ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 208

തന്റെ ജീവിതത്തിൽ താനേറ്റവും സ്നേഹിച്ച അമ്മയോ അച്ഛനോ ചേച്ചിയോ ചേട്ടനോ ഇനിയില്ല , ഇനിയവർക്കൊരു തിരിച്ചു വരവില്ല എന്ന് ഓർക്കുന്തോറും അവന്റെയുള്ളിൽ ആളിക്കത്തിക്കൊണ്ടേയിരിക്കുന്ന തീയുടെ ആക്കം കൂടി…. മാനസികമായി തളർന്നു കഴിഞ്ഞിട്ടുണ്ടായ ആദി പതിയെ ബോധക്ഷനായി ആ മണ്ണിലേക്ക് തളർന്നു വീണു…

 

സമയമിത്തിരി മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ആദി കണ്ണ് തുറന്നത്…

CI അലക്സ് , അവരുടെ വീട്ടിലേക്കാണ് ആദിയെ കൊണ്ട് പോയത്…

കണ്ണ് തുറന്ന് നോക്കുമ്പോൾ അവന്റെ ചുറ്റും അലക്സേട്ടനും മധുവങ്കിളും അഞ്‌ജലിയും അങ്ങനങ്ങനെ ബന്ധുക്കളും അയൽവാസികളുമൊക്കെയായി നിറഞ്ഞിരുന്നു..അവരുടെ മിഴികളൊക്കെയും കണ്ണീരിൽ കുതിർന്നിരുന്നു..അവിടെയാകെ വല്ലാത്തൊരു മൂകത തളം കെട്ടിയിരുന്നു…

 

തന്റെ തൊട്ടടുത്ത് , തന്നെയും നോക്കി കരഞ്ഞിരിക്കുന്ന കീർത്തിയെയും ജൂഹിയെയും കണ്ടപ്പോൾ വീണ്ടുമവന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി…അത് കണ്ടപ്പോൾ , കുട്ടികൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞും കൊണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി….ഇത് കണ്ട മധുവങ്കിൾ അവന്റെയരികിലേക്ക് വന്നിരുന്നു…. പതിയെ അവനെ തലോടി…

 

“ആദീ…. എണീക്ക്… നമുക്ക് അവരെ സന്തോഷത്തോടെ യാത്രയാക്കേണ്ടേ മോനേ… എല്ലാവരും നിനക്കായ് കാത്തു നിൽക്കുകയാണ് ”

 

“എന്തിനാ അങ്കിൾ ഇനിയൊരു കർമ്മം….? ഒന്ന് കെട്ടിപ്പിടിച്ചു കരയാനെങ്കിലും എന്തെങ്കിലും ബാക്കി വെച്ചോ നശിച്ച ദൈവം ?

എന്നിട്ടും അവരെ സന്തോഷിപ്പിക്കണമെന്നോ…. എങ്ങനെ അങ്കിൾ…അവരെങ്ങനെ സന്തോഷിക്കാനാണ് ? ”

 

“മോനേ…അരുത്…ദൈവത്തെ അങ്ങനെയൊന്നും പറയല്ലേ… സമയമാകുമ്പോൾ അവൻ , എല്ലാവരെയും അവനരികിലേക്ക് തിരിച്ചു വിളിക്കും…നിങ്ങളെയെങ്കിലും ഞങ്ങൾക്ക് തിരിച്ചു തന്നില്ലേ.. എല്ലാം അവന്റെ തീരുമാനങ്ങളാണ്… നമ്മൾ ക്ഷമിച്ചേ പറ്റൂ…”

Updated: January 30, 2021 — 6:25 pm

24 Comments

  1. ???

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് ???

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു ??

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  10. വിരഹ കാമുകൻ???

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥

Comments are closed.