തണൽ [Jk] 155

ഗിയർ  ഒന്നുകൂടി   ഉയർത്തി  ടോപ്പിൽ  ഇട്ടു.  വണ്ടി  ഒരല്പം  കൂടി   വേഗത്തിൽ   കുതിച്ചുകൊണ്ടിരുന്നു.
അഭിരാമി   ഇപ്പോഴും   തന്റെ   ഇടത്   കൈക്കിടയിലൂടെ   കയ്യിട്ട്   എന്റെ  ഷോൾഡറിൽ   തലവച്ച്    കിടക്കുകയാണ്.  അവളിൽ  നിന്നും   അൽപ   സമയമായി    കനത്ത   മൗനം തന്നെയാണ്.
അൽപ    നേരത്തിന്   ശേഷം   അഭിരാമി   തന്റെ   മൗനം    വെടിഞ്ഞു.
കിച്ചു…  നമ്മുക്ക്    എന്റെ   ചേട്ടന്റെ    അടുത്തേക്   പോയല്ലോ..
അവൾ  അതെ  കിടപ്പ്   തുടർന്നുകൊണ്ട്  തന്നെ    എന്നോട്   ചോദിച്ചു.
അവളുടെ   ആ   ചോദ്യമാണ്    എന്നെ  ചിന്തകളിൽ  നിന്നും ഉണർത്തിയത്.
നമ്മുക്ക്   ഇവിടന്ന്   പോവാ   കിച്ചു..  എനിക്കെന്തോ  ഒരു   ഭയം  പോലെ…  അവൾ   അത്  പറയുബോൾ   എന്റെ   കയ്യിൽ   ഒന്നുകൂടി   മുറുക്കി   പിടിച്ചു.
അഭി..  ഈ.. ലോകം  എനി   തല  കിഴ്മേൽ  മറിയും   എന്ന്   പറഞ്ഞാലും  എന്റെ   ജീവിതത്തിൽ   ഒരു  പെണ്ണെ   ഉണ്ടാവു   പോരെ.  എന്റെ  മനസ്സിലെയും  ഭയം   അതുതന്നെ   ആയതുകൊണ്ടാവണം   പെട്ടന്ന്   അങ്ങനെ   പറയാനാണ്  എനിക്ക്     തോന്നിയത്.
അതല്ല    കിച്ചു.   ഞാൻ  എന്റെ   ചേട്ടനെയും   അമ്മയെയും  ഒരുപാട്   മിസ്സ്‌  ചെയ്യുണ്ട്.   ഞാൻ  തനിച്ചാവുന്നതുപോലെ   ഒരു  തോന്നല്.
എന്താ  അഭി    ഈ   പറയുന്നത്   തനിച്ചവെ..    നിനക്ക്   ഞാൻ   ഇല്ലേ..  നമ്മുടെ  മോളിലെ…  പിന്നെന്താ. ഞാൻ  അവളെ   നോക്കികൊണ്ട്   പറഞ്ഞു.   എന്നാൽ   അവൾ   ഇപ്പോഴും   എന്റെ   തോളിൽ  തലയും   വച്ച്    റോഡിൽ  തന്നെ   കണ്ണുനട്ടിരിക്കുകയാണ്
അല്ല…    അതൊക്കെ   പോട്ടെ.    ഏട്ടനോട്   എന്റെ  കാര്യം   പറഞ്ഞിട്ടുണ്ടോ…  ഞാൻ   ഒരു  സംശയം   പോലെ   ചോദിച്ചു.
 എന്റെ   ചോദ്യം   കേട്ടതും     അവളിൽ  നിന്നും    ഒരു   അടക്കി  പിടിച്ച   ചിരിയായിരുന്നു   മറുപടി.
 അതൊക്കെ   എപ്പോഴേ   പറഞ്ഞു.
ചേട്ടൻ  തന്ന  പറഞ്ഞെ   നമ്മളോട്   അങ്ങോട്ട്   ചെല്ലാൻ.  അത്   പറഞ്ഞ്    അവൾ   എനിലേക്ക്   ഒന്നുടെ   ചേർന്നിരുന്നു.
മ്മ്..        ഞാൻ  മൂളുക മാത്രമേ   ചെയ്തോളു.   ഒര്  വശം   ക്ലീയറയത്തിന്റെ    സന്തോഷം    ഉണ്ടങ്കിലും    മറുവശത്തെ  കുറിച്ച്   ചിന്തിക്കുബോൾ   ആ  സന്തോഷത്തിന്   പ്രസക്തിയില്ല   എന്ന്  തോന്നി.
എന്നി   കിച്ചുന്റെ  ഇഷ്ടം  പോലെ   ചെയാം.    അവൾ   തല  ഉയർത്തികൊണ്ട്    എന്റെ   മുഖത്തേക്   നോക്കി   കൊണ്ട്   പറഞ്ഞു.  ശേഷം   പഴയതുപോലെ   തോളിൽ  തലവച്ചു   കിടന്നു.   കിടക്കാൻ   നേരം     ഞാൻ   കാണുന്നില്ല  എന്ന   ഉറപ്പിനുമേൽ   എന്റെ   ഷോൾഡറിൽ  അവൾ    അവളുടെ   ചുണ്ടുകളമർത്തി.
എന്നാൽ  ആ  നനുത്ത   സ്പർശം   ഞാൻ   തിരിച്ചറിഞ്ഞു.  അതെന്റെ    ശരീരത്തെ   ആകെ  മൊത്തം  ഒന്ന്   കുളിര്   കോരിച്ചു.
പിന്നീടാങ്ങോട്ട്    ഫ്ലാറ്റ്   എത്തുന്നതുവരെ   വണ്ടിക്കൂളിൽ   മൗനം    തീർത്ത   അനുരാഗം    താളം  കൊട്ടിനിന്നു.

1 Comment

  1. ചേട്ടോ പൊളി

Comments are closed.