തണൽ [Jk] 155

ഞാൻ  വണ്ടി   സീബ്രാ ലൈനിന് തൊട്ടുമുന്നിൽ    ചവിട്ടി   നിർത്തിയ   ശേഷം    ആ   മുഖത്തേക്   നോക്കി.
ആ  മുഖം   ഇപ്പോൾ   എനിക്ക്    നേരെയാണ്.  ആ    കണ്ണുകൾ    എന്റെ    കണ്ണുകളിൽ   എന്തോ   തിരയുകയാണ് .
കിച്ചു….   ഞാൻ   ഞാൻ… അർഹിക്കാൻ  പാടില്ലാത്തതാണോ   ഇത്   എന്നൊരു   ഭയം.
ഇല്ല   അഭി….  ഒരിക്കലും  അല്ല   നിനക്ക്  എന്നെ   ഇഷ്ടാണോ…  അത്  മാത്രം.  അത്   മാത്രം   അറിഞ്ഞാൽ   മതി  എനിക്ക്.
എനിക്കു..  എനിക്കും   ഇഷ്ടാണ്.
I  love   you   കിച്ചു.  ഒരുപാട്  ഇഷ്ടാണ്.
അത്   പറയുബോൾ   ആ  കണ്ഠമിടറി.   ആദ്യ   സ്പർശനം   തീർത്ത   നെഞ്ചിടിപ്പ്   മാറുന്നതിന്  മുൻപ്.  കാതുകളെ കുളിരണിയിച്ച   വാക്കുകൾ   എന്റെ കാതുകളിൽ വന്ന്   തഴുകി.
ആ  നിമിഷം  അവളുടെ   വിറയാർന്ന  ചുണ്ടുകളെ   എനിക്കെന്റെ   ചുണ്ടുകൾക്കുള്ളിലാക്കാൻ   വല്ലാതെ   കൊതിച്ചു.
 സിഗ്നലിലെ   ചുവന്ന അക്കങ്ങൾ   താഴോട്ട് കൗണ്ട് ചെയ്തുകൊണ്ടിരികെ   ഞാനെന്റെ      ഇടത്    കൈക്ക്   മുകളിലിരിക്കുന്ന     അഭിരാമിയുടെ   വലത്   കയ്യെ   കോർത്ത്   പിടിച്ചു.
ആ  കൈക്ക്   വല്ലാത്തൊരു മൃദുലത.
ആ  കയ്യിൽ   ഒന്ന്   ചുണ്ടമർത്താൻ   എന്റെ   ഉള്ളം    വല്ലാതെ   തുടിച്ചു.
എങ്കിലും  ഞാനെന്റെ   വികാരത്തെ   നിയാത്രിച്ചു  നിർത്തി.
അപ്പോഴും   ഞങ്ങളുടെ   കണ്ണുകൾ   തമ്മിൽ   പരസ്പരം   എന്തെല്ലാമോ പറഞ്ഞുകൊണ്ടേയിരുന്നു.
കീ…
 പുറകിൽ  നിന്നും   മുഴങ്ങിയ    ഫോണിന്റെ ശബ്ദമാണ്   ഞങ്ങളെ    ഉണർത്തിയത്.
ഞാൻ  സിഗ്നൽ ഇലേക്ക് നോക്കി.  അവിടത്തെ രക്തവർണ്ണം    മരതക വർണ്ണത്തിന്    വഴിമാറി  ഞങ്ങൾക്ക് മുൻപോട്ടു   പോകുവാൻ   വേണ്ടി തെളിഞ്ഞുനിന്നു.
ഞാൻ  വണ്ടി  ഫ്ലാറ്റിലേക്ക്   പായിച്ചു.  വരാൻ   പോകുന്ന  നല്ല    നാളെകളെ   മനസ്സിൽ    കണ്ടു   കൊണ്ട്    അവൾ    എന്റെ    തോളിൽ    തല    ചായ്ച്ചു കിടന്നു.
അഭിരാമിയോട്   അങ്ങനെല്ലാം     പറഞ്ഞു   എങ്കിലും.  തന്നെക്കാൾ  നാല്  വയസ്സിന്   മൂപ്പുള്ളതും   ഒരു  കുട്ടിയുടെ   അമ്മയുമായ    ഒരു    പെണ്ണുമായി  തന്റെ   കല്യാണം   നടത്താൻ  ഒരിക്കലും  തന്റെ   വീട്ടുകാർ   സമ്മതിക്കില്ല   എന്ന  ചിന്ത     മനസ്സിനെ  വല്ലാതെ   അലട്ടിക്കൊണ്ടിരുന്നു.
ക്ദക്..

1 Comment

  1. ചേട്ടോ പൊളി

Comments are closed.