മാളികയുടെ അകത്ത് കാമകേളികൾ അരങ്ങേറിക്കൊണ്ടിരുന്നസമയം…
പുറത്ത് കാവലായി അയാളുടെ മൂന്ന് അനുയായികൾ മാത്രമേയുണ്ടായിരുന്നുള്ളൂ..
അവർ ബാക്കിയുള്ള മദ്യവും മാംസവും ഭക്ഷിച്ച്…ഓരോ കത്തിയുമടിച്ചിരുന്നു
അന്നേരം…അതിലൊരുത്തന് വല്ലാത്ത മൂത്രശങ്ക വന്നപ്പോൾ.. തൊട്ടടുത്ത മരത്തിന്റെ മറവിലേക്ക് നടന്നു..
നന്നായി മദ്യപിച്ചിരുന്നതിനാൽ… ശരീരമാകെ ആടിയുലഞ്ഞായിരുന്നു നടപ്പ്തന്നെ…
അതുകണ്ട മറ്റുരണ്ടുപേരും നന്നായി ചിരിക്കുകയും ചെയ്തു…
“”അവന് രണ്ടെണ്ണം അകത്തുചെന്നാ പിന്നെ നോക്കണ്ട…”””
“”അവൻ അടിച്ചില്ലേലും ആടിയ നടക്കുന്നെ… പിന്നെ അടിച്ചാലുള്ളകാര്യം പറയാനുണ്ടോ അളിയാ.…!!!”””
ആ രണ്ടുപേരും മൂന്നാമനെ ഓരോന്ന്പറഞ്ഞ് കളിയാക്കിക്കൊണ്ടിരുന്നു…
അല്പനേരം കഴിഞ്ഞ്…
“”എടോ…അവനെ കാണാനില്ലല്ലോ…??””
ശങ്കതീർക്കാൻ പോയ മൂന്നാമനെ കാണാഞ്ഞപ്പോൾ അതിലൊരുത്തൻ ചോദിക്കുകയുണ്ടായി..
“”ഹമ്മ്…
അവനവിടെയെവിടെയെങ്കിലും വീണുകിടപ്പുണ്ടാകും…””
“”എടോ…താണോന്ന് വാ..
ഒന്ന് പോയിനോക്കാലോ..””
“”ഇവനെക്കൊണ്ടിത് വല്യ ശല്യമായല്ലോ..
ഹമ്മ്…നടക്കങ്ങോട്ട്…””
അയാൾ തന്റേയുള്ളിലെ അമർഷം പുറത്തുകാണിച്ചെങ്കിലും കൂടെ ചെന്നുകൊടുത്തു..
മൂന്നാമൻ പോയവഴിയേ പോയിനോക്കിയെങ്കിലും..അവിടെയൊന്നും അയാളെ കണ്ടെത്താനായില്ല..
കയ്യിലെ ഫോണെടുത്ത് വെളിച്ചംവീശിനോക്കിയെങ്കിലും… അയാളെവിടെപ്പോയെന്ന് ഒരെത്തുംപിടിയും അവർക്ക് ലഭിച്ചില്ല…
❤️❤️❤️❤️❤️
Bro nxt എന്ന post ആക്ക
കംപ്ലീറ്റ് ആയില്ല…
ഏകദേശം ആയത് ഇന്ന് ഇടാം…
പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??
Bro Next Part?
RamboJune 21, 2021 at 7:39 pm
Bro…kure ezhuthiyittundaayirunnu…
Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…
Athukond veendum ezhuthuvaan..nale tharan sramikkam?
Sry
ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ
മതി മതി ?
Waiting 4 it ❣️