ദി ഡാർക്ക് ഹവർ 11 {Rambo} 1716

പെട്ടെന്ന്…
എന്തോ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടപ്പോൾ… തോക്ക് ചൂണ്ടിപ്പിടിച്ച് അയാളുച്ചത്തിൽ കയർക്കാനാരംഭിച്ചു..

“”ആരാടാ പന്നി മരത്തിനുപിന്നിൽ…

ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവാടാ…!!””

പക്ഷേ…
അവിടെ നിശബ്ദത തളംകെട്ടിയതല്ലാതെ ആരെയും കാണുവാൻ സാധിച്ചിരുന്നില്ല..

വീണ്ടും..ചുള്ളലുകൾ ഞെരിഞ്ഞമരുന്ന ശബ്ദമുയർന്നതോടെ പതിയെ…ഭയം അയാളെ കീഴ്പ്പെടുത്തിതുടങ്ങി….

കൈകാലുകൾ വിറക്കാൻതുടങ്ങി..
നെറ്റിത്തടത്തിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു …
ശ്വാസഗതി ഉച്ചത്തിലായി…ഹൃദയം നന്നായി പെരുമ്പറകൊട്ടി..!!

എങ്കിലും..ഉള്ളിലെ മദ്യം പകർന്നുതന്ന ധൈര്യത്തിൽ…പതിയെ അയാൾ മുന്നോട്ട് നീങ്ങി..

ഇരുട്ടിന്റെമറവിലെത്തിയതും… ഒരു പൂച്ച അയാൾക്കെതിരെ വന്നതും ഒരുമിച്ചായിരുന്നു…

“”ഹൂ…
നായിന്റെമോൻ…

ചുമ്മാ… എന്റെ നല്ല ജീവനങ്ങുപോയി..””
അത് പോയവഴിയേ നോക്കിക്കൊണ്ട് അയാൾ പിറുപിറുത്തു..

പക്ഷേ…
വീണ്ടും പിന്നിലെയിരുട്ടിൽനിന്നും ചവറുകൾ ഞെരിയുന്നശബ്ദമുയർന്നു..!!

അത് തന്റെയടുക്കലേക്ക് പെട്ടെന്ന് വരുന്നപോലെതോന്നിയതും അയാൾ ഞൊടിയിടയിൽ തിരിഞ്ഞു …
കയ്യിലെ ഫോണിൽനിന്നും ഫ്ളാഷടിച്ചുനോക്കിയെങ്കിലും..ഒന്നും കണ്ടതുമില്ല..!!

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.