ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

എല്ലാവരും പറയാറുണ്ട്…..നീയും കൂടി പറഞ്ഞപ്പോഴാ എനിക്ക് വിശ്വാസമായത്…. പക്ഷേ അതിന്റെ അഹങ്കാരമൊന്നുമില്ല… ട്ടോ ”

മറുപടിയായി ആദിയിൽ നിന്ന് പരിഹാസം നിറഞ്ഞ ഒരു ചിരിയേറ്റു വാങ്ങിക്കൊണ്ട് അവൾ തൃപ്തിയടഞ്ഞു..

“നീ ഇത് പറഞ്ഞില്ലല്ലോ….അതെന്താ നീ എന്റെ കൂടെയായാൽ അച്ഛനും അമ്മയും ഒന്നും പറയാത്തത്…..?
അനുച്ചേച്ചിയുടെ അനിയനായത് കൊണ്ടാണോ….? ”

“ഹാ… അതും കൂടിയുണ്ട്…പക്ഷേ, ശരിക്കും കാരണം വേറെയൊന്നാണ്….”

“അതെന്ത് വേറെ കാരണം ? ”

“ചേച്ചി നിന്നോടീ കാര്യം ഇപ്പോൾ പറയരുതെന്ന് പറഞ്ഞിരുന്നു…”

” ആഹാ….എന്താണത് ? ”

“ഞാൻ നിന്നോട് പറയാം… പക്ഷേ, നീയറിഞ്ഞത് ആരോടും പറയരുത്.. ട്ടോ ”

“അതിനിപ്പോൾ എനിക്കാരാടീ ഉള്ളത്, ഇതൊക്കെ പറയാൻ? ”

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി….ഇത് കണ്ട ചാന്ദ്നി തലയിൽ കൈ വെച്ചിരുന്നു പോയി… അവളുടെ നാക്കിനെ അവൾ തന്നെ പഴിച്ചു…

“ദൈവമേ… ഏത് നേരത്താണ് എനിക്കിത് പറയാൻ തോന്നിയത്…
സോറി ടാ…
ആദീ….സോറി…
അറിയാതെ എന്റെ വായിൽ നിന്ന് വന്നു പോയതാ….നീ ക്ഷമി ”

“അത് വിട്.. നീ കാര്യം പറ ”

“ചിലപ്പോൾ ചേച്ചി ഇവിടെയൊക്കെയുണ്ടാകുമെടാ…..അപ്പോൾ ചേച്ചിക്ക് നിന്നോട് പറഞ്ഞതിൽ ദേഷ്യം വരൂല്ലേ”

“നിനക്ക് പറയാൻ പറ്റോ… ഇല്ല്യേ….
പറ്റില്ലെങ്കിൽ അത് പറ…. നിനക്ക് വേണ്ടി കളയാൻ എനിക്ക് സമയമില്ല ”

അവസരത്തിന് യോജിക്കാത്ത അവളുടെ വാക്കുകളിൽ അനിഷ്ടം പ്രകടിപ്പിച്ചും കൊണ്ട് അവിടുന്നവൻ എണീറ്റു….. അവൾ അവന്റെ കൈ പിടിച്ചു….

“എന്റെ കരളിന്റെ കരളായ ചൂടൻ ചെമ്മീനെ… ഒന്നവിടെയിരിക്ക്…. ഞാൻ പറയാം…..ഈ സ്വഭാവം മാറ്റണം ട്ടോ ആദീ…. ഇത്ര പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് നല്ലതല്ല ”

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.