തണൽ [Jk] 155

 എനിയെന്തപ്രശ്നം….
നമ്മുക്ക്   വേറെ  കുഞ്ഞുണ്ടായാൽ  എനിക്ക്   നീനുവിനോടുള്ള   ഇഷ്ടം   പോവും  എന്ന്   വിചാരിച്ചിട്ടാണോ….     അവളുടെ   ആ  മുഖഭാവം   കണ്ടതും   ഞാൻ   അവളോട്   അടുത്ത   ചോദ്യം   ചോദിച്ചു.
അത്   കേട്ടതും   അവൾ   എന്റെ   മുഖത്തേക്ക്   തറപ്പിച്ച്   ഒന്ന്   നോക്കി.  ഞാൻ  അങ്ങനെയൊന്നും   ചിന്തിക്കുനെയില്ല  എന്ന   ഭാവത്തോടെ.
Ok    എന്ന  നന്നായിട്ട്   ആലോചിച്ചിട്ട്  തീരുമാനം എടുത്താൽ മതി. ഞാൻ   പറഞ്ഞു.    അല്പസമയത്തിനുശേഷം   കാർ മുന്നോട്ടെടുത്തു.
വണ്ടി   ഓടിക്കുന്നതിനിടയിലും   എന്റെ   ശ്രദ്ധ   അഭിരാമിയിലായിരുന്നു.  ഞാൻ  ഇടക്ക്   അവളെ   ഒളികണ്ണിട്ട്     നോക്കി.
ആ  കണ്ണുകൾ  ഇപ്പോൾ    റോഡിലാണ്.  കാറിനുള്ളിലെ   ഇരുണ്ട  വെളിച്ചത്തിലും  ആ  കണ്ണുകൾ   തിളങ്ങുന്നുണ്ടായിരുന്നു.
എതിരെ   വരുന്ന   വണ്ടികളുടെ   ഹെഡ്ലൈറ്റ്  പ്രകാശം   അഭിരാമിയുടെ  മുഖത്തൂടെ   തഴുകി  പോകുബോൾ  ആ   ചുണ്ടുകളിൽ   തങ്ങി   നിന്നിരുന്ന  ഇളം    പുഞ്ചിരി  എന്റെ   നെഞ്ചിൽ  ആശ്വാസത്തിന്റെ    വിത്തുകൾ   വിതച്ചു.
അവളുടെ  വലത്  കൈ    അവളുടെ  വലത്     തുടയിൽ  വിശ്രമിക്കുന്നു. എന്നാൽ   ആ  നീണ്ട   സുന്ദരമായ വിരലുകൾ   വിശ്രമിക്കാൻ മടിച്ച്  എന്തെല്ലാമോ  വ്യഗ്രത  കാണിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന്   റോഡിൽ  റെഡ്   സിഗ്നൽ തെളിഞ്ഞു.  കാർ  സിഗ്നലിനോട്   അടുത്തപ്പോൾ    ഞാൻ   അവളിൽ  നിന്നും   നോട്ടം   മാറ്റി  റോഡിൽ   ശ്രദ്ധകൊടുത്തു.
ഗിയർ  ഡൌൺ   ചെയുവാൻ   വേണ്ടി   ഗിയർ ലിവറിൽ   കൈ   വച്ചതും     എന്റെ   കൈക്ക്മേൽ   അഭിരാമിയുടെ   കൈവന്നമർന്നു.
ആ  ഉള്ളൻ  കയ്യുടെ   മൃദുലത    എന്റെ   കൈക്ക്മേൽ    അനുഭവപ്പെട്ടതും     ഒരു  നിമിഷം   എന്റെ   നോട്ടം   അങ്ങോട്ട്  നീങ്ങി   ശേഷം    അവളുടെ   മുഖത്തെക്കും.
പക്ഷേ   ആ  മുഖത്ത്   അപ്പോഴും   ഭാവ  വ്യത്യാസങ്ങൾ   ഒന്നും   ഉണ്ടായിരുന്നില്ല.
ആ   കണ്ണുകൾ   ഇപ്പോഴും   റോഡിൽ തന്നെയാണ്.

1 Comment

  1. ചേട്ടോ പൊളി

Comments are closed.