തണൽ [Jk] 155

Views : 6585

തണൽ

Author : Jk

 ഒരാഴ്ചകൂടി   കഴിഞ്ഞാൽ   രമ്യയുടെ   കല്യാണമാണ്   അതുകൊണ്ട്   തന്നെ    ഇന്ന്   രമ്യയുടെ    ബാങ്കിലെ    അവസാന   ദിവസമാണ്.
കല്യാണത്തിന്  ശേഷം    അവൾ   ബാങ്കിലേക്ക്   വരുന്നില്ല  എന്നും   സമയം    പോലെ  പിജി   ചെയ്യാനാണ്     ആഗ്രഹം   എന്നവൾ     എന്നോട്   മുൻപ്   പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട്   തന്നെ   രമ്യ   പോകുന്നതിനോടനുബന്ധിച്ച്      ഒരു   യാത്രായായപ്പ്    എന്നോണം   ഞങ്ങൾ   എല്ലാവരും   ചേർന്ന്   അവൾക്      ചെറിയ   ഒരു     ട്രീറ്റും  കൊടുക്കുന്നുണ്ട്.
ബാങ്കിങ്   ടൈം   കഴിഞ്ഞശേഷം    വൈകിട്ടയിരുന്നു  പരുപാടി.
പരുപാടിക്ക്   ശേഷം    രമ്യ    എന്റെ   അടുത്തേക്   വന്നു.
എത്ര   പെട്ടെന്നാണ്  നിങ്ങളെ  ഓക്ക്   വിട്ട്   പോവേണ്ടിവരുന്നത്.  അവൾ   ചെറിയ   സങ്കടത്തോടെ   എന്നോട്    പറഞ്ഞു.
 അത്  കേട്ട്   ഞാനവളെ     നോക്കി   ചിരിക്കാൻ   ശ്രമിച്ചു.
ഡാ…   നിന്നോടും   അഭിചേച്ചിയോടും  മാത്രാണ്   തലേന്ന്    വരാൻ   പറഞ്ഞിട്ടോളൂ.  വരണട്ടോ..
അവൾ    എന്റെ   കയ്യിൽ   പിടിച്ചുകൊണ്ട്   പറഞ്ഞു.
ഔദ്യോഗികമായുള്ള   ക്ഷണിക്കലോക്കെ   മുൻപ്    കഴിഞ്ഞതാണ്.   എങ്കിലും   വീണ്ടും   ഒരു    ഓർമപ്പെടുതൽ   പോലെ   അവൾ എന്നോട്   പറഞ്ഞു.
ആടി  പെണ്ണെ.   വരാം…
നീ  മാത്രല്ല   അഭിചേച്ചിയും…
ഞാൻ  അതിന്   അവളെ   നോക്കി   ചിരിക്കുക  മാത്രം   ചെയ്തു.

Recent Stories

The Author

Jk

1 Comment

  1. ചേട്ടോ പൊളി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com