ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ നാല് മണിക്കൂർ കഴിഞ്ഞാൽ കോഴിക്കോടേക്ക് ട്രെയിനുണ്ട്.. അതറിഞ്ഞപ്പോൾ തന്നെ ആദിക്ക് സമാധാനമായി….പക്ഷേ, ഇത് കേട്ടപ്പോൾ ചാന്ദ്നിയുടെ നിയന്ത്രണം വിട്ടു പോയി… അവളുടെ മൗനം പൊട്ടിക്കരച്ചിലിലേക്ക് വഴി മാറി…
അതിലേ വരുന്നവരും പോകുന്നവരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി… ആദി ടിക്കറ്റുമെടുത്ത് കൊണ്ട് , അവളെയും കൂട്ടി മെല്ലെ വിശ്രമ മുറിയിലേക്ക് നടന്നു….

“ആദീ…. എന്നെ ഒഴിവാക്കല്ലേ ആദീ… എന്നെ പറഞ്ഞു വിട്ടാൽ ഞാൻ വീട്ടിലെത്തില്ല…”

അത് കേട്ടപ്പോൾ അവനൊന്ന് ഞെട്ടി…

“പേടിപ്പിക്കാൻ പറയുന്നതല്ല….നീയും കുട്ടികളുമില്ലെങ്കിൽ പിന്നെ , ജീവിക്കേണ്ട എന്ന് തോന്നിപ്പോകുന്നു ആദീ…അത്രയും ശൂന്യമായിപ്പോകും എന്റെ ജീവിതം ”

അവളുടെ വാക്കുകളിലെ തീവ്രത കണ്ടപ്പോൾ തന്നെ ആദി പരിഭ്രാന്തനായി…അവളെ മാറ്റി നിർത്തുന്നത് ബുദ്ധിമുട്ടാണെന്നറിയാമായിരുന്നുവെങ്കിലും ഇത്രയും കാഠിന്യം അതിനുണ്ടാകുമെന്ന് അവന്റെ ചിന്തയിൽ പോലുമില്ലായിരുന്നു….എന്ത് പറഞ്ഞിട്ടാണ് അവളെ സമാധാനിപ്പിക്കേണ്ടതെന്ന് അവനൊരു പിടിയും കിട്ടിയില്ല…എന്നാലും അവളെ നാട്ടിലേക്കയക്കേണ്ട തീരുമാനത്തിൽ നിന്ന് അവൻ പിറകോട്ടു പോയില്ല….

“ടീ….ഞാൻ പറയുന്നത് നീ മുഴുവൻ കേൾക്കണം… കേട്ടേ പറ്റൂ…”

അവൾ മറുപടിയൊന്നും പറയാതെ അവന്റെ കൈയും ചേർത്ത് പിടിച്ചു ചാഞ്ഞു കിടന്നു….

“ചാന്ദ്നീ… നിനക്ക് തന്നെ അറിയാമല്ലോ…. ഞങ്ങളെന്തിനാ ഇവിടേക്ക് മാറിയതെന്ന്… നമ്മുടെ എതിരാളികൾ അത്രയും ശക്തരാണ്….നീ തന്നെയല്ലേ എന്നോട് പറഞ്ഞത് , അങ്കിളും CM ഉം പറയുന്നത് പോലെ അനുസരിക്കാൻ….നീ പറഞ്ഞിട്ടല്ലേ ഞാനിതൊക്കെ ചെയ്തത്…
ഞങ്ങളുടെ ജീവൻ പോലും ഏത് നിമിഷവും പോകുമെന്ന അവസ്ഥയാണ് ഇപ്പോഴും….
ആരുമറിയാതെ ഈ നാട്ടിൽ കുറച്ചു കാലം ജീവിക്കാനാണ് ഞങ്ങളിവിടെ വന്നത്…എത്തിയിട്ട് ഇരുപത്തിനാല് മണിക്കൂർ കഴിയുന്നതിന് മുന്നേ തന്നെ , ആ കോഫീ ഷോപ്പിൽ പ്രശ്നമുണ്ടായി…

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.