“ഡോക്ടർ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് ആരെയാണ്.?”
“എന്റെ ഭാര്യ.. മീരയെ.”
അയാളുടെ ഒറ്റകണ്ണിൽ തന്നെ നോക്കി. മൂന്ന് സെക്കന്റുകൾക്കുളിൽ ഡോക്ടർ ഡേവിഡ് അതിന് ഉത്തരം നൽകി.
“ഓക്കേ.. ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെയാണ് ഇത്.”വിബിൻ അൽപ്പം ചിരിച്ചു കൊണ്ട് പറഞ്ഞു.
ഡോക്ടർ ഡേവിഡ് തിരിച്ചൊന്നും മിണ്ടിയില്ല.
“ഡോക്ടറുടെ ഭാര്യക്കും ഡോക്ടറേ തന്നെയായിരുക്കുമല്ലേ ഈ ലോകത്തിൽ ഏറ്റവും ഇഷ്ട്ടം.?”
പക്ഷേ ഈ ചോദ്യത്തിന് അതെ എന്ന് ഉത്തരം പറയാൻ ഡോക്ടർ ഡേവിഡ് എടുത്ത സമയം ആറ് സെക്കന്റുകളാണ്.
“എനിക്കും എന്റെ ഭാര്യയെയായിരുന്നു ഈ ലോകത്തിൽ ഏറ്റവും ഇഷ്ട്ടം.പക്ഷേ.”
എന്താണ് പക്ഷേ എന്ന് ചോദിക്കാൻ ഡോക്ടർ ഡേവിഡ് ഒരുങ്ങുന്നതിന് മുൻപ് തന്നെ അയാൾ അടുത്ത ചോദ്യം ചോദിച്ചു.
“ഞാൻ ഡോക്ടർ എന്ന വിളി നിർത്തി ഡേവിഡ് എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും വിരോധമുണ്ടോ.?”
“ഏയ് ഒരു വിരോധവുമില്ല.നമ്മൾ സമപ്രായക്കാരാണെന്ന് തോന്നുന്നു പിന്നെന്താ.”
ഡോക്ടർ ഡേവിഡ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“പക്ഷേ അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക്.വിബിന്റെ അടുത്ത ചോദ്യം വരെ ആയുസ്സുണ്ടായുള്ളു.”
“ഡേവിഡിന്റെ ഭാര്യ കാണാൻ നല്ല സുന്ദരിയാണെല്ലേ.?”
Very interesting.
ഇതിനു ബാക്കി ഉണ്ടോ ബ്രോ
ഇത്രമാത്രം
Aaha kollalo
താങ്ക്സ്
Interesting
Thaankalkku nalla bhaavanayundu
താങ്ക്സ്