ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

Views : 22522

പക്ഷേ,ഒരാളെയും നമുക്കായ് ബാക്കി വെച്ചില്ലടാ ദൈവം…. എല്ലാവരെയും അവന്റെ അടുക്കലേക്ക് തിരിച്ചു വിളിച്ചു മോനേ..അത്രയും ക്രൂരനായിപ്പോയി നമ്മളെന്നും കൂടെയുണ്ടെന്ന് വിചാരിച്ച ആ ദൈവം ”

 

“എന്ത് ബാക്കി വെച്ചില്ലാന്ന്…?…. നിങ്ങൾക്ക് വട്ടായോ ചേട്ടാ….”

 

“നീ ഇങ്ങട് വാ മോനേ ”

 

എല്ലാവരുടെയും ദയനീയമായ നോട്ടത്തിൽ നിന്ന് തന്നെ എല്ലാം വായിച്ചെടുക്കാൻ പറ്റുന്നുണ്ടെങ്കിലും ദൈവം തന്നോടിങ്ങനെയൊരു ചതി ചെയ്യില്ലെന്ന് ആദിക്ക് വിശ്വാസമുണ്ടായിരുന്നു….

 

അപ്പോഴേക്കും തീയൊക്കെ അണഞ്ഞെങ്കിലും പുകയുടെ വാഴ്ച അവസാനിച്ചില്ലായിരുന്നു….

 

“അലക്സേട്ടാ….ആരാണ് പോയത് ചേട്ടാ…അങ്ങനെ എല്ലാവരും പോകോ..ഒരാളെങ്കിലും ബാക്കിയുണ്ടല്ലോ അല്ലേ….”

 

“എന്റെ ആദീ… എനിക്കാവുന്നില്ല മോനേ നിന്നെ കാണാൻ… നിന്നോടിതൊന്നും പറയാൻ….

ഇല്ലേടാ മോനേ… ഇല്ലാ….ഒരാളെയും തന്നില്ല… ഒന്നൂടെ കാണാൻ വേണ്ടി ജീവനറ്റ ശരീരം പോലും നമുക്കായി കരുതി വെച്ചില്ല…

ഒരിറ്റ് ദയ….

ഒരിറ്റ് ദയ പോലും കാണിച്ചില്ലല്ലോടാ ദൈവം തമ്പുരാൻ… ”

 

എന്നും പറഞ്ഞു കൊണ്ട് അലക്സേട്ടൻ അവിടെ തളർന്നിരുന്നു പൊട്ടിക്കരഞ്ഞു പോയി…

 

ദൂരെയെവിടെയോ ഇത്തിരിയെങ്കിലും വെളിച്ചം കാണുമെന്നു കരുതിയ അവന്റെ മനസ്സിലേക്ക് ആളിക്കയറിയ വേറൊരു ഇടിത്തീയായിരുന്നു അലക്സേട്ടന്റെ വാക്കുകളിൽ നിന്നുമുതിർന്നു വീണത്….

പൊട്ടിക്കരയുന്ന കുട്ടികളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ ജീവിതത്തിലാദ്യമായി പൊട്ടിക്കരഞ്ഞു…. അവന്റെ ആ നിലവിളിയിൽ അന്തരീക്ഷം പോലും മൗനം പാലിച്ചു..

 

അലക്സ് വീണ്ടും ആദിയെയും കുട്ടികളെയും അവിടുന്ന് മാറ്റാൻ ശ്രമിച്ചു….

 

“അലക്സേട്ടാ…. എന്താ ഈ പറയണേ…. അവരൊക്കെ എങ്ങനെ പോകാനാ…. അവരില്ലാതെ എങ്ങനെയാ ഞങ്ങൾ….

എന്തിനാ ഞങ്ങൾ ജീവിക്കണേ…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

24 Comments

  1. 🤗🤗🤗

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ 😐😐😐

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ 👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് 😍😍😍

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു 😐😐

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം 😍😍

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  9. 🖤🖤🖤🖤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  11. വിരഹ കാമുകൻ💘💘💘

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😍♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com