അതുകേട്ട് ഡോക്ടർ ഡേവിഡ് സെബാസ്റ്റ്യൻ ഞെട്ടി.പക്ഷേ വന്നയാൾക്ക് കുലുക്കമൊന്നും ഉണ്ടായില്ല.
അദ്ദേഹം സൂക്ഷ്മമായി അത് നിരീക്ഷിച്ചു.
വീടിനുള്ളിൽ കയറിയ ഇരുവരും മേശക്ക് ഇരുവശങ്ങളിലായി അഭിമുഖമായിരുന്നു.
അയാൾ തന്റെ കൈയ്യിലുള്ള കറുത്ത ബാഗ്ഗ് മേശപ്പുറത്തെടുത്തു വെച്ചു.
“താങ്കൾക്ക് എന്താണ് പറയാനുള്ളത്.”
പുറത്ത് കാണുവാൻ സാധിക്കുന്ന അയാളുടെ ഒരു കണ്ണിൽ നോക്കി ഡോക്ടർ ഡേവിഡ് ചോദിച്ചു.
“ഞാനൊരു ഭ്രാന്തനാണ് ഡോക്ടർ.”
അയാളുടെ മറുപടി കേട്ട് ഡോക്ടർ ഡേവിഡിന്റെ മനസ്സിൽ വീണ്ടും കൗതുകം ഉയർന്നു.
കാരണം ലോകത്ത് ഒരു മനോരോഗിയും.താനൊരു രോഗിയാണ് സ്വയം സമ്മതിച്ചു തരില്ല.
‘ഒരുപക്ഷേ ഇയാൾ മനോരോഗിയായിരിക്കില്ല.അല്ലങ്കിൽ ചിലപ്പോൾ താൻ ഇതിന് മുൻപ് കാണാത്ത വ്യത്യസ്തനായ ഒരു രോഗിയായിരിക്കും ഇയാൾ.’
ഡോക്ടർ ഡേവിഡ് മനസ്സിൽ പറഞ്ഞു.
“പ്രഥമദൃഷ്ട്യാ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.നിങ്ങൾ ഇങ്ങനെ പറയാനുള്ള കാരണം എന്താണ്.
നിങ്ങളുടെ മുഖത്ത് എന്ത് സംഭവിച്ചതാണ്.?”
“എന്റെ പേര് വിബിൻ ഞാനൊരു കമ്പ്യൂട്ടർ മെക്കാനിക്കാണ്.എല്ലാം ഞാൻ പറയാം.അതിന് മുൻപ് ഞാൻ കുറച്ചു ചോദ്യങ്ങൾ ഡോക്ടറോട് ചോദിച്ചോട്ടെ?”
“ഓക്കേ ചോദിക്കു.”
ഡോക്ടർ ഡേവിഡ് ആകാംഷയോടെ മറുപടി നൽകി.
Very interesting.
ഇതിനു ബാക്കി ഉണ്ടോ ബ്രോ
ഇത്രമാത്രം
Aaha kollalo
താങ്ക്സ്
Interesting
Thaankalkku nalla bhaavanayundu
താങ്ക്സ്