തിയോസ് അമൻ 1 (The beginning) [NVP] 206

Views : 9555

മനു പെട്ടന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു, അവനു വല്ലാത്ത പരവേശം തോന്നി. അവിടെ ഉള്ള കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു അവൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു വിട്ടു. പഴയ ഓർമ്മകൾ ഇന്നും അവനെ വേട്ടയാടുകയാണ് പലരാത്രികളിലും അവനു ഇത് പതിവ് ആയതു കൊണ്ട് അവൻ വീണ്ടും ഉറങ്ങാൻ ആയി കിടന്നു ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ അവനെ വീണ്ടും നിദ്ര ദേവി അനുഗ്രഹിച്ചു.

 

പിറ്റേ ദിവസം നേരത്തെ എണീറ്റ അവൻ കാണുന്നത് മുറ്റം പുറത്തു നിന്നു കുറച്ചു പണിക്കർ കൂടി വന്നു നിക്കുന്നതാണ് എന്താണ് എന്ന് അവനു മനസിലായില്ല പിന്നെ അതിനു പിന്നാലെ പോകാനും നിന്നില്ല. അവൻ നേരെ ഒന്ന് കുളിച്ചു റെഡി ആവാൻ ആയി പോയി. എല്ലം കഴിഞ്ഞു പണിക്കു ഇറങ്ങിയപ്പോൾ കാണുന്നത് തറവാട്ടിലേക്കു കുറച്ചു കൂടി ആളുകൾ വന്നു തുടങ്ങി. അവനു എന്താണ് നടക്കുന്നത് എന്നറിയാൻ ആകാംഷ ആയി തുടങ്ങി മുറ്റത് നാലു സൈഡും മറച്ചു കൊണ്ട് ചെറിയ പന്തൽ പൊങ്ങിയിരുന്നു. ഇതെല്ലാം എന്തിനെന്നു ആലോചിച്ചു നിക്കുമ്പോഴാണ് മനുവിന്റെ നിൽപ് കണ്ട് മുത്തശ്ശൻ വന്നത്.

 

“മനു ഇന്നിവിടെ ചറിയ പൂജകളും പ്രശ്നപരിഹാരം നോക്കലും ഉണ്ട്. അതിന്റെ തിരക്ക്ണ് ഇത് ഒക്കെ പെട്ടന്നായിരുന്നു.”

 

മനുവിന്റെ നിൽപ് കണ്ടിട്ടാവണം മുത്തശ്ശൻ ഒന്ന് ചിരിച്ചു കൊണ്ട് അത് പറഞ്ഞത്.മനു ഒന്ന് തലയാട്ടിയിട്ട് അവൻ പണികളിലേക്ക് തിരിഞ്ഞു.

 

” എല്ലാ മനു നിന്റെ എക്സാം ഒക്കെ കഴിഞ്ഞില്ലേ ”

പണിക്കു പോകാൻ തിരിഞ്ഞപ്പോൾ ആണ് മുത്തശ്ശൻറെ ആ ചോദ്യം.അത്കേട്ടതും അവൻ ഒന്ന് ഞെട്ടി അതിനുശേഷം ആവൻ നോക്കിയത് തനിക്കു ചുറ്റും ആണ്. മുത്തശ്ശനും തനിക്കും അറിയാവുന്ന രഹസ്യം ആണിത്.പന്ത്രണ്ടാം ക്ലാസ്സ്‌ വരെ മുത്തശ്ശൻറെ നിർബന്ത പ്രകാരം ആണ് ഇവിടെ ഉള്ളവർ എന്നെ പഠിക്കാൻ വിട്ടത് പിന്നെ അവനെ പഠിക്കാൻ വിടാൻ വീരഭദ്രൻ മുതലാളി ഒരു തരത്തിലും സമ്മതിച്ചില്ല, തെണ്ടി പിള്ളേർക്ക് പഠിപ്പു ഇതുതന്നെ ധാരാളം എന്ന് ആണ് അദ്ദേഹം പറയാറ്. പിന്നീട് മനു ഡിഗ്രി മുത്തശ്ശൻറെ സഹായത്തോടെ ആരെയും അറിയിക്കാതെ സ്വയം പഠിച്ചു എഴുതുക ആയിരുന്നു. അതും അവനു ഒരു ബുദ്ധിമുട്ടായിരുന്നില്ല കാരണം എക്സാമിനു പഠിക്കാൻ ബുദ്ധിമുട്ടേണ്ടി വരാറില്ല ഒരു പ്രാവിശ്യം വായിച്ചാൽ പിന്നെ അവൻ അത് മറക്കില്ല അതും അവനു ഒരു അത്ഭുതം ആണ് ഇന്നും അന്നും. അത് കൊണ്ട് തന്നെ ആരും അറിയാതെ ഡിഗ്രി പഠനം തീർത്തു. പക്ഷെ ഇപ്പൊ ആ ചോദ്യം കേട്ടപ്പോൾ മറ്റുള്ളവർ കേട്ടാലോ എന്നുള്ള ഭയം ആണ് അവനു.കാരണം ഇനിയും തനിക്കു പഠിക്കണം എന്നുണ്ട് ആകെയുള്ള പണി ഇതാണ് ഇവിടെ ഉള്ളവർ എല്ലാം അറിഞ്ഞാൽ ഈ ജോലിയും പോകും പിന്നെ പഠിപ്പു ചിലപ്പോ ഒരു സ്വപ്നം മാത്രം ആയി മാറും.പിന്നെ മുതലാളി അറിഞ്ഞാൽ………. ആലോചിക്കാൻ തന്നെ അവനു പേടിയാണ്….

പെട്ടന്നാണ് മുത്തശ്ശനും തനിക്കു പറ്റിയ അമിളി മനസിലായത് ചുറ്റും നോക്കിയിട്ട് പൊക്കോളാൻ കൈ കൊണ്ട് കാണിച്ചതിന് ശേഷം അദ്ദേശം ഉള്ളിലേക്ക് പോയി.

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ തറവാട്ടിൽ ബന്ധക്കാർ വന്നു തുടങ്ങി. വീരഭദ്രൻ ഇന്ന് കമ്പനിയിൽ പോയിട്ടില്ല. അത് തന്നെ ഇന്നത്തെ പരിപാടി ഇത്തിരി പ്രധാനപെട്ടത് ആണെന്ന് അവനു മനസ്സിലായി. അങ്ങനെ അവൻ പണികളിൽ മുഴുകി ഇരിക്കുമ്പോഴാണ് ഒരു കാർ വന്നത് ടാക്സി ആണ് എല്ലാവരും ആ വണ്ടി വന്നതും പുരത്തേക്ക് വന്നു. ഒരു കവി വസ്ത്രം അണിഞ്ഞ ഒരു മധ്യവയസ്കൻ ആണ് വണ്ടിയിൽ നിന്നും ഇറങ്ങിയത് കൂടെ അദ്ദേഹത്തിന്റെ പരിവാരങ്ങൾ പോലെ രണ്ടു പേരും. എല്ലാവരും അദ്ദേഹത്തെ കൈ കൂപ്പി തൊഴുതു കൊണ്ട് ഉള്ളിലേക്ക് ആനയിച്ചു കയറ്റി. കൂടെ വന്ന രണ്ടുപേർ പന്തലിന്റെ ഉള്ളിലേക്ക് കയറി അവിടെ പൂജക്കുള്ള ഒരുക്കത്തിലാണ്.

എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു തിരുമേനിയെ വിളിച്ചു കൊണ്ടുവന്നു. തിരുമേനി ഹോമകുണ്ടതിൽ തീ ചൊറിഞ്ഞു പൂജ വിധികൾക്ക് തുടക്കം കുറിച്ച്. ഒപ്പം ശിഷ്യരും ഓരോ മന്ത്രങ്ങൾ ഒപ്പം ചൊല്ലി ഹോമഗുണ്ടതിൽ പൂജ ദ്രവ്യങ്ങൾ അർപ്പിക്കാൻ തുടങ്ങി.തുടർച്ചയായ മണിക്കൂർകൾ നീണ്ടു നിന്ന പൂജ ആയിരുന്നു അത്.പൂജക്ക്‌ ശേഷം ധാരാളം കുടുംബക്കാർ പിരിഞ്ഞു പോയിരുന്നു ഇനി വരാബാദ്രനും പെങ്ങളും കുടുംബവും മാത്രം ഉള്ളു.അതിനു ശേഷം പ്രശ്നം വെക്കാൻ ആയി തിരുമേനി ഇരുന്നു. തിരുമേനിയെ ഇന്ന് ഇവിടെ കൊണ്ടുവന്നത് ഗായത്രിയുടെ ജാതകം നോക്കിക്കാൻ ആണ്.കാരണം ആ ജാതകത്തിലെ ദോഷം…… അത്……. വീരാബാദ്രനെ വളരെ ഏറെ അലട്ടിയിരുന്ന പ്രശ്നം ആണ്.

തിരുമേനി ജാതകം വാങ്ങി പ്രശ്നം വെച്ച്.

 

“എനിക്ക് അന്നും ഇന്നും ഒന്നേ പറയാനുള്ളു ഈ കുട്ടിയെ കെട്ടുന്ന ആൾ അത് ആരായാലും അയാൾക്ക്‌ മൃത്യു യോഗം വന്നു ഭവിക്കും.”

തിരുമേനി ജാതകം വിശദമായി നോക്കിയതിനു ശേഷം എല്ലാവരോടും ആയി ആണ് അത് പറഞ്ഞത്.

 

” തിരുമേനി എന്തെങ്കിലും പരിഹാരം ”

Recent Stories

The Author

NVP

46 Comments

  1. പേര് കലക്കി,,, മനു അവന്റെ പാസ്ററ് ഉം future ഉം നിഗൂഢമാണോ 😁. കാത്തിരിക്കുന്നു ❣️

    1. താങ്ക്സ് 🥰

  2. Nannayitund..nalloru theme..

    1. താങ്ക്സ് ☺️

  3. ഇത് വരെ വായിച്ചതിൽ അപരാജിതൻ ടച്ചുണ്ടോ യെന്ന് എനിക്കറിഞ്ഞുകൂടാ… കാരണം ഞാൻ അപരാജിതൻ വായിച്ചിട്ടില്ല.. 😜😜😜പിന്നെ കഥമൊത്തത്തിൽ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം.. ഒരുപാട് താമസിപ്പിക്കാതെ ഓരോ പാർട്ടും ഇടാൻ ശ്രമിക്കണം.. ♥♥♥♥

    1. തീർച്ചയായും ☺️

  4. Nice story Dear…waiting for next parts 🥰🥰

  5. ♥️♥️♥️♥️

  6. തുടക്കം അപരാചിതൻ ഫീൽ ഉണ്ട് വായിച്ചു വന്നപ്പോൾ മാറി ഇനിയും എഴുതുക

    1. തീർച്ചയായും….. 🙏☺️

  7. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 💖💖💖💖💖💖…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….💖💖💖💖

    എന്തായാലും ബാക്കി വൈകാതെ തരണേ😁😁…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

    സ്നേഹത്തോടെ 💖💖💖💖

    1. താങ്ക്സ്

  8. Nice story 👌👌👍💪💪

  9. Nannayittund. Thudaruka. Waiting…

    1. താങ്ക്സ് ☺️

    2. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 💖💖💖💖💖💖…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….💖💖💖💖

      എന്തായാലും ബാക്കി വൈകാതെ തരണേ😁😁…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

      സ്നേഹത്തോടെ 💖💖💖💖

  10. NVP…

    നന്നായി എഴുതിയിട്ടുണ്ട്.,. വായിച്ച് അത്രയും എനിക്ക് ഇഷ്ടപ്പെട്ടു… എപ്പോഴൊക്കെയോ പേരുകൾ എഴുതുമ്പോൾ അക്ഷരപിശകുകൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക….

    അതുപോലെ തന്നെ താങ്കൾ അപരാജിതൻ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു… അങ്ങനെയെങ്കിൽ അതുമായി സാമ്യം വരാതിരിക്കുവാൻ ശ്രമിക്കുക… ഇനി വായിച്ചിട്ടില്ല എങ്കിൽ അത് ഒന്ന് വായിക്കാൻ ശ്രമിക്കുക കാരണം വായിച്ചിടത്തോളം ഇത് ആ കഥയുടെ റൂട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്….

    പിന്നെ നിരവധി അതിമാനുഷിക കഥകൾ ഇവിടെ വന്നിട്ടുണ്ട് അതുമായി കമ്പാരിസൺ ഉണ്ടാകും അതുകൊണ്ട് തന്നെ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞാൽ നന്നായിരിക്കും….

    അതുപോലെ തന്നെ ഒരുപാട് വൈകിയാണ് കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്കാർക്ക് വായിക്കാനുള്ള താൽപര്യം കുറയാൻ സാധ്യതയുണ്ട് അതും കൂടി ഒന്ന് ശ്രദ്ധിക്കുക….

    സ്നേഹത്തോടെ…
    തമ്പുരാൻ.,.

    1. പിന്നെ പെരുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാനത്തിന്റെ ദേവൻ എന്നാണോ അതോ സംരക്ഷകൻ ആയ ദേവൻ എന്നാണോ.,. ഇനി ഇതോന്നും അല്ലാതെ വേറെ എന്തെങ്കിലും ആണോ.,., ന്തയാലും ക്യാച്ചി ആയ പേര് ആണ്.,., അതോണ്ട് മാത്രം കേറി വായിച്ചതാണ്.,.,😉

      1. പേര് കൊറേ തപ്പി കിട്ടിയതാ… എന്തായാലും അത് ഗുണം ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം

    2. താങ്ക്സ് തമ്പുരാൻ
      എന്തായാലും അപരാജിതൻ ആയി ബന്ധം വരില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, വരതൊരിക്കാനും ഞാൻ ശ്രമിക്കുന്നത് ആണ് പിന്നെ ഞാൻ ഇപ്പൊ അടുത്ത ഭാഗത്തിന്റെ പണി പുരയിൽ ആണ്.

  11. Kollam super

  12. ❤❤❤

  13. Bro kollam adipoliayittund…
    Adhutha part adhikam late akkathe tharan pattumo…

  14. ദാസൻ മാഷ്

    നല്ല ഒരു തുടക്കം ആണ്……
    പക്ഷെ എവിടെയൊക്കെയോ ഒരു *അപരാജിതൻ* ന്റെ touch വരുന്നുണ്ടോന്ന് ഒരു സംശയം…

    ഹർഷാപ്പി അറിഞ്ഞാൽ പൂളിക്കളയും 😄😌😌😌😌😌😌😌

    1. Enikkum thonni

    2. Sarikkum paranja enikkum thonni pakshe njan manuvinte kurachu kashtapadum pinne kathayilekku konduvaraam ennanu udheshiche ini pani aavo😮

      1. എഴുതിയ അത്രയും ഇഷ്ടമായി.
        പരിചിതമല്ലാത്ത title കണ്ട് വായിച്ചതാണ്.
        Please go ahead.
        അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
        🥰🥰

    3. Enthayalum parayan nikkanda aalodu😜

  15. 🌷🌷

  16. Super ❤️❤️❤️

  17. Illusion bitchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. Pinangi poyatha

    2. Pl il bakki idunnud
      Fallen star 1 part kudi vannu

  18. Waiting for your next part

  19. ആദ്യം മൊത്തം എഴുത്തിയിട്ട് ഇട്ട പൊരാരുന്നൊ? പലരും പല കഥകളും പകുതിക്ക് ഇട്ടെച്ച് പോക്കുന്നു.
    തുടക്കം കൊള്ളാം. ആഴ്ച്ചയിൽ ഇട്ട നല്ലതായിരുന്നു

    1. Ok thanks……

  20. ഗയ്‌സ് നിങ്ങൾ ആരും ഇതിലെ തെറ്റുകൾ കാണിച്ചു തന്നട്ടില്ല.
    നല്ലത് മാത്രം പറയുന്നതിൽ സന്തോഷം ഉള്ളു, എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത് കാട്ടുന്ന തെറ്റുകൾ ആവും ഇനി വരുന്നു കഥകൾ ചിലപ്പോ മികവുറ്റത്തക്കുക…… 🙏☺️

  21. Nice Story ❤️

    1. താങ്ക്സ് ☺️

  22. കൊള്ളാം നല്ല തുടക്കം

    1. ബിജു രാജൻ

      ഒരു part കൊണ്ട് വിലയിരുത്താൻ പറ്റുകയില്ല. Pls continue

  23. വളരെ നന്നായിട്ടുണ്ട് തുടരുക

    പെട്ടെന്ന് ഉണ്ടാകില്ല എന്നു പറഞ്ഞു പക്ഷെ ഒരുപാട് താമസിക്കുകയും ചെയ്യരുത്

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്.
      കഥയുടെ ബാക്കി ഉള്ളിൽ ഉണ്ട് എന്നാൽ കഥയെ നിയന്ത്രിക്കുന്ന ചില സന്ദർഭങ്ങളിൽ എനിക്ക് ഇപ്പോഴും തൃപ്തി പോരാ…. ☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com