ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”എ….എടാ….
കിളവാ…

ക്…കളിക്കല്ലേ…!!””

ആ ഒരു സന്ദർഭത്തോടെ…അയാളിൽ ഭയം നന്നേ ഉയർന്നു..
കയ്യിലെ ടോർച്ചടിച്ചു ചുറ്റും നോക്കിക്കൊണ്ട് പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു..

പൊടുന്നനെ…
എന്തിലോതട്ടി നിന്നതും… ഞെട്ടിവിറച്ചുകൊണ്ട് പിന്നിലേക്ക് തിരിഞ്ഞെങ്കിലും…അതൊരു മരമായിരുന്നെന്നറിഞ്ഞതോടെ തെല്ലൊരാശ്വാസമനുഭവപ്പെട്ടു…!!

തോക്ക് പതിയെ തോളിൽകയറ്റിവെച്ച് നെറ്റിതടത്തിൽ പൊടിഞ്ഞ നിയർപ്പുകണങ്ങൾ കൈകൊണ്ട് തുടച്ചെടുത്ത് .. ആ മരവുംകടന്നുകൊണ്ട് പോകാനാഞ്ഞതും.. അയാളുടെ തോളിൽ പരുത്തകൈകൾ പതിഞ്ഞതും ഒരുമിച്ചായിരുന്നു..!!!

 

ആന്റണി…തന്റെ മുന്നിലേക്ക് കുറച്ചധികം നടന്നുപോയിരുന്നു…
ടോർച്ചിന്റെവെളിച്ചത്തിൽ അല്പമകളെയുള്ളതും അയാൾക്ക് വളരെ വ്യക്തമായിത്തന്നെ കാണാനും സാധിച്ചിരുന്നു..

തന്റെ അല്പനേരത്തെ പരിശ്രമത്തിനൊടുവിൽ… നിരാശയോടെതന്നെ തിരികെ വീട്ടിലേക്ക് തിരിക്കാമെന്ന് കരുതിയനേരത്ത്…
അല്പമകലെയുള്ള മരത്തിനുപിന്നിൽ.. ആരോ ഇരിക്കുന്നതുപോലെ അയാൾക്ക് തോന്നി..

ആ ദിശയിലേക്ക്തന്നെ വെളിച്ചംവീശി നടന്നടുത്തപ്പോൾ..രണ്ടു കാലുകൾ വളരെവ്യക്തമായി കാണുവാൻ സാധിക്കുകയുണ്ടായി..

“”എടോ…
ആരാടോ അത്…??

ചോദിച്ചതുകേട്ടില്ലേ…?? ആരാണെന്ന്..??””
പക്ഷേ മറുപടിയൊന്നും ലഭിച്ചില്ല..!!

ആന്റണി രണ്ടും കൽപ്പിച്ച് അങ്ങോട്ടേക്ക് വേഗം നടന്നടുത്തു…
ആരോ കാലുംനീട്ടിവെച്ചുവിശ്രമിക്കുന്നതുപോലെയാണ് അയാൾക്ക് തോന്നിയേ…

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.