“ഒരിക്കലുമല്ല…. നീ എന്റെ കൂടെ നിൽക്കുന്തോറും ഞാനെന്റെ ലക്ഷ്യം മറന്നു പോകുന്നു… ഞാനിവിടെ വന്നതെന്തിനാണെന്ന് തന്നെ മറന്നു പോകുന്നു…സ്റ്റീഫൻ എന്ന ലക്ഷ്യത്തിൽ നിന്നും നിന്നോടുള്ള പ്രണയമായി വഴി മാറിപ്പോകുന്നു..
അതെനിക്ക് സഹിക്കാനാവുന്നില്ല…
സ്റ്റീഫനെ തകർക്കണമെന്ന ചിന്തയിൽ നിന്ന് നിനക്കെന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ചിന്തയിലേക്കായിപ്പോയിരിക്കുന്നു എന്റെ മനസ്സ്…
ചുരുക്കിപ്പറഞ്ഞാൽ നീ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ചേച്ചിയെ മറന്നു പോകുന്നു…. നിന്നോടുള്ള സ്നേഹം എന്നെ അന്ധനാക്കുന്നു…
ചേച്ചിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്…നീ പറഞ്ഞത് പോലെ , ചേച്ചി ഇവിടെയൊക്കെയുണ്ടെങ്കിൽ എന്നെയോർത്ത് ലജ്ജിക്കും , ഇങ്ങനെയൊരു അനിയനെയാണല്ലോ പ്രാണനായി കൊണ്ട് നടന്നതെന്നോർത്തിട്ട്….
സത്യം പറഞ്ഞാൽ സ്റ്റീഫനൊരു രീതിയിലാണെങ്കിൽ , നീ ഞങ്ങളെ വേറൊരു രീതിയിൽ ഉപദ്രവിക്കുകയാണ്…..”
ആദിയിൽ നിന്ന് , ജീവിതത്തിൽ താൻ പ്രതീക്ഷിക്കാത്ത വാക്കുകൾ ഉരുത്തുരിഞ്ഞത് കണ്ടപ്പോൾ അവളാകെ തകർന്ന് പോയി…വേദന സഹിക്കാൻ വയ്യാതെ അവൾ അവിടുന്ന് എണീറ്റും കൊണ്ട് ബാത്റൂമിലേക്ക് ഓടി…
ആദി, അതും നോക്കി നിന്നുവെന്നല്ലാതെ വേറൊന്നും ചെയ്തില്ല…. തന്റെ വാക്കുകളുടെ കാഠിന്യം അവനെയും നിശ്ചലനാക്കിയിരുന്നു….ഒന്ന് മുഖം കറുപ്പിച്ച് സംസാരിച്ചാൽ തന്നെ കണ്ണീരൊലിപ്പിക്കുന്ന അവളുടെ മനസ്സിന് സഹിക്കാൻ കഴിയുമായിരുന്നില്ല തന്റെ വാക്കുകളെന്ന് അവന് ഉത്തമബോധമുണ്ടായിരുന്നു…
കുറച്ചു നേരം കഴിഞ്ഞതിനു ശേഷം ചാന്ദ്നി പുറത്തേക്ക് വന്നു…. മുഖമൊക്കെ കഴുകിയിട്ടാണവൾ വന്നതെങ്കിലും അവളുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിലാകുമായിരുന്നു , കടലോളം കണ്ണീർ ഒഴുക്കിക്കഴിഞ്ഞിട്ടാണവൾ പുറത്തേക്കിറങ്ങിയതെന്ന്….അവൾ ആദിയുടെ അടുത്ത് തന്നെയിരുന്നെങ്കിലും അവനോടൊന്നും മിണ്ടാൻ നിന്നില്ല.. അവന്റെ കൂടെയുണ്ടായ ഓരോ നിമിഷവും കൈകൾ കോർത്തിണക്കിയാണ് നിന്നതെങ്കിലും , അവനിൽ നിന്ന് ഇത്തിരി അകലം പാലിച്ചാണ് ഇപ്പോൾ ഇരിക്കുന്നത്…ഇരുവർക്കും ആ അകലം ശരിക്കും അനുഭവപ്പെട്ടെങ്കിലും , അടുക്കാൻ ശ്രമിക്കാനാവാത്ത വിധം അവർക്കിടയിൽ മൗനം കൂട്ടു കൂടിയിരുന്നു….രണ്ട് പേരും , രണ്ട് ലോകത്തെന്നത് പോലെ ഓർമകളെ കൂട്ട് കൂട്ടിയുള്ള യാത്രയിലായിരുന്നു..
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???