തിയോസ് അമൻ 3 [NVP] 269

“ഈ നീ അല്ലെ എന്നെ ഇന്നലത്തെ കാര്യം പറഞ്ഞു കളി ആക്കിയത്…….. ഇപ്പൊ നോക്കിയേ…….”

 

എന്നും പറഞ്ഞു ഞാൻ അവനെ പിരികേറ്റാൻ നോക്കി.

 

അത് എക്കുകയും ചെയ്തു.കാരണം അതിനു മറുപടി ആയി ഒരു കലിപ്പ് നോട്ടം ആയിരുന്നു.

ഞങ്ങൾ കോളേജിന്റെ ഉള്ളിലേക്ക് കേറി ചെന്നപ്പോൾ ഞങ്ങൾ വിചാരിച്ച പോലെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത് ഞങ്ങൾക്ക് ഇരുവർക്കും ഒരാശ്വാസമായി എന്ന് വേണമെങ്കിൽ പറയാം.

 

“ഇതെന്താടാ ഈ കോളേജിൽ റാഗിംഗ് ഒന്നും ഇല്ലേ………”

ഒരു അതിശയത്തോടെ ആണ് അവൻ അത് ചോദിച്ചത്.

 

“ആഹാ ഇപ്പൊ അതാണോ നിന്റെ പ്രശ്നം……”

 

ഞാൻ അവനോടു ഒരു കള്ള പരിഭവം നടിച്ചു ചോതിച്ചു.

 

“അതെല്ലടാ ഊളെ കോളേജ് ആയ റാഗിംഗ് ഒക്കെ ഉള്ളതല്ലേ പക്ഷെ ഇവിടെ നോക്കിയേ…… ഭയങ്കര…… ശാന്തത…….. ”

 

“ഹ്മ്മ്മ് ശരി ആണ് ചിലപ്പോ ഇവിടെ അതൊന്നും ഉണ്ടാവൂല്ലായിരിക്കും. അതൊക്കെ എന്തെങ്കിലും ആവട്ടെ നമ്മുടെ ക്ലാസ്സ്‌ കണ്ടുപിടിക്കണ്ടേ…”

അങ്ങനെ ക്ലാസ്സ്‌ ഒക്കെ തപ്പി പിടിച്ചു ക്ലാസ്സിൽ കയറി. ക്ലാസ്സിൽ കയറിയതും എന്നെയും വലിച്ചു അവൻ രാഹുൽ നേരെ പോയത് ബാക്ക് ബെഞ്ചിലേക്കാണ്. അവിടെ വേറെ ഒരുത്തനും കൂടി ഉണ്ടായിരുന്നു. അവന്റെ പേര് അനസ് എന്നാണ് വാപ്പയുടെ പേര് കരീം ഉമ്മയുടെ പേര് ഫാത്തിമ, അവനു സ്നേഹം കൂടുമ്പോ പാത്തു എന്ന് വിളിക്കും . അവന്റെ കയ്യിൽ അല്പം തരികിട പരിപാടി ഒക്കെ ഉണ്ട് എന്തായാലും പ്രശ്നകാരനല്ല.അങ്ങനെ സംസാരിച്ചിരിക്കുന്നതിന്റെ ഇടയിൽ ആണ് അവൻ ഒരു കാര്യം പറഞ്ഞത് ഇന്ന് സെക്കന്റ്‌ ഇയറിലെ ഒരു ചെക്കനും ഫസ്റ്റ് ഇയറിലെ ഒരു ചെക്കാനും നല്ല തല്ലു ആയെന്നു.

 

“ആഹ് അപ്പൊ അതാണ്‌ റാഗിംഗ് പരിപാടി ഒക്കെ ഉണ്ടാവാഞ്ഞത് അല്ലെ……എല്ലാ എന്തിനാ തല്ലായത്………”

 

രാഹുൽ ആണ് അത് ചോദിച്ചത്.

 

“അതൊന്നും എനിക്കറിയില്ല ഞാൻ കാണുമ്പോൾ ഒരു ചെക്കന്റെ കയ്യിൽ സെക്കന്റ്‌ ഇയറിലെ ഒരു ചേട്ടന്റെ കഴുത്തായിരുന്നു. എന്തായാലും വന്ന അന്ന് തന്നെ ആള് ഹീറോ ആയി.പിന്നെ ടീച്ചർമാർ വന്നു ഇടപെട്ടാണ് ഒന്ന് ഒതുക്കിയത്….പിന്നെ ആള് നമ്മുടെ ക്ലാസ്സിപ് തന്നെ ആണാട്ടോ……”

22 Comments

  1. ?????????❤

  2. പാവം പൂജാരി

    വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
    എന്നാണ് ബാക്കി സഹോ..
    വെയ്റ്റിംഗ്.

  3. ബാക്കി എന്നാ ബ്രോ

  4. പാവം പൂജാരി

    വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
    ♥️♥️?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. നിധീഷ്

    ♥♥♥♥♥

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part

    പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല

    സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ്‌ ആകുക
    മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക

    അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകുക

    1. ☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
      പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ്‌ ചെയ്യാമ്പനോക്കും ?

  7. കൊള്ളാം നന്നായിട്ടുണ്ട് ❤️?

  8. Adipoliyee????

  9. Waiting for your next part

  10. ♥️♥️♥️⚡⚡⚡

  11. ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?

  12. അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു

  13. നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

  14. Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️

  15. പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്

  16. കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️

  17. Super njan 2 nd adichu

Comments are closed.