ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

എന്നെ കൊണ്ട് ഒരു സത്യവും ചെയ്യിപ്പിച്ചിരുന്നു…. ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ താങ്ങായും തണലായും കൂടെയുണ്ടാവണമെന്ന്… ”

ഇതൊക്കെ കേട്ടപ്പോൾ ആദിയുടെ കണ്ണ് നിറഞ്ഞു കവിഞ്ഞു…. അവൻ തല ചെരിച്ചും കൊണ്ട് ഉതിർന്നു വീഴുന്ന കണ്ണുനീരിനെ കൈ കൊണ്ട് തടുത്തു വെച്ചു….

അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്….അവരുടെ ചുറ്റിൽ നിന്നും കുറേ കണ്ണുകൾ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന്…..
ചാന്ദ്നി, പിന്നെയും പലതും പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ആദിയുടെ കാതുകളിൽ അതൊന്നും കയറിയില്ല… അവന്റെ കണ്ണുകൾ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു….. അധികം വൈകാതെ തന്നെ, അതൊന്നും തന്റെ തോന്നലല്ല , പല കണ്ണുകളും അവരെ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു…

ആദിയെ പല ചിന്തകളും വരിഞ്ഞു മൂടാൻ തുടങ്ങി….സ്റ്റീഫന്റെ ആൾക്കാരാണോ അത്…
ചാന്ദ്നിയുടെ പിന്നാലെ , തന്നേയും കുട്ടികളെയും തേടി വന്നതാകുമോ എന്നൊരു ഭയം അവന്റെ ഭാവങ്ങളിൽ നിഴലിച്ചു…

അവൻ മെല്ലെ അവരിലേക്ക് തിരിഞ്ഞു…
തന്റെ വലത് ഭാഗത്തായി നാലഞ്ച് പേരടങ്ങുന്ന ഒരു സംഘം തങ്ങളെ നോക്കി നിൽക്കുന്നു….
ഒരാൾ തടിച്ചു , കറുത്തിട്ട് ഒരു ഭീമാസുരൻ, വേറൊന്ന് കാതിൽ കടുക്കനൊക്കെ ഇട്ടിട്ടുള്ള ജിറാഫിനെ പോലെ നീളമുള്ളവൻ, മറ്റുള്ളവരും കൈയിലും കഴുത്തിലുമൊക്കെ മാലയും വളയുമൊക്കെ അണിഞ്ഞിട്ടുണ്ട്.
അവരെ കാണുമ്പോൾ ഒരു ഗുണ്ടാസംഘം പോലെ തോന്നി…

തന്നെയല്ല…. ചാന്ദ്നിയിലേക്കാണ് അവരുടെ നോട്ടമെന്ന് പതിയെ ആദി തിരിച്ചറിഞ്ഞു…അവരുടെ ആ വൃത്തിഹീനമായ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു ,അതത്ര പന്തിയല്ലായെന്ന്….
അവനവരെ തുറിച്ചു നോക്കി….. അപ്പോൾ അതിലൊരുവൻ തിരിച്ചും നോക്കി പേടിപ്പിക്കാൻ തുടങ്ങി…..കണ്ടാൽ അവരുടെ തലവനെന്ന് തോന്നുന്ന ആ ഭീമൻ…
പെട്ടെന്നാണ് മധുവങ്കിളിന്റെ വാക്കുകൾ ആദിയുടെ ഓർമയിലേക്ക് ഓടിയെത്തിയത്…

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.