ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

Views : 14314

അവരുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊടിയുന്നുണ്ടായിരുന്നു…

സന്തോഷമടക്കി വെക്കാനാവാതെ അവർ കെട്ടിപ്പുണർന്നു…

ഒരുപാട് കാലത്തെ കഠിനപ്രയത്നം വിജയത്തിലേക്കെത്തിയതിന്റെ ആനന്ദം അവരിൽ തെളിഞ്ഞു കാണാമായിരുന്നു..

 

CM വന്നു തട്ടിയപ്പോഴാണ് അവർ പിടുത്തം വിട്ടത്…

 

“ഡെറിക്…

എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചോളൂ..

ഞാനുമുണ്ട് കൂടെ.

അവിടെ നിന്നെയും കാത്തിരിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്…

മധുവിന്റെ ഫോണിലേക്ക് തുരാ തുരാ കോളുകൾ പ്രവഹിച്ചു തുടങ്ങിയിട്ട് ഒരുപാട് നേരമായി…

ഇനിയും അവരെ കാത്തു നിർത്തിക്കരുത്..

ഇവിടുത്തെ കാര്യം മധുവും നിന്റെ കൂട്ടുകാരും നോക്കിക്കോളും…

നമുക്ക് ഇറങ്ങാം…”

 

ഡെറിക് മധുവങ്കിളിനെ നോക്കി… അദ്ദേഹം പുഞ്ചിരിച്ചും കൊണ്ട് സമ്മതം മൂളി…

ഡെറിക്കിനെ തോളോട് ചേർത്തു പിടിച്ചു കൊണ്ട് CM കാറിലേക്ക് നീങ്ങി…

 

ഇടിവെട്ടി മഴ പെയ്തൊഴിഞ്ഞ മാനം പോലെ ശാന്തമായിരുന്നു ഡെറിക്കിന്റെ മനസ്സ്…

അപ്പോൾ , അവന്റെ മുഖം പോലെയായിരുന്നു ആകാശത്തിന്റെ ഭംഗിയും..

നേരം വെളുത്തു വരുന്നതേയുള്ളുവെങ്കിലും , മേഘങ്ങളൊക്കെ നീങ്ങി തെളിഞ്ഞു നിൽക്കുകയായിരുന്നു താരാപഥം..

അത് കണ്ടപ്പോൾ അവന്റെ

ചുണ്ടിലും പുഞ്ചിരി വിടർന്നു…

ജീവിതത്തിൽ വന്നു പോയിട്ടുള്ള ഓരോ താരകങ്ങളും , അകലെ നിന്നും അവനെയും നോക്കി കണ്ണു ചിമ്മുന്നത് , ഇമ വെട്ടാതെ ഡെറിക് നോക്കി നിന്നു…

സ്റ്റീഫനിലേക്കുള്ള യാത്രയിൽ നഷ്ടപ്പെട്ടു പോയ അച്ഛനും അമ്മയും , ഇൻഫോർമർ അശ്വിൻ , അങ്ങനെ പല മുഖങ്ങളും അവിടെ മിന്നിത്തെളിയുന്നതായി അവൻ കണ്ടു..

എല്ലാവരുടെയും മുഖത്ത് സംതൃപ്തിയുടെ , ആശ്വാസത്തിന്റെ പുഞ്ചിരി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

എല്ലാ താരകങ്ങൾക്കും മുകളിലായി , വിടർന്ന കണ്ണുകളുമായി പൂർണ്ണചന്ദ്രനെ പോലെ പ്രകാശം പരത്തിക്കൊണ്ട് , അവന്റെ ജീവനായ , ഹൃദയത്തിന്റെ തുടിപ്പായ ചേച്ചി അനുപമയുമുണ്ടായിരുന്നു..

 

ഡെറിക് എബ്രഹാം ഐപിഎസ് ന്റെ ജീവിതം ഇവിടെ അവസാനിക്കുകയല്ല…

തുടങ്ങുകയാണ്..

ചാന്ദ്നിയും കുട്ടികളും , മറ്റു പ്രിയപ്പെട്ടവരും അവനെയും കാത്തു നിൽക്കുന്നുണ്ട്…

ഇനി അവരുടെ കൂടെ , അവൻ ജീവിച്ചു തുടങ്ങുകയാണ്..

വിശ്രമജീവിതം അവർ ആനന്ദകരമാക്കട്ടെ..

ശേഷം , അവൻ തിരിച്ചു വരും..

നാടിന്റെയും നാട്ടുകാരുടെയും രക്ഷകനായി…

അവരുടെ പ്രിയപ്പെട്ട ഡെറിക് എബ്രഹാം എന്ന ആദിയായി…

 

 

( അവസാനിച്ചു )

 

 

<><><><><><><><><><><><><>

 

 

*From the writer* 

– – – – – – – – – – – – – – – – –

 

പ്രിയരേ…

 ഡെറിക് എബ്രഹാം (In the Name of Collector) ഇവിടെ അവസാനിക്കുകയാണ്…

എല്ലാവരും എഴുതുന്നു , അത് കൊണ്ട് എനിക്കും എഴുതണം ഒരു തുടർക്കഥ എന്ന് കരുതി തുടങ്ങിയതാണ്…

ആറോ എഴോ പാർട്ടിൽ അവസാനിപ്പിക്കാമെന്ന് കരുതിയ കഥ പാർട്ട്‌ 43 ൽ എത്തി നിൽക്കുന്നു…

ഒരു തുടർക്കഥ എങ്ങനെ എഴുതണമെന്നോ അവതരിപ്പിക്കണമെന്നോ ഒട്ടും അറിയാതെ തുടങ്ങിയതാണ്..

അതിന്റെ തെറ്റും കുറ്റങ്ങളും ഉണ്ടായിട്ടുമുണ്ടാകും…

എന്നാലും അതൊക്കെ മറന്നു കൊണ്ട് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങളാണ്..

ഓരോ പാർട്ടും വായിച്ചു കൊണ്ടും , കമെന്റ് ചെയ്തും , ലൈക്കുകൾ തന്നും , നിങ്ങൾ തന്നെയായിരുന്നു എന്റെ ഈ കഥയെ ഇവിടെ വരെ എത്തിച്ചത്…

ഒരു നന്ദി പറച്ചിൽ കൊണ്ട് തീരുന്നില്ല എന്റെ കടപ്പാട്…

എങ്കിലും, ഇത് വരെ പൂർണപിന്തുണ നൽകിയ ഏവർക്കും എന്റെ വിനീതമായ കൂപ്പുകൈ..

 

( അവസാന പാർട്ടാണെന്ന് ആദ്യമേ പറയാതിരുന്നത് , ഒരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്..

വായിച്ചു തുടങ്ങിയപ്പോൾ കുറച്ചു പേർക്കെങ്കിലും സംശയം ഉണ്ടായിക്കാണും…ഈ പാർട്ടിലും തീരില്ലെന്ന് 😄)

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

27 Comments

  1. Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..🥰🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks for.. Thanks alot😘♥

  2. Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
    Thanks.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks alot bro♥♥♥
      നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് 🥰🥰

  3. Ippalan ee kadha full vaayichath
    Super bro 🔥🔥🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰🥰

  4. പാവം പൂജാരി

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️👍
    അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
    ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
    ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      🥰🥰🥰

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear🥰🥰🥰

      ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
      അത് ഞാൻ ചിന്തിച്ചില്ല…
      ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ്‌ ചെയ്യാനും പറ്റൂല്ലല്ലോ 😐

  5. Oru Jr James bond story

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰

  6. രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ 😄
      മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…

      അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു 😄💞

      താങ്ക്സ് ഡിയർ 💞💞

  7. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞

  8. Oru teyil end kudi venam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
      ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ 😐

      താങ്ക്സ് 🥰

  9. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞💞💞

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuuu♥♥

  10. Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ 😐😐

      Thank u ♥🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് എങ്ങനെ ചെയ്യൽ??

  11. °~💞അശ്വിൻ💞~°

    Kadha theerandarunnu…😢❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ 😄🥰🥰

      Thank u💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com