ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

നീ എന്റെ കൂടെയുണ്ടായാൽ വീണ്ടുമത് തുടർന്നേക്കും…
അത് മാത്രമല്ല, ഇത് വരെ എന്റെ ജീവിതത്തിൽ ഞാനനുഭവിക്കാത്ത അത്രത്തോളം ഭയം എന്നെ പിടികൂടിയിരിക്കുകയാണ്…
നിന്നെയും കൂട്ടി നടക്കുമ്പോൾ തന്നെ , പലരുടെയും കണ്ണുകളിൽ മിന്നിമറയുന്ന ഭാവങ്ങൾ എന്നെ ഭയപ്പെടുത്തുകയാണ്….അവരോരുത്തരും സ്റ്റീഫന്റെ ആൾക്കാരാണെന്ന് തോന്നിപ്പോകുന്നു….
ഞങ്ങൾ മൂന്ന് പേരുടെ ജീവനും തുലാസിലാടിക്കൊണ്ടേയിരിക്കുകയാണ്… നിന്നെയും അതിലേക്ക് വലിച്ചിഴക്കാൻ എനിക്കാവില്ല…. ”

“ആദീ…. അപ്പോൾ നീയെന്നെ പുറത്ത് നിന്നുള്ള ഒരാളായാണോ കണ്ടത് ?
മൂന്ന് ജീവൻ എന്നതിന് പകരം നാല് ജീവനെന്ന് പറയാമായിരുന്നില്ലേ നിനക്ക് ? ”

“അങ്ങനെയല്ലടീ…അനുപമയുടെ കുടുംബമെന്ന് പറഞ്ഞാൽ എല്ലാവർക്കും ഞങ്ങൾ മൂന്ന് പേർ മാത്രമാണ്…നീയും ഞങ്ങളുടെ കുടുംബത്തിലെ ഒരാളാണെങ്കിലും പുറമെയുള്ളവർക്ക് അങ്ങനെയല്ല…
അത് കൊണ്ട് തന്നെ ഇപ്പോൾ നീ സുരക്ഷയാണ്… ഞങ്ങളുടെ കൂടെയുള്ളവളാണെന്നറിഞ്ഞാൽ അവർ നിന്നെയും….”

“ആദീ….സത്യമായിട്ടും ഞാൻ പുറത്തെവിടെയും ഇറങ്ങില്ല…. കുട്ടികളുടെ കൂടെ വീട്ടിൽ തന്നെയിരുന്നോളാം….”

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ പെണ്ണേ…. നിന്റെ ബുദ്ധി കൊണ്ട് തന്നെ ആലോചിച്ചു നോക്ക്…. ഞങ്ങളുടെ കൂടെയുള്ള ഓരോ നിമിഷവും നീ മരണത്തെ മാടി വിളിക്കുകയാണ്… അതെന്താ നീ മനസ്സിലാക്കാത്തത് ? ”

“നീയും മക്കളും കഴിഞ്ഞിട്ടുള്ള മനസ്സിലാക്കലൊക്കെ മതി ആദീ എനിക്ക്…. ഇനി മരണമെന്നെ തേടിയെത്തിയാലും ഞാൻ സന്തോഷത്തോടെ അതിനെ സ്വാഗതം ചെയ്യും… അത് വരെയെങ്കിലും നിങ്ങളുടെ കൂടെ ജീവിക്കാമല്ലോ….”

ഒരു തരത്തിലും ചാന്ദ്നി വഴങ്ങില്ലയെന്ന് അവളുടെ ഓരോ വാക്കുകളിൽ നിന്നും അവൻ മനസ്സിലാക്കുകയായിരുന്നു….. എന്താണ് പറയേണ്ടതെന്നറിയാതെ അവൻ മുഖവും പൊത്തി കുറച്ചു നേരം തല താഴ്ത്തിയിരുന്നു…

“ചാന്ദ്നീ….നീ ഇവിടെ നിൽക്കുന്നത് ഞങ്ങൾക്കും ആപത്താണ്….അത് കൊണ്ട് തന്നെ എനിക്ക് വ്യക്തിപരമായും താല്പര്യമില്ല നിന്നെ കൂടെ നിർത്താൻ ”

“എനിക്കറിയാം ആദീ… എന്നെ ഒഴിവാക്കാൻ നീ ഇതല്ല… ഇതിനപ്പുറവും പറയുമെന്ന് “

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.