ഞങ്ങളും പോവ്വാ…. അല്ലെങ്കിൽ അവർക്ക് സങ്കടാവും… ഞങ്ങളില്ലാതെ അവർക്കും ആവില്ല ചേട്ടാ ”
“നീ ഇങ്ങട് വാ ആദീ…ആദ്യം കുട്ടികളെ മാറ്റി നിർത്ത് ഇവിടുന്ന് ”
“എന്നാലും എങ്ങനെയാ ദൈവത്തിന് ഇത്തിരി പോലും കരുണ ഇല്ലാതായിപ്പോയത്.
വിളിക്കണമെങ്കിൽ ഒരാളെ വിളിച്ചാൽ പോരേ…ഒരാൾ പോയാൽ പോലും ഈ കുടുംബം തീർന്നുവെന്ന് ദൈവത്തിനറിയില്ലേ…
ഈ കുടുംബത്തിൽ ആദ്യം പോകേണ്ടത് ഞാനല്ലേ…ആർക്കും ഉപകാരമില്ലാത്ത ഈ എന്നെ ബാക്കി വെച്ചിട്ടെന്തിനു നാട്യം കളിക്കുന്നു ദൈവമേ…… ജീവിതത്തിലാദ്യമായി നിന്നെ ഞാൻ വെറുത്തു പോകുന്നു… നിനക്കും തെറ്റ് പറ്റിയിരിക്കുന്നു.. നീചനാണ് നീ….വെറും നീചൻ…”
അവൻ സങ്കടം സഹിക്ക വയ്യാതെ അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു… ഒരാൾക്കും അവനെ അവിടുന്ന് പിടിച്ചു മാറ്റാൻ കെല്പുണ്ടായിരുന്നില്ല…ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും , അലക്സേട്ടൻ കുട്ടികളെ അവിടുന്ന് മാറ്റി…
ആദി അട്ടഹസിച്ചും പൊട്ടിക്കരഞ്ഞും കൈയിൽ കിട്ടിയതൊക്കെ എറിഞ്ഞു പൊളിച്ചും അവന്റെ വേദനയമർത്താൻ ശ്രമിച്ചെങ്കിലും, നെഞ്ചിലാളിക്കത്തുന്ന തീയണക്കാൻ അതൊന്നിനുമായില്ല…
അവിടുത്തെ തീയും പുകയും മെല്ലെ ശമിച്ചുവെങ്കിലും ആ ദുരന്തഭൂമി ആൾക്കൂട്ടം കൊണ്ട് നിറഞ്ഞു….
ആദിയുടെ കണ്ണിൽ , കൂടി നിന്ന് തന്നെ സഹതാപക്കണ്ണീരുമായി നോക്കി നിൽക്കുന്ന കണ്ണുകൾ തെളിഞ്ഞില്ല…. അവൻ ആ മണ്ണിലിരുന്നു കരഞ്ഞു തളർന്നു…അവനെ വാക്കുകൾ കൊണ്ടു പോലും സമാശ്വസിപ്പിക്കാൻ ആർക്കും പറ്റിയില്ല…അവിടെ കൂടെ നിന്നവർക്കൊക്കെയറിയാമായിരുന്നു… അവന്റെ ജീവനുകളാണ് അവിടെ പൊഴിഞ്ഞു പോയതെന്ന്….അവന് താങ്ങാനാവുന്നതിനപ്പുറമായിരുന്നു ആ വേദനയെന്നും ഏവർക്കുമറിയാമായിരുന്നു…..
ആദിക്ക് കനിഞ്ഞേകിയ സൗഭാഗ്യങ്ങൾ ഒന്ന് പോലും ബാക്കി വെക്കാതെ , എല്ലാം ഒരുമിച്ച് തിരിച്ചെടുത്ത ദൈവത്തെ, ആ രംഗം കണ്ടു നിന്നവർ പോലും കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു….
???
Sad ആക്കിയല്ലോ ബ്രോ
♥️♥️♥️
എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???
കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????
ഉടനെ വരും ബ്രോ ♥♥♥
താങ്ക്സ് ???
Annalum kollandayirunnu
കൊല്ലേണ്ടി വന്നു ??
കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്
എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..
?
♥♥♥
അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??
❤❤❤
????
????
♥♥♥
❤❤❤
♥♥♥♥
❤❤
♥♥♥
കഥ നന്നായിട്ടുണ്ട്
First❤
??♥