“എനിക്ക് കൃത്യമായി അറിയില്ല.ഡോക്ടർ ഡേവിഡ് സാർ പറയുന്നത് കേട്ടതാണ്.
ഇയാൾ മനസ്സിൽ ഒരു കഥ സങ്കൽപ്പിക്കും.അങ്ങനെ സങ്കൽപ്പിച്ച ഒരു കഥയിലെ കഥപാത്രമാണ് ഇയാളുടെ ഭാര്യയുടെ കാമുകൻ.കാമുകനാണെന്ന് തെറ്റിദ്ധരിച്ചായിരിക്കും അവരെ കൊന്നത്.
ഇപ്പോളും ഇയാൾ മനസ്സിൽ കഥകൾ സങ്കൽപ്പിക്കാറുണ്ട്.സെല്ലിലായതുകൊണ്ട് എല്ലാ കഥപാത്രമായും സ്വയം മാറും.അതുകൊണ്ട് ആരെയും കൊല്ലുന്നില്ല.
ഞാൻ നേരത്തെ കണ്ടതാണ്.നമ്മുടെ ഹോസ്പിറ്റലിലെ ഡേവിഡ് ഡോക്ടറേ പോലെ സെല്ലിൽ ഒറ്റക്കിരുന്ന് സംസാരിക്കുന്നത്. ഡേവിഡ് ഡോക്ടറുടെ അതെ ശബ്ദം അതെ ഭാവം. ഡേവിഡ് ഡോക്ടറേ ഇവിടെ വെച്ച് എപ്പോഴും കാണുന്നത് കൊണ്ടായിരിക്കും ഇയാൾ അദ്ദേഹമായി മാറിയത്.ചിലപ്പോൾ നാളെ നീയോ ഞാനോവായി മാറിയേക്കാം.ഇയാളുടെ രോഗത്തിന്റെ മറ്റൊരു പ്രത്യേകതായാണ് മനസ്സിൽ സങ്കൽപ്പിക്കുന്ന വ്യക്തിയെ പോലെ പൂർണമായി മാറുന്നത്.മാറി കഴിഞ്ഞാൽ അവരുടെ ഭാവവും ശബ്ദവുമായിരിക്കും ഇയാൾക്ക്.
നിനക്ക് മുൻപ് ഇവിടെ ജോലിക്കുണ്ടായിരുന്ന നോബിൾ ഭക്ഷണം കൊടുക്കാൻ സെല്ലിന്റെ ഉള്ളിൽ കയറിയത.
പന്നിയാണെന്നോ ഭാര്യയുടെ കാമുകനാണെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. ഇയാൾ നോബിളിന്റെ കഴുത്തിൽ പിടിച്ചു ഞെരിച്ചുകടിച്ചു പിടിച്ചു കൃത്യ സമയത്ത് ഞാൻ കണ്ടത് കൊണ്ട് അവനെ രക്ഷിക്കാൻ പറ്റി.”
” പന്നിയോ”
“അതെ പന്നി.
കഥയിൽ സങ്കല്പിക്കുന്നവരെയും.ആദ്യമായി കാണുന്നവരെയും ഇയാൾ പന്നിയായാണ് കാണുന്നത്.”
“അതെന്താ അങ്ങനെ.?”
“അറിയില്ല..ഈ രോഗത്തിന്റെ പ്രത്യേകതയായിരിക്കും.അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ഏതെങ്കിലും സകൽപിക കഥയിലെ കഥാപാത്രമായിരിക്കും ഈ പന്നി.
വളരെ സങ്കിർണവും വിചിത്രവുമായ ഒന്നാണ് മനുഷ്യമനസ്സ്.അത് ചിലപ്പോൾ ഡോക്ടർക്കല്ല ദൈവത്തിന് പോലും പിടികിട്ടില്ല.
നീ ഇതൊന്നും കേട്ട് പേടിക്കേണ്ട.സെല്ലിന്റെ ഉള്ളിൽ കയറാതിരുന്നാൽ മതി.ഭക്ഷണം പുറത്ത് നിന്ന് കൊടുക്കാം.
ഇതുപോലുള്ള ഒരുപാട് ഭ്രാന്തൻമാർ ഉണ്ടിവിടെ.സമയം ഉണ്ടല്ലോ എല്ലാവരെ കുറിച്ചും ഞാൻ പറഞ്ഞു തരാം.”
“ഞാൻ പോട്ടെ എന്നെ ഡേവിഡ് ഡോക്ടർ അനേഷിക്കുന്നുണ്ടാവും.”
“നീ ഇവിടെ തന്നെ നിൽക്ക്..ഞാൻ ഇപ്പൊ വരാം.”
എന്ന് പറഞ്ഞ ശേഷം അലി അവിടെ നിന്നും നടന്നു.
Very interesting.
ഇതിനു ബാക്കി ഉണ്ടോ ബ്രോ
ഇത്രമാത്രം
Aaha kollalo
താങ്ക്സ്
Interesting
Thaankalkku nalla bhaavanayundu
താങ്ക്സ്