തിയോസ് അമൻ 1 (The beginning) [NVP] 207

അവൾ കോപം നിറഞ്ഞു വളരെ ഉച്ചത്തിൽ ആണ് അവനോടു അത് ചോദിച്ചത് അതിൽ അവനോടുള്ള വെറുപ്പും ദേഷ്യവും ഉണ്ടായിരുന്നു.

 

” അത്…… രാവിലെ തന്നെ മുതലാളി പറമ്പിൽ കുറച്ചു പണി പറഞ്ഞിരുന്നു അത് ഇപ്പോഴാ കഴിഞ്ഞേ…. ”

 

സത്യത്തിൽ അത് മാത്രം ആയിരുന്നില്ല കാര്യം പണികഴിഞ്ഞു വന്നു ഓരോന്നും ആലോചിച്ചപ്പോൾ അവൻ ഇതിനെ കുറിച്ച് മറന്നു പോയിരുന്നു.

 

ഈ മറുപടി അവളെ ഒട്ടും തന്നെ ഉലച്ചില്ല. അവളുടെ ദേഷ്യം അത് കണ്ണുകളിൽ പ്രത്യക്ഷം ആയിരുന്നു.

 

“എന്താ…….. എന്താ…….. ഇവിടെ പ്രശ്നം ”

പുറത്തെ ബഹളം കേട്ട് മുത്തശ്ശൻ ആണ് വന്നത്. ഒപ്പം കൗസല്യ മുത്തശ്ശിയും ഉണ്ടായിരുന്നു. മനുവിനെ കണ്ടപ്പോൾ മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു മനു തിരിച്ചു ഒന്ന് ചിരിച്ചു എന്ന് വരുത്തി.

 

“എന്താ മോളെ ഇവിടെ പ്രശ്നം…. നീ എന്തിനാ ആ ചെക്കനോട് ദേഷ്യപെടുന്നേ….”

 

മുത്തശ്ശി സ്നേഹത്തോടെ ആണ് അത് ചോദിച്ചത്.

 

“ഇവന് ഇവിടെ പണി ചെയ്യാതെ ഇരുന്നു തിന്നാൻ ഉള്ള പരിപാടിയാണ്. പറഞ്ഞ പണി ഒന്നും ചെയ്യാണ്ട് ഇവിടെ ഇരുന്നു ഞണ്ണാൻ…. ഞാൻ സമ്മതിക്കില്ല …….. ഓരോ തെണ്ടികളും വന്നോളും വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.”

 

അതും പറഞ്ഞു കൊണ്ട് അവൾ ദേഷ്യത്തോടെ ഉള്ളിലേക്ക് കലി തുള്ളി കേറിപോകുന്നത് എല്ലാരും നോക്കി നിന്നു. അവനു ഇതൊക്കെ ശീലം ആയതു കൊണ്ട് ഒരു വിഷമവും അവനു തോന്നീല്ല…. എന്നതാണ് സത്യം. മുത്തശ്ശനും മുത്തശ്ശിക്കും ഗായത്രിയെ വളരെ കാര്യമാണ് അതുകൊണ്ട് തന്നെ മുഖം കറുപ്പിച്ചു അവളോട്‌ സംസാരിക്കാരും ഇല്ല.

 

“നീ അത് കാര്യം ആക്കണ്ട മോനെ നിനക്ക് ആരോയുന്നതല്ലേ അവളുടെ ദേഷ്യം…”

എനിക്ക് വിഷമം ആയി എന്ന് കരുതി മുത്തശ്ശൻ ആണ് അത് പറഞ്ഞത്. മനു അതിനു ഒന്ന് ചിരിച്ചതിനു ശേഷം തിരിഞ്ഞു നടന്നു.

“ഈ കുട്ടിയുടെ ഈ സ്വാഭാവം എന്നാണാവോ ഈശ്വരാ…. ഒന്ന് മാറുക…”

 

മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു ഇരുവരും ഉള്ളിലേക്ക് നടന്നു.

മനു അന്നത്തെ പണി ഒക്കെ കഴിഞ്ഞു നേരം ഒരു ആറു മണി ആയിക്കാണും അപ്പോഴാണ് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്. അതിൽ നിന്നു ഇറങ്ങി വന്നത് സാവിത്രി ആയിരുന്നു വീരഭദ്രന്റെ ഏക സഹോദരി ഒപ്പം ഭർത്താവ് രാഘവനും മക്കൾ രാഹുലും രേണുകയും ആയിരുന്നു. വീരാബാദ്രനെ പോലെ തന്നെ വാശികാരിയും ദേഷ്യക്കാരിയും ആണ് സാവിത്രി അതുകൊണ്ട് തന്നെ സാവിത്രിയെ കണ്ടതോടെ തനിക്കുള്ള ദുരിതത്തിന്റെ അളവ് കൂടി എന്ന് അവനു മനസിലായി. പക്ഷെ മകൾ രേണുക അതിൽ നിന്നും വ്യത്യസ്തമായാണ് പെരുമാറുക എല്ലാരോടും സന്തോഷത്തോടെ മാത്രമേ ഇതുവരെ കണ്ടട്ടുള്ളു. മനുവിനോടും അവൾ അങ്ങനെ തന്നെ ആണ്. മനുവിനോട് സ്നേഹത്തോടെ സംസാരിക്കുന്നതിൽ മുത്തശ്ശനും മുത്തശ്ശിക്കും ശേഷം രേണുക ആണ്. രേണുകയെ കാണുന്നത് മനുവിന് ഇഷ്ടം ആണെങ്കിലും ഒപ്പം സാവിത്രിയെ കൂടി കാണുമ്പോൾ മനുവിന് അത് സമിശ്ര വികാരമാണ് കരയണോ ചിരിക്കണോ എന്നറിയാത്ത പോലെ… ☺️.

 

“ഇവര് എന്താണാവോ ഇപ്പൊ വരാനായിട്ട് എന്തെങ്കിലും പരിപാടി ഉണ്ടോ തറവാട്ടിൽ.”

മനു അവനോടു തന്നെ ചോദിച്ചതാണ് അത് കാരണം സാവിത്രി അങ്ങനെ എന്തെങ്കിലും വിശേഷം ഇല്ലാതെ കുടംബ സമേതം കെട്ടി എടുക്കാറില്ല എന്ന് മനുവിന് അറിയാം.അവിടെ എന്തെങ്കിലും നടന്ന തനിക്കെന്താ എന്ന മട്ടിൽ അവൻ തിരികെ അവന്റെ പണികളിൽ ലയിച്ചു.

അന്നത്തെ പണികൾ എല്ലാം കഴിഞ്ഞു അവൻ കിടക്കാനുള്ള വീട്ടിലേക്കു നോക്കി ഒന്ന് ദീർഘശ്വാസം വിട്ടതിനു ശേഷം കുളിച്ചു വീട്ടിൽ കേറി മറ്റുള്ള പണിക്കാർക്കൊപ്പം ഭക്ഷണം കഴിച്ചു. ഭക്ഷണം ഒക്കെ തറവാട്ടിൽ നിന്നു തന്നെ എത്തിക്കും അതൊക്കെ മുത്തശ്ശൻറെ നിർദ്ദേശ പ്രകാരമാണ് അതുകൊണ്ട് പണിക്കാർക്ക് ഇവിടെ ഭക്ഷണത്തിന് ക്ഷാമം ഒന്നും ഇല്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൻ കീറി പറിഞ്ഞ പായ ഇട്ടു കിടന്നു, എത്ര പണി എടുത്താലും ക്ഷീണം ലെവലേശം അവനെ ബാധിക്കാറില്ല എന്നതാണ് അവനെ എപ്പോഴും ആശങ്ക പെടുത്തുന്നത് ഒപ്പം മറ്റൊരു കാര്യം അവനു ഇത് vare യാതൊരു തരത്തിലുള്ള അസുഖങ്ങളും തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ്. ഇന്നും അത് അവനും അവനു ചുറ്റും ഉള്ളവർക്കും അത് അത്ഭുതം തന്നെ ആണ്. മനസ് ചിന്തകളിൽ മുഴുകി നിക്കുമ്പോൾ പതിയെ അവനെ നിദ്ര പുൽകി തുടങ്ങിയിരുന്നു.

എങ്ങും ഇരുട്ട് പരന്നിരിക്കുന്നു. ഇരുട്ടിനെ മറയാക്കുന്നവർക്ക് ഏറെ ഇഷ്ട പെട്ട സമയം ആണിത്. ആ ഇരുട്ടിൽ എങ്ങോട്ടെന്നില്ലാതെ നിക്കുകയാണ് മനു. പെട്ടന്ന് എവിടെ നിന്നോ ഒരു ചെറിയ പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാം ഒപ്പം മറ്റു കുട്ടികളിടെയും. ഒരു പഴയ കെട്ടിടം ഉണ്ട് മനു വേഗം തന്റെ കാലുകൾ ആ കെട്ടിടത്തെ നോക്കി ചലിപ്പിച്ചു അവിടെ കേറിയതും അവനു അത് കണ്ടു നിക്കാൻ ആയി കഴിഞ്ഞില്ല അവന്റെ കാലുകൾ ചലിക്കുന്നില്ല അവന്റെ ശക്തികൾ ചോരുന്ന പോലെ.

46 Comments

  1. പേര് കലക്കി,,, മനു അവന്റെ പാസ്ററ് ഉം future ഉം നിഗൂഢമാണോ ?. കാത്തിരിക്കുന്നു ❣️

    1. താങ്ക്സ് ?

  2. Nannayitund..nalloru theme..

    1. താങ്ക്സ് ☺️

  3. ഇത് വരെ വായിച്ചതിൽ അപരാജിതൻ ടച്ചുണ്ടോ യെന്ന് എനിക്കറിഞ്ഞുകൂടാ… കാരണം ഞാൻ അപരാജിതൻ വായിച്ചിട്ടില്ല.. ???പിന്നെ കഥമൊത്തത്തിൽ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം.. ഒരുപാട് താമസിപ്പിക്കാതെ ഓരോ പാർട്ടും ഇടാൻ ശ്രമിക്കണം.. ♥♥♥♥

    1. തീർച്ചയായും ☺️

  4. Nice story Dear…waiting for next parts ??

  5. ♥️♥️♥️♥️

  6. തുടക്കം അപരാചിതൻ ഫീൽ ഉണ്ട് വായിച്ചു വന്നപ്പോൾ മാറി ഇനിയും എഴുതുക

    1. തീർച്ചയായും….. ?☺️

  7. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ??????…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….????

    എന്തായാലും ബാക്കി വൈകാതെ തരണേ??…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

    സ്നേഹത്തോടെ ????

    1. താങ്ക്സ്

  8. Nice story ?????

  9. Nannayittund. Thudaruka. Waiting…

    1. താങ്ക്സ് ☺️

    2. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ??????…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….????

      എന്തായാലും ബാക്കി വൈകാതെ തരണേ??…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

      സ്നേഹത്തോടെ ????

  10. NVP…

    നന്നായി എഴുതിയിട്ടുണ്ട്.,. വായിച്ച് അത്രയും എനിക്ക് ഇഷ്ടപ്പെട്ടു… എപ്പോഴൊക്കെയോ പേരുകൾ എഴുതുമ്പോൾ അക്ഷരപിശകുകൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക….

    അതുപോലെ തന്നെ താങ്കൾ അപരാജിതൻ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു… അങ്ങനെയെങ്കിൽ അതുമായി സാമ്യം വരാതിരിക്കുവാൻ ശ്രമിക്കുക… ഇനി വായിച്ചിട്ടില്ല എങ്കിൽ അത് ഒന്ന് വായിക്കാൻ ശ്രമിക്കുക കാരണം വായിച്ചിടത്തോളം ഇത് ആ കഥയുടെ റൂട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്….

    പിന്നെ നിരവധി അതിമാനുഷിക കഥകൾ ഇവിടെ വന്നിട്ടുണ്ട് അതുമായി കമ്പാരിസൺ ഉണ്ടാകും അതുകൊണ്ട് തന്നെ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞാൽ നന്നായിരിക്കും….

    അതുപോലെ തന്നെ ഒരുപാട് വൈകിയാണ് കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്കാർക്ക് വായിക്കാനുള്ള താൽപര്യം കുറയാൻ സാധ്യതയുണ്ട് അതും കൂടി ഒന്ന് ശ്രദ്ധിക്കുക….

    സ്നേഹത്തോടെ…
    തമ്പുരാൻ.,.

    1. പിന്നെ പെരുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാനത്തിന്റെ ദേവൻ എന്നാണോ അതോ സംരക്ഷകൻ ആയ ദേവൻ എന്നാണോ.,. ഇനി ഇതോന്നും അല്ലാതെ വേറെ എന്തെങ്കിലും ആണോ.,., ന്തയാലും ക്യാച്ചി ആയ പേര് ആണ്.,., അതോണ്ട് മാത്രം കേറി വായിച്ചതാണ്.,.,?

      1. പേര് കൊറേ തപ്പി കിട്ടിയതാ… എന്തായാലും അത് ഗുണം ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം

    2. താങ്ക്സ് തമ്പുരാൻ
      എന്തായാലും അപരാജിതൻ ആയി ബന്ധം വരില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, വരതൊരിക്കാനും ഞാൻ ശ്രമിക്കുന്നത് ആണ് പിന്നെ ഞാൻ ഇപ്പൊ അടുത്ത ഭാഗത്തിന്റെ പണി പുരയിൽ ആണ്.

  11. Kollam super

  12. Bro kollam adipoliayittund…
    Adhutha part adhikam late akkathe tharan pattumo…

  13. ദാസൻ മാഷ്

    നല്ല ഒരു തുടക്കം ആണ്……
    പക്ഷെ എവിടെയൊക്കെയോ ഒരു *അപരാജിതൻ* ന്റെ touch വരുന്നുണ്ടോന്ന് ഒരു സംശയം…

    ഹർഷാപ്പി അറിഞ്ഞാൽ പൂളിക്കളയും ????????

    1. Enikkum thonni

    2. Sarikkum paranja enikkum thonni pakshe njan manuvinte kurachu kashtapadum pinne kathayilekku konduvaraam ennanu udheshiche ini pani aavo?

      1. എഴുതിയ അത്രയും ഇഷ്ടമായി.
        പരിചിതമല്ലാത്ത title കണ്ട് വായിച്ചതാണ്.
        Please go ahead.
        അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
        ??

    3. Enthayalum parayan nikkanda aalodu?

  14. Super ❤️❤️❤️

  15. Illusion bitchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. Pinangi poyatha

    2. Pl il bakki idunnud
      Fallen star 1 part kudi vannu

  16. Waiting for your next part

  17. ആദ്യം മൊത്തം എഴുത്തിയിട്ട് ഇട്ട പൊരാരുന്നൊ? പലരും പല കഥകളും പകുതിക്ക് ഇട്ടെച്ച് പോക്കുന്നു.
    തുടക്കം കൊള്ളാം. ആഴ്ച്ചയിൽ ഇട്ട നല്ലതായിരുന്നു

    1. Ok thanks……

  18. ഗയ്‌സ് നിങ്ങൾ ആരും ഇതിലെ തെറ്റുകൾ കാണിച്ചു തന്നട്ടില്ല.
    നല്ലത് മാത്രം പറയുന്നതിൽ സന്തോഷം ഉള്ളു, എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത് കാട്ടുന്ന തെറ്റുകൾ ആവും ഇനി വരുന്നു കഥകൾ ചിലപ്പോ മികവുറ്റത്തക്കുക…… ?☺️

  19. Nice Story ❤️

    1. താങ്ക്സ് ☺️

  20. കൊള്ളാം നല്ല തുടക്കം

    1. ബിജു രാജൻ

      ഒരു part കൊണ്ട് വിലയിരുത്താൻ പറ്റുകയില്ല. Pls continue

  21. വളരെ നന്നായിട്ടുണ്ട് തുടരുക

    പെട്ടെന്ന് ഉണ്ടാകില്ല എന്നു പറഞ്ഞു പക്ഷെ ഒരുപാട് താമസിക്കുകയും ചെയ്യരുത്

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്.
      കഥയുടെ ബാക്കി ഉള്ളിൽ ഉണ്ട് എന്നാൽ കഥയെ നിയന്ത്രിക്കുന്ന ചില സന്ദർഭങ്ങളിൽ എനിക്ക് ഇപ്പോഴും തൃപ്തി പോരാ…. ☺️

Comments are closed.