അവരുറക്കെ പേര് വിളിച്ചുകൊണ്ടിരുന്നു..
പക്ഷേ…എവിടെനിന്നും പ്രതികരണമൊന്നുമുണ്ടായില്ല…!!
കിടക്കയിൽ…ഇന്നത്തെ തന്റെ കാമിനിയോടൊപ്പം ഉഴുതുമറിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്തുനിന്നും അനുയായികളുടെ ശബ്ദം കേട്ടത്…
“”ഇവന്മാരി നട്ടപ്പാതിരക്ക് ആരെ വിളിക്കുവാണ്…””
അവരുടെ ചെയ്തികൾ അരോചകമായിതോന്നിയതുകൊണ്ട് ആന്റണി പിറുപിറുത്തു..
എങ്കിലും..തന്റെ കലാപരിപാടികൾ തുടരാൻ അയാൾ മറന്നില്ല..!!
പുറത്ത്…
അന്നേരം ബാക്കിയുള്ള രണ്ടുപേരിൽ ഒരുവന് എന്തോ പന്തികേട് തോന്നിതുടങ്ങിയിരുന്നു..
“”എടാ…
അവന് വല്ലതും സംഭവിച്ചുകാണുമോ..??””
“”ഓ…ചിലപ്പോ വല്ല പുലിയോമറ്റോ ഇറങ്ങിക്കാണും…
ഞാൻചെന്ന് തൊക്കെടുത്തുവരാം…””
അയാൾ പതിയെ തങ്ങളിരുന്നിടത്തേക്ക് നടക്കാനാരംഭിച്ചു..
കസേരയിൽ ചാരിവെച്ചിരുന്ന തന്റെ ഡബിൾ ബാരൽ തോക്കെടുത്ത് തിരനോക്കിയശേഷം മേശപ്പുറത്തിരുന്ന കുപ്പിയിലെ മദ്യം അല്പംകൂടെയൊന്ന് മോന്തി…
ഒരു പീസ് ഇറച്ചിയും വായിലിട്ട്..തന്റെ വിരലുകളും നുണഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കിയപ്പോൾ ..
അവിടെ ആ രണ്ടാമനെയും കാണാനില്ലായിരുന്നു…!!
“”എടോ…
താനിത് ഏത് മാളത്തിൽ പോയിക്കിടക്കുവാ….??
ഈ നട്ടപ്പാതിരക്കാണോടാ ഒളിച്ചുകളിക്കുന്നെ…
അവന്റമ്മേടെ…””
അയാളത് പറഞ്ഞുതീർക്കും മുന്നേ..ഇരുട്ടിലൂടെ ഒരുരൂപം തെന്നിമാഞ്ഞപോലെ തോന്നി..
മദ്യം തലക്ക് പിടിച്ചതുകൊണ്ട് കാഴ്ചയൽപ്പം മങ്ങുന്നുണ്ടെങ്കിലും…അയാൾ തോക്കും കയ്യിലെടുത്ത് ആ ഭാഗത്തേക്ക് സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരുന്നു..
❤️❤️❤️❤️❤️
Bro nxt എന്ന post ആക്ക
കംപ്ലീറ്റ് ആയില്ല…
ഏകദേശം ആയത് ഇന്ന് ഇടാം…
പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??
Bro Next Part?
RamboJune 21, 2021 at 7:39 pm
Bro…kure ezhuthiyittundaayirunnu…
Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…
Athukond veendum ezhuthuvaan..nale tharan sramikkam?
Sry
ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ
മതി മതി ?
Waiting 4 it ❣️