ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 208

ഇത് മനസ്സിലായ മധുവങ്കിൾ അവനരികിലേക്ക് വന്നു അവന്റെ തോളത്ത് തട്ടി സമാധാനിപ്പിച്ചു..

 

“എന്നാൽ ആദിയുടെ കൂടെ തന്നെ നിങ്ങള് കിടന്നോ മക്കളേ… അല്ലെങ്കിലും മുന്നേ അത് തന്നെയല്ലേ പതിവ്….

മക്കള് വിഷമിക്കേണ്ട…ആദി നിങ്ങളെ വിട്ട് ഇനിയെവിടെയും പോകില്ല… എന്നും നിങ്ങളുടെ കൂടെയുണ്ടാകും… നിങ്ങളെ വിട്ട് എവിടേക്കും പോകാൻ ആദിക്കും കഴിയില്ല… അല്ലേടാ…? ”

 

അത് പറഞ്ഞു ആദിയെ നോക്കിയപ്പോഴും അങ്കിളിന്റെ മുഖത്ത് നേരത്തെയുണ്ടായ ഭയം വീണ്ടുമവന് തെളിഞ്ഞു കണ്ടു…അങ്കിളിന്റെ മനസ്സ് വായിച്ചെടുക്കാനാവുന്നുണ്ടെങ്കിലും അവൻ ശ്രദ്ധ കൊടുക്കാത്തത് പോലെ തോന്നിപ്പിച്ചു…

 

“ആദീ…. എന്താ മിണ്ടാത്തേ…ഞങ്ങളെ വിട്ട് പോകോ… പറ ആദീ….ഞങ്ങൾ അച്ഛനും അമ്മയുമില്ലാത്ത അനാഥരാ ആദീ… ഞങ്ങളെ വിട്ട് പോകല്ലേ….”

 

ഇതും കൂടി കേട്ടപ്പോൾ അവരെ വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് അവൻ ഊർന്നു വീഴുന്ന കണ്ണീരിൽ തളർന്നു പോകാതെ മനസ്സിൽ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു….

 

“ഇല്ല മക്കളേ… ആദി നിങ്ങളെ വിട്ട് എവിടേക്കും പോകില്ല…എന്നും കൂടെയുണ്ടാകും…. ഇത് നിങ്ങളുടെ അമ്മയ്ക്ക് ആദി കൊടുക്കുന്ന വാക്ക് ”

 

ഇത് കേട്ടപ്പോൾ കുട്ടികളേക്കാൾ സമാധാനമായത് മധുവങ്കിളിനായിരുന്നു…

താൻ ഭയന്നത് പോലെയൊന്നും നടക്കില്ല എന്ന സമാധാനത്തോടെ അദ്ദേഹം നെടുവീർപ്പിട്ടു…

 

വൈകാതെ തന്നെ ആദി കുട്ടികളെയും കൊണ്ട് മുകളിലത്തെ മുറിയിലേക്ക് പോയി….രണ്ട് പേരും ആദിയെ കെട്ടിപ്പിടിച്ചു കൊണ്ട് അവന്റെ രണ്ട് ഭാഗത്തുമായി കിടന്നു…. അവനെ നിദ്ര ദേവത കൈവിട്ടിരുന്നുവെങ്കിലും രണ്ട് മക്കളെയും ചേർത്തു പിടിച്ചും കൊണ്ടവൻ കണ്ണുകളടച്ചു…മിഴികളടയ്ക്കുമ്പോൾ തന്റെ അമ്മയും അച്ഛനും ചേച്ചിയുമൊക്കെ ചിരിച്ചും കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നത് പോലെ തോന്നിയവന്…. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു ചുറ്റുപാട് മുഴുവനും നോക്കിക്കൊണ്ടേയിരുന്നു….. അവരുടെ മരണം, അതൊരു സത്യമാണെങ്കിലും അവന്റെ മനസ്സിനെയത് വിശ്വസിപ്പിക്കുക എന്നതൊരു അപ്രാപ്യമായ സംഗതിയായിരുന്നു….

Updated: January 30, 2021 — 6:25 pm

24 Comments

  1. ???

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് ???

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു ??

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  10. വിരഹ കാമുകൻ???

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥

Comments are closed.