തിയോസ് അമൻ 1 (The beginning) [NVP] 206

Views : 9548


തിയോസ് (The beginning )

Author :NVP

 

കഥ തുടക്കത്തിൽ അത്രയ്ക്ക് എനിക്ക് ത്രില്ലിംഗ് ആയോ ഇന്ട്രെസ്റ്റിംഗ് ആയോ എഴുതാൻ പറ്റിയിട്ടില്ല എന്നാൽ ഈ ഭാഗങ്ങൾ ഒഴിവാക്കാനും പറ്റുന്നില്ല…… എന്തായാലും നിങ്ങൾ വായിച്ചു അഭിപ്രായം പറയുക… 🙏

ഇന്നും പതിവ് പോലെ അവൻ രാവിലെ തന്നെ ഗജേശ്വരം തറവാട്ടിൽ മറ്റുള്ള നാലു പണികർക്കൊപ്പം അവനും പണി ആയുധങ്ങളും ആയി ഇറങ്ങിയിട്ടുണ്ട്. പ്രായം ഒരു ഇരുപത് കാണും അവനു ഇപ്പോൾ. പ്രായത്തിനേക്കാളും ഉറച്ച ശരീരം ആണ് അവനു.മുടിയും താടിയും വെട്ടി ഒതുക്കാതെ അലങ്കോലമായി കിടക്കുകയാണ്.വേഷം ആണെങ്കിൽ മുഷിഞ്ഞ കീറി പറിയാനായ ഷർട്ടും പാന്റും ആണ്.

ആറോ എട്ടോ വർഷം ആയി ഈ തറവാട്ടിൽ പണി എടുക്കുന്നു.ആരും ഇല്ലാത്ത ഒരു അനാഥൻ ആണ് ഇവൻ അതുകൊണ്ട് തന്നെ ആർക്കും അവനെ ഉപദ്രവിക്കാം കാരണം ചോദിക്കാനും പറയാനും ആരുമില്ലാത്തവൻ അല്ലെ. രാവിലെ തന്നെ പറമ്പിലെ അടക്ക മരങ്ങൾക്കും തേങ്ങുകൾക്കും തടം എടുക്കലാണ് പണി ഉച്ചക്ക് ശേഷം വളം പറഞ്ഞത് വരും അതിനു മുന്ന് തടം എടുക്കണം ഇല്ലെങ്കിൽ ഇനി അത് മതി ഇന്നത്തേക്ക്……

 

ഉച്ചയായപ്പോഴേക്കും പണി എല്ലാം കഴിഞ്ഞു. അരയിൽ കെട്ടിയിരുന്ന തോർത്താഴിച്ചു വിയർപ്പല്ലാം തുടച്ചു അവർ താമസിക്കുന്ന വീട്ടിലേക്കു തിരിച്ചു. പണിക്കാർ എല്ലാവരും അവിടെ ആണ് താമസിക്കുക അവിടെ തന്നെ ആണ് പണിസാധനങ്ങളും സൂക്ഷിക്കുന്നത്. വീടെന്നു അതിനെ തീർത്തും പറയാൻ പറ്റില്ല ഓലക്കൊണ്ട് മേഞ്ഞ അല്പം വീതിയും നീളവും ഉള്ള ഒരു വിറകു പുര.എപ്പോ പൊളിഞ്ഞു വീഴുമെന്ന് പോലും പറയാൻ പറ്റില്ല.തറവാടിന്റെ പിന്നിൽ ആണ് അവരുടെ താമസസ്ഥലം പോകുമ്പോൾ തറവാടിന്റെ ഉമ്മറത്തു ചാരു കസേരയിൽ ദയനന്ദൻ മുത്തശ്ശൻ അധികഠിനമായ എന്തോ ചിന്തയിൽ ആണെന്ന് മനസിലായി.തറവാട്ടു കാരണവർ ആണ് ഇന്നും തറവാട്ടിൽ മുത്തശ്ശൻറെ വാക്കാണ് അവസാന വാക്ക് എല്ലാരേയും വിറപ്പിക്കുന്ന മുത്തശ്ശൻറെ മൂത്തമകൻ ആയ വീരാബാദ്രനു പോലും മുത്തശ്ശനോട് എതിർത്തു പറയാനുള്ള ധൈര്യം ഇല്ല. എന്നാൽ മുത്തശ്ശൻ വീരഭദ്രന്റെ നേരെവിപരീതമാണ് പേരുപോലെ തന്നെ എല്ലാരോടും ദയ ആണ് എല്ലാവരോടും ചിരിച്ചു സംസാരിക്കും മറ്റുള്ളവരുടെ കഷ്ടപാടുകൾ കണ്ട് മനസ്സിലാക്കി സഹായിക്കും അങ്ങനത്തെ ഒരു മനുഷ്യൻ ആണ് അദ്ദേഹം. നാട്ടുകാർക്ക്‌ മുത്തശ്നോട് സ്നേഹം കൊണ്ടുള്ള ബഹുമാനം ആണെങ്കിൽ വീരഭദ്രനോട് നാട്ടുകാർക്ക്‌ പേടികൊണ്ടുള്ള ബഹുമാനം ആയിരുന്നു.

അങ്ങനെ പണികഴിഞ്ഞു താമസംസ്ഥലത്തേക്ക് പോകുമ്പോഴാണ് മുത്തശ്ശനെ മനു കാണുന്നത്.ആളുകൾ പോകുന്ന ശബ്‌ദം കേട്ടത് കൊണ്ട് ഒന്ന് തല ഉയർത്തി ഒന്ന് നോക്കി മനുവിനെ കണ്ടപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു തിരിച്ചു മനുവും ചിരിച്ചു കൊണ്ട് മനു നടന്നു.

 

തറവാട്ടിൽ മനുഷ്യത്വം അവനോടു കാട്ടുന്നുണ്ടെങ്കിൽ അതിൽ ഒരാളാണ് ഈ മുത്തശ്ശൻ. അത് അവനു നന്നായി അറിയാം അതുകൊണ്ട് തന്നെ ഒരു പ്രേത്യേക ഇഷ്ടവും അവനു അദ്ദേഹത്തോട് ഉണ്ട് താനും.

 

അവൻ കുളിച്ചു വസ്ത്രം മാറുമ്പോഴാണ് അവന്റെ കൂടെ താമസിക്കുന്ന ഒരു പണിക്കാരൻ ഓടി വന്നു അവനെ തറവാട്ടിലേക്കു വിളിക്കുന്നു എന്ന് പറഞ്ഞത്. അവൻ അത് കേട്ടതും ഡ്രസ്സ്‌ ഇട്ടു ഓടി പിടഞ്ഞു തറവാടിന്റെ മുന്നിലേക്കെത്തി. അവിടെ അവനെ നോക്കി കണ്ണുകളിൽ കോപം നുറഞ്ഞു നിന്നിരുന്ന ആളെ കണ്ടപ്പോൾ തന്നെ അവനിൽ ഭയം ഉടലെടുത്തു.ഗായത്രി ആയിരുന്നു അത് വീരഭദ്രൻ മുതലാളിയുടെ ഏകമകൾ ആണ്. മനുവിനെക്കാൾ 3 വയസ്സ് കൂടുതൽ ആണ് അവൾക്കു.മുതലാളിയുടെ അതേ സ്വഭാവം ആണ് അമ്മ ഇല്ലാതെ വളർന്നത് കൊണ്ട് മുതലാളി അവളുടെ എല്ലാ വാശികളും നടത്തി കൊടുക്കുകയും ദേഷ്യ സ്വാഭാവം കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. ഇന്ന് അവൾക്കു മുത്തശ്ശനോട് സ്വന്തം അച്ഛനോടും അല്ലാതെ വേറെ ആരെയും ബഹുമാനിക്കാത്ത ഒരു പെണ്ണായി മാറി.

 

“എന്താ മേഡം …എന്നെ വിളിച്ചേ…”

 

പരമാവധി വിനയത്തോടെ മനു ഗായത്രിയോട് ചോദിച്ചു.

 

” നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലെടാ… ആ കാർ കഴുകി ഇടണം എന്ന്…. ”

Recent Stories

The Author

NVP

46 Comments

  1. പേര് കലക്കി,,, മനു അവന്റെ പാസ്ററ് ഉം future ഉം നിഗൂഢമാണോ 😁. കാത്തിരിക്കുന്നു ❣️

    1. താങ്ക്സ് 🥰

  2. Nannayitund..nalloru theme..

    1. താങ്ക്സ് ☺️

  3. ഇത് വരെ വായിച്ചതിൽ അപരാജിതൻ ടച്ചുണ്ടോ യെന്ന് എനിക്കറിഞ്ഞുകൂടാ… കാരണം ഞാൻ അപരാജിതൻ വായിച്ചിട്ടില്ല.. 😜😜😜പിന്നെ കഥമൊത്തത്തിൽ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം.. ഒരുപാട് താമസിപ്പിക്കാതെ ഓരോ പാർട്ടും ഇടാൻ ശ്രമിക്കണം.. ♥♥♥♥

    1. തീർച്ചയായും ☺️

  4. Nice story Dear…waiting for next parts 🥰🥰

  5. ♥️♥️♥️♥️

  6. തുടക്കം അപരാചിതൻ ഫീൽ ഉണ്ട് വായിച്ചു വന്നപ്പോൾ മാറി ഇനിയും എഴുതുക

    1. തീർച്ചയായും….. 🙏☺️

  7. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 💖💖💖💖💖💖…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….💖💖💖💖

    എന്തായാലും ബാക്കി വൈകാതെ തരണേ😁😁…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

    സ്നേഹത്തോടെ 💖💖💖💖

    1. താങ്ക്സ്

  8. Nice story 👌👌👍💪💪

  9. Nannayittund. Thudaruka. Waiting…

    1. താങ്ക്സ് ☺️

    2. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് 💖💖💖💖💖💖…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….💖💖💖💖

      എന്തായാലും ബാക്കി വൈകാതെ തരണേ😁😁…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

      സ്നേഹത്തോടെ 💖💖💖💖

  10. NVP…

    നന്നായി എഴുതിയിട്ടുണ്ട്.,. വായിച്ച് അത്രയും എനിക്ക് ഇഷ്ടപ്പെട്ടു… എപ്പോഴൊക്കെയോ പേരുകൾ എഴുതുമ്പോൾ അക്ഷരപിശകുകൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക….

    അതുപോലെ തന്നെ താങ്കൾ അപരാജിതൻ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു… അങ്ങനെയെങ്കിൽ അതുമായി സാമ്യം വരാതിരിക്കുവാൻ ശ്രമിക്കുക… ഇനി വായിച്ചിട്ടില്ല എങ്കിൽ അത് ഒന്ന് വായിക്കാൻ ശ്രമിക്കുക കാരണം വായിച്ചിടത്തോളം ഇത് ആ കഥയുടെ റൂട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്….

    പിന്നെ നിരവധി അതിമാനുഷിക കഥകൾ ഇവിടെ വന്നിട്ടുണ്ട് അതുമായി കമ്പാരിസൺ ഉണ്ടാകും അതുകൊണ്ട് തന്നെ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞാൽ നന്നായിരിക്കും….

    അതുപോലെ തന്നെ ഒരുപാട് വൈകിയാണ് കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്കാർക്ക് വായിക്കാനുള്ള താൽപര്യം കുറയാൻ സാധ്യതയുണ്ട് അതും കൂടി ഒന്ന് ശ്രദ്ധിക്കുക….

    സ്നേഹത്തോടെ…
    തമ്പുരാൻ.,.

    1. പിന്നെ പെരുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാനത്തിന്റെ ദേവൻ എന്നാണോ അതോ സംരക്ഷകൻ ആയ ദേവൻ എന്നാണോ.,. ഇനി ഇതോന്നും അല്ലാതെ വേറെ എന്തെങ്കിലും ആണോ.,., ന്തയാലും ക്യാച്ചി ആയ പേര് ആണ്.,., അതോണ്ട് മാത്രം കേറി വായിച്ചതാണ്.,.,😉

      1. പേര് കൊറേ തപ്പി കിട്ടിയതാ… എന്തായാലും അത് ഗുണം ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം

    2. താങ്ക്സ് തമ്പുരാൻ
      എന്തായാലും അപരാജിതൻ ആയി ബന്ധം വരില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, വരതൊരിക്കാനും ഞാൻ ശ്രമിക്കുന്നത് ആണ് പിന്നെ ഞാൻ ഇപ്പൊ അടുത്ത ഭാഗത്തിന്റെ പണി പുരയിൽ ആണ്.

  11. Kollam super

  12. ❤❤❤

  13. Bro kollam adipoliayittund…
    Adhutha part adhikam late akkathe tharan pattumo…

  14. ദാസൻ മാഷ്

    നല്ല ഒരു തുടക്കം ആണ്……
    പക്ഷെ എവിടെയൊക്കെയോ ഒരു *അപരാജിതൻ* ന്റെ touch വരുന്നുണ്ടോന്ന് ഒരു സംശയം…

    ഹർഷാപ്പി അറിഞ്ഞാൽ പൂളിക്കളയും 😄😌😌😌😌😌😌😌

    1. Enikkum thonni

    2. Sarikkum paranja enikkum thonni pakshe njan manuvinte kurachu kashtapadum pinne kathayilekku konduvaraam ennanu udheshiche ini pani aavo😮

      1. എഴുതിയ അത്രയും ഇഷ്ടമായി.
        പരിചിതമല്ലാത്ത title കണ്ട് വായിച്ചതാണ്.
        Please go ahead.
        അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
        🥰🥰

    3. Enthayalum parayan nikkanda aalodu😜

  15. 🌷🌷

  16. Super ❤️❤️❤️

  17. Illusion bitchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. Pinangi poyatha

    2. Pl il bakki idunnud
      Fallen star 1 part kudi vannu

  18. Waiting for your next part

  19. ആദ്യം മൊത്തം എഴുത്തിയിട്ട് ഇട്ട പൊരാരുന്നൊ? പലരും പല കഥകളും പകുതിക്ക് ഇട്ടെച്ച് പോക്കുന്നു.
    തുടക്കം കൊള്ളാം. ആഴ്ച്ചയിൽ ഇട്ട നല്ലതായിരുന്നു

    1. Ok thanks……

  20. ഗയ്‌സ് നിങ്ങൾ ആരും ഇതിലെ തെറ്റുകൾ കാണിച്ചു തന്നട്ടില്ല.
    നല്ലത് മാത്രം പറയുന്നതിൽ സന്തോഷം ഉള്ളു, എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത് കാട്ടുന്ന തെറ്റുകൾ ആവും ഇനി വരുന്നു കഥകൾ ചിലപ്പോ മികവുറ്റത്തക്കുക…… 🙏☺️

  21. Nice Story ❤️

    1. താങ്ക്സ് ☺️

  22. കൊള്ളാം നല്ല തുടക്കം

    1. ബിജു രാജൻ

      ഒരു part കൊണ്ട് വിലയിരുത്താൻ പറ്റുകയില്ല. Pls continue

  23. വളരെ നന്നായിട്ടുണ്ട് തുടരുക

    പെട്ടെന്ന് ഉണ്ടാകില്ല എന്നു പറഞ്ഞു പക്ഷെ ഒരുപാട് താമസിക്കുകയും ചെയ്യരുത്

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്.
      കഥയുടെ ബാക്കി ഉള്ളിൽ ഉണ്ട് എന്നാൽ കഥയെ നിയന്ത്രിക്കുന്ന ചില സന്ദർഭങ്ങളിൽ എനിക്ക് ഇപ്പോഴും തൃപ്തി പോരാ…. ☺️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com