ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

Views : 14308

പ്രത്യേക ഇടവേളകളിലായിരുന്നു അവരെയൊക്കെ തിരിച്ചു വിടുന്നുണ്ടായിരുന്നത്…

എന്നാൽ , എല്ലാ പ്ലാനുകളും തെറ്റിച്ചു കൊണ്ടുള്ള ഗസ്റ്റുകളുടെ മരണപ്പാച്ചിലായിരുന്നു അന്നേ ദിവസം നടന്നത്…നിലയ്ക്കാത്ത ഓട്ടം , മരുഭൂമിയുടെ പുറത്തേക്കും തുടർന്നപ്പോൾ , ആ നാട്ടിലുള്ളവരൊക്കെ ആശങ്കാകുലരായി..

അത് പതിവ് പോലെ മീഡിയയുടെ ചെവിയിലുമെത്തി…

അധികം വൈകാതെ തന്നെ , പോലീസ് സ്റ്റേഷനിലും വിവരമറിഞ്ഞു…

വണ്ടികളുടെ നിലയ്ക്കാത്ത മത്സരപ്പാച്ചിലായതിനാൽ , അവയുടെ ഉത്ഭവ സ്ഥാനം കണ്ടു പിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല..

പെട്ടെന്ന് തന്നെ മീഡിയയ്ക്ക് അവിടെ എത്തിച്ചേരാൻ സാധിച്ചു..

പിന്നാലെ പോലീസുകാരുമെത്തി..

ആ നാട്ടുനടപ്പ് എല്ലാ ദേശത്തും ഒരു പോലെ തന്നെയായിരുന്നു…

മീഡിയയൊക്കെ അറിഞ്ഞു വന്നതിന് ശേഷം , ഒരു കർമ്മം പോലെ മാത്രമേ പോലീസുകാർ എത്തുകയുള്ളൂ…

ഇവിടെയുമവർ പതിവ് തെറ്റിച്ചില്ല..

അങ്ങനെയാണ് മീഡിയയും പോലീസും അവിടെ എത്തിച്ചേർന്നത്…

 

==================

 

വന്നത് മീഡിയയും പോലീസുമാണെന്ന് മറ്റുള്ളവരെ പോലെ സ്റ്റീഫനും തിരിച്ചറിഞ്ഞു…

അവരെ കണ്ടപ്പോൾ , അത് വരെ കുഴഞ്ഞു വീഴാനായ നിലയിലുണ്ടായിരുന്ന അവനിൽ , എവിടെ നിന്നോ വല്ലാത്തൊരു ഊർജം കയറി വന്നു….

സർവ്വശക്തിയുമെടുത്തു കൊണ്ട് അജിയുടെയും സേവിയുടെയും തടങ്കൽപൂട്ടുകൾ പൊട്ടിച്ചു കൊണ്ട് , അവൻ മീഡിയയുടെ മുന്നിലേക്ക് ഓടി…

അത് കണ്ടപ്പോൾ തന്നെ , ഡെറിക് അവനെ ഉന്നം വെച്ചു കൊണ്ട് തോക്ക് ചൂണ്ടി…അപ്പോഴേക്കും അവന്റെ അടുത്തെത്തിയിട്ടുണ്ടായിരുന്ന മധുവങ്കിൾ , ഡെറിക്കിനെ തടഞ്ഞു…

അപ്പോഴേക്കും , അവിടം മുഴുവനും CCTV യേക്കാൾ കാഴ്ച കൂടിയ , മാധ്യമക്കണ്ണുകളുടെ നിരീക്ഷണത്തിലായിത്തീർന്നിരുന്നു..

അതായിരുന്നു മധുവങ്കിളിന്റെ നീക്കത്തിന് കാരണം…

അവരെയും മറികടന്നു കൊണ്ട് , സ്റ്റീഫൻ മീഡിയയെ ലക്ഷ്യമാക്കി ഓടി…

 

” സുഹൃത്തുക്കളേ…

കീഴടങ്ങിയിട്ടും , കേരള പോലീസ് എന്നെ വെടി വെച്ചു കൊല്ലാൻ ശ്രമിക്കുകയാണ്…ആരെങ്കിലും എന്നെ ഇവിടുന്ന് രക്ഷിക്കണേ…”

 

എന്നവൻ നിലവിളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…

അതൊക്കെയും മീഡിയ ഒപ്പിയെടുക്കുന്നുമുണ്ടായിരുന്നു…

സ്റ്റീഫൻ , മീഡിയയുടെ മുന്നിലേക്കെത്തുന്നത് തടയാനുള്ള സമയം , ഡെറിക്കിനും കൂട്ടർക്കും കിട്ടിയില്ലായിരുന്നു..

എന്താ ചെയ്യേണ്ടതെന്നറിയാതെ അവർ നിസ്സഹായരായി നിന്നു…

എന്നാൽ , ഇടിമിന്നൽ പോലെ പെട്ടെന്ന് സ്റ്റീഫന്റെ നേരേക്ക് ഒരു കാൽ ചീറി വന്നു..

അതിന്റെ ആഘാതത്തിൽ അവൻ പിന്നിലേക്ക് തെറിച്ചു വീണു..

 

ചീറി വന്ന ആ കരുത്തൻ കാലുകൾ മൈക്കിളിന്റേതായിരുന്നു..

വീണു കിട്ടിയ അവസരം ഡെറിക് മുതലാക്കി…

താഴേക്ക് വീണു കിടന്ന സ്റ്റീഫനെ , പിടിച്ചു വലിച്ചു അവൻ ഒരു കോണിലേക്ക്‌ പോയി… കൈയിലെ പരിക്കുകളൊക്കെ മറവിക്ക് വിട്ടു കൊടുത്തു കൊണ്ട് ഒരു ഭ്രാന്തനെ പോലെ , ഡെറിക് കാലുകൾ കൊണ്ട് സ്റ്റീഫനെ ഒരുപാട് തൊഴിച്ചു…

 

“ഈ ലോകം മുഴുവൻ എതിരായി നിന്നാലും , വിടില്ലെടാ നായേ..നിന്നെ ഞാൻ…”

 

നിയന്ത്രണം വിട്ട ഡെറിക് സ്റ്റീഫനെ മർദിച്ചു കൊണ്ടേയിരുന്നു…

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

27 Comments

  1. Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..🥰🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks for.. Thanks alot😘♥

  2. Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
    Thanks.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks alot bro♥♥♥
      നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് 🥰🥰

  3. Ippalan ee kadha full vaayichath
    Super bro 🔥🔥🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰🥰

  4. പാവം പൂജാരി

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️👍
    അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
    ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
    ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      🥰🥰🥰

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear🥰🥰🥰

      ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
      അത് ഞാൻ ചിന്തിച്ചില്ല…
      ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ്‌ ചെയ്യാനും പറ്റൂല്ലല്ലോ 😐

  5. Oru Jr James bond story

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰

  6. രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ 😄
      മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…

      അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു 😄💞

      താങ്ക്സ് ഡിയർ 💞💞

  7. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞

  8. Oru teyil end kudi venam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
      ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ 😐

      താങ്ക്സ് 🥰

  9. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞💞💞

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuuu♥♥

  10. Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ 😐😐

      Thank u ♥🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് എങ്ങനെ ചെയ്യൽ??

  11. °~💞അശ്വിൻ💞~°

    Kadha theerandarunnu…😢❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ 😄🥰🥰

      Thank u💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com