പുറത്ത് നിൽക്കുന്ന അയാളുടെ രൂപം കണ്ട് ഡോക്ടർ ഡേവിഡ് ചെറുതായൊന്ന് ഞെട്ടി.
ആറടിക്ക് മുകളിൽ ഉയരം തോന്നിക്കുന്ന ഒരാൾ.അയാളുടെ മുഖത്തു എന്തോ കാര്യമായ മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു.പക്ഷേ ആ മുറിവുകൾ സാധാരണ തുണികൊണ്ട് അശാസ്ത്രീയമായി മറച്ചു കെട്ടിയിരിക്കുകയാണ്. കൂടാതെ വായ് ഭാഗത്ത് സിബ്ബ് വെച്ചിരിക്കുന്നു അതുകൊണ്ടൊക്കെ തന്നെ അയാളുടെ മുഖം വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല.മഴയേറ്റ് ആ മുറിവുകൾ നനഞ്ഞിട്ടുണ്ട്.കൂടാതെ അയാളുടെ കൈയ്യിൽ ഒരു കറുത്ത ബാഗ്ഗുമുണ്ട്.
കൈയിലുണ്ടായിരുന്ന കുട വീടിന് മുന്നിൽ വെച്ച് വായ് ഭാഗത്തെ സിബ്ബ് തുറന്ന ശേഷം.അയാൾ ഡോക്ടറിന്റെ അടുത്തേക്ക് നടന്നു.
ഡോക്ടർ ഡേവിഡിന്റെ മുന്നിൽ വന്നു നിന്ന അയ്യാളുടെ കണ്ണും മൂക്കിന്റെ തുമ്പും വായും മാത്രമേ പുറത്ത് കാണുവാൻ സാധിക്കുന്നുള്ളു.
“ആരാണ് നിങ്ങൾ.?” ഡോക്ടർ പരിഭ്രമത്തോടെ ചോദിച്ചു
“എനിക്ക് ഡോക്ടറോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
ഡോക്ടർ ഡേവിഡിന്റെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് അയാൾ വേഗത്തിൽ മറുപടി നൽകി.
‘മുഖത്ത് മുറിവുള്ളത് കൊണ്ടായിരിക്കും ഇങ്ങനെ ഒക്കെ മറച്ച് വെച്ചിരിക്കുന്നത് ഇയാൾക്ക് സംസാരിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്.പക്ഷേ അയാൾ പറയുന്നത് വ്യക്തമായി മനസിലാക്കാം.’
“കൗൺസിലിങിനാണെങ്കിൽ പോയിട്ട് നാളെ ഹോസ്പിറ്റലിൽ വാ ഇപ്പൊ ഞാൻ കുറച്ചു ബിസിയാണ്.”
ഡോക്ടർ ഡേവിഡ് ഒഴിവാക്കുന്ന മട്ടിൽ പറഞ്ഞവസാനിപ്പിച്ചു.
“ഇല്ല ഡോക്ടർ എനിക്ക് പറയാനുള്ളത് ഇപ്പൊ തന്നെ പറയണം.അല്ലങ്കിൽ എന്റെ തല പൊട്ടി ചിതറും.”
അൽപ്പം ശബ്ദമുയർത്തി അയാൾ പറഞ്ഞു.
Very interesting.
ഇതിനു ബാക്കി ഉണ്ടോ ബ്രോ
ഇത്രമാത്രം
Aaha kollalo
താങ്ക്സ്
Interesting
Thaankalkku nalla bhaavanayundu
താങ്ക്സ്