ഡെറിക് എബ്രഹാം 6
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 6
Previous Parts
തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക് തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു….
കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം അവനെ പിടികൂടിത്തുടങ്ങി…അവന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി….ഇത്തിരി ദൂരെ നിന്നും താൻ പോലും കേട്ട് ഞെട്ടിപ്പോയ ആ നെഞ്ച് തകർക്കുന്ന ശബ്ദം അവരിലും എത്തിയിട്ടുണ്ടാകും…അത് കൊണ്ട് തന്നെ അവർ സുരക്ഷിത സ്ഥാനത്തേക്ക് മാറിക്കാണും എന്നൊരു ആശ്വാസം അവനുണ്ടായിരുന്നു… രഞ്ജിയേട്ടൻ ഈ സമയത്ത് വീട്ടിലുണ്ടായത് ഭാഗ്യം എന്നവൻ മനസ്സാലെ സമാധാനിച്ചു…
വീടിനോടടുക്കുന്തോറും കുറേ നിലവിളികൾ അവന്റെ കാതുകളിലേക്ക് ഓടിയെത്തിത്തുടങ്ങി..
വീടിന് തൊട്ടരികെ എത്തിയപ്പോഴേക്കും ആളുകളൊക്കെ കരഞ്ഞും കൊണ്ട് പരക്കം പായുന്നതാണ് അവന്റെ കണ്ണുകൾക്ക് ദൃശ്യമായത്…
എന്താണവിടെ സംഭവിക്കുന്നതെന്ന് അവന് ഒരു പിടിയുമുണ്ടായിരുന്നില്ല…കുട്ടികളെ ബുള്ളറ്റിൽ തന്നെയിരുത്തിയിട്ട് അവൻനിറങ്ങി മുന്നോട്ടേക്ക് നടന്നു…വീടിന്റെ മുന്നിലെത്തിയപ്പോഴേക്കും ആദിയുടെ വീടും ആ കറുത്തിരുണ്ട പുക വിഴുങ്ങിക്കഴിഞ്ഞിരുന്നു….വീടിന്റെ നിഴൽ പോലും വ്യക്തമാകുന്നുണ്ടായിരുന്നില്ല….ആളുകളുടെ പരക്കം പാച്ചിലിനിടയിലൂടെ വീണ്ടും മുന്നോട്ട് നടന്നു നടന്നു ഏകദേശം വീട്ടിന് മുന്നിലെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം അവൻ മനസ്സിലാക്കുന്നത്…തന്റെ വീട്ടിലേക്കായിരുന്നു എല്ലാവരും ഓടിയത്…ചിലർ വെള്ളം കോരിയൊഴിക്കുന്നു… മറ്റു ചിലർ മണ്ണ് കോരിയെറിയുന്നു…തീജ്വാലയുടെ ഉത്ഭവ സ്ഥാനം തന്റെ വീടാണെന്ന് പതിയെ പതിയെ അവൻ മനസ്സിലാക്കുകയായിരുന്നു…അവന്റെ തല പെരുത്ത് തുടങ്ങി….ഒന്നും മനസ്സിലാകാതെ അവനാകെ കുഴഞ്ഞിരുന്നു പോയി..തല പൊട്ടിപ്പൊളിയുന്നത് പോലെ തോന്നി….
???
Sad ആക്കിയല്ലോ ബ്രോ
♥️♥️♥️
എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???
കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????
ഉടനെ വരും ബ്രോ ♥♥♥
താങ്ക്സ് ???
Annalum kollandayirunnu
കൊല്ലേണ്ടി വന്നു ??
കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്
എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..
?
♥♥♥
അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??
❤❤❤
????
????
♥♥♥
❤❤❤
♥♥♥♥
❤❤
♥♥♥
കഥ നന്നായിട്ടുണ്ട്
First❤
??♥