ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

എന്നാലും,തന്നെ രക്ഷിക്കാൻ വേണ്ടി ആദി ഓടി വരുമെന്നവൾ പ്രതീക്ഷിച്ചിരുന്നു…അവനെ കാണാത്തത് കൊണ്ട് അവളൊന്ന് തിരിഞ്ഞു നോക്കി… അവൻ വീണിടത്ത് നിന്ന് , തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ വന്ന വെയ്റ്റർ പയ്യനോട് എന്തോ സംസാരിക്കുകയായിരുന്നു…
പ്രതീക്ഷിക്കാതെ അങ്ങനെയൊരു രംഗം കണ്ടപ്പോൾ അവൾക്ക് ആശ്ചര്യത്തോട് കൂടെ ഭയവും ഏറി വന്നു…ആദിയെയും നോക്കി നിൽക്കുന്ന അവളിൽ നിന്നും , ആ കാഴ്ചയും മറച്ചു കൊണ്ട് ഷോപ്പിന്റെ വാതിൽ മെല്ലെ അടഞ്ഞു…

“ചെല്ലം…സാർ തപ്പിച്ചിട്ടാറ്..ഇപ്പയാച്ചും എങ്കളോടെ വാ..”
(ഡാർലിംഗ്.. സാർ രക്ഷപെട്ടു.. ഇനിയെങ്കിലും ഞങ്ങളുടെ കൂടെ വാ)

എന്നും പറഞ്ഞു കൊണ്ട് ഭീമൻ അവളെ വീണ്ടും പിടിച്ചു വലിച്ചു നടന്നു…അവളുടെ കരച്ചിൽ നാനാ ഭാഗത്തും അലയടിക്കുന്നുണ്ടായിരുന്നു….

പെട്ടെന്നാണ് പിറകിൽ നിന്നൊരാൾ ഭീകര ശബ്ദത്തോടെ ചാന്ദ്നിയുടെയും ഭീമന്റെയും മുന്നിലേക്ക് തെറിച്ചു വീണത്..വീണു കഴിഞ്ഞപ്പോഴാണ് അവർക്ക് മനസ്സിലായത്…. അത് അവരുടെ കൂട്ടത്തിലുള്ളയാൾ തന്നെയാണെന്ന്…കാര്യം പിടികിട്ടാതെ എല്ലാവരും പിന്നിലേക്ക് തിരിഞ്ഞു നോക്കി….
നോക്കാതെ തന്നെ ചാന്ദ്നിക്കറിയാമായിരുന്നു ,തന്റെ മാനത്തിന്റെയും ജീവന്റെയും കാവൽക്കാരനാണവിടെയെന്ന്….

ആ ഗുണ്ടാസംഘങ്ങൾ പിന്നിലേക്ക് തിരിഞ്ഞു…പ്രതീക്ഷിക്കാതെ വന്ന തിരിച്ചടിയിൽ ഒന്ന് പതറിയെങ്കിലും രണ്ട് പേർ ആദിയുടെ അരികിലേക്ക് ചീറിപ്പാഞ്ഞു…രണ്ട് കൈയും കൊണ്ട് അവരെയവൻ ചുഴറ്റിയെടുത്ത് കോഫീ ഹൗസിന്റെ അകത്തളത്തിലേക്ക് വലിച്ചെറിഞ്ഞു…ഗ്ലാസിന്റെ വാതിലും തകർത്ത് കൊണ്ട് അവരകത്തേക്ക് തെറിച്ചു വീണു….. ഇത് കണ്ട് ഞെട്ടി വിറച്ച ഭീമൻ ചാന്ദ്നിയുടെ കൈ തനിയേ വിട്ടു പോയി….അവർ ആദിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.. പക്ഷേ, കാറ്റിന്റെ വേഗതയേക്കാൾ ആദി അവരുടെ മുന്നിലേക്ക് കുതിച്ചു കയറി…മുന്നിലുണ്ടായ രണ്ട് പേരെയും ചാടിക്കൊണ്ട് ആഞ്ഞു ചവിട്ടി…..
അതിന് ശേഷം ഭീമന്റെ കോളറ പിടിച്ചു വലിച്ചു..

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.