“ഒരു വെള്ളിയാഴ്ച്ച ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോളാണ് ആദ്യമായി അത് കണ്ടത്.
എന്റെ വീടിന്റ മുന്നിൽ നിന്ന് ഒരു ബുള്ളറ്റ് പുറത്തേക്ക് പോകുന്നത്.
പക്ഷേ ഹെൽമെറ്റ് ധരിച്ചതു കൊണ്ട് അയാളുടെ മുഖം എനിക്ക് കാണുവാൻ സാധിച്ചില്ല.
ഞാൻ വീട്ടിൽ കയറി ഭാര്യയോട് ചോദിച്ചു അതാരാണെന്ന്.
അവൾ പറഞ്ഞത്.അത് അവളുടെ കൂട്ടുകാരിയുടെ ഭർത്താവാണെന്നും ഇന്നലെ അവരുടെ വീട്ടിൽ മറന്നു വെച്ച കുട തരാൻ വന്നതാണെന്നുമാണ്.
അവൾ എന്നോട് കള്ളം പറയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.അതുകൊണ്ട് തന്നെ ഞാനത് വിശ്വസിച്ചു.
മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള വെള്ളിയാഴ്ച്ചയാണ്.എന്റെ കൂടെ ജോലി ചെയ്യുന്ന സജിത്ത് അത് പറഞ്ഞത്.
“ഞാൻ ഇന്നലെ നിന്റെ ഭാര്യയും മറ്റൊരാളുമായി ബൈക്കിൽ പോകുന്നത് കണ്ടു.ആദ്യം ഞാനത് കാര്യമാക്കിയില്ല.പക്ഷേ ബൈക്കിൽ അവർ അങ്ങനെ കെട്ടിപിടിച്ചിരിക്കുന്നത് കണ്ടപ്പോൾ.അത് അത്ര ശരിയല്ലെന്ന് തോന്നി അതാ നിന്നോട് പറഞ്ഞത്.”
ഞാനത് നിഷേധിക്കുകയും കള്ളം പറഞ്ഞെന്ന് ആരോപിച്ച്.അവന്റെ നേരെ കൈയോങ്ങുകയും ചെയ്തു.
പക്ഷേ തെളിവായി സജിത്ത്. അവർ ബൈക്കിൽ പോകുന്ന ഫോട്ടോ എന്നെ കാണിച്ചു തന്നു.ആ ഫോട്ടോയിലും അയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു.
അത് കണ്ട് ഞാൻ തകർന്നു പോയി.എനിക്ക് തിരിച്ചൊന്നും പറയാൻ സാധിച്ചില്ല.
ഞാൻ ദേഷ്യത്തിൽ വീട്ടിലേക്കോടി.
തെളിവടക്കം അവളോട് ചോദിച്ചു.
പക്ഷേ അവളത് നിഷേധിച്ചു.അവളുമായി മുഖസാമ്യമുള്ള മറ്റാരെങ്കിലുമായിരിക്കും എന്ന വാദം നിരത്തി.
Very interesting.
ഇതിനു ബാക്കി ഉണ്ടോ ബ്രോ
ഇത്രമാത്രം
Aaha kollalo
താങ്ക്സ്
Interesting
Thaankalkku nalla bhaavanayundu
താങ്ക്സ്