ഡെഡ്ലി സൈക്കോ [vibin P menon] 43

ആ വണ്ടുകളുടെ അസഹനീയമായ ശബ്ദം കേട്ട് തലയിലെ ഞരമ്പുകൾ പൊട്ടുന്നത് പോലെ തോന്നിയ ഡേവിഡ് ഉറക്കെ അലറി വിളിച്ചു..

 

“ആ………………..!”

………

 

ആ ശബ്ദം കേട്ട് സർക്കാർ മനോരോഗആശുപത്രിയിലെ അറ്റൻഡർ ഷമീർ 13B സെല്ലിന്റെ മുന്നിലേക്ക് ഓടി.

 

13 Bലെ രോഗി സെല്ലിന്റെ ഉള്ളിൽ കിടന്ന് അലറി കരയുകയാണ്.

 

മൂന്ന് ദിവസങ്ങൾക്ക് മുൻപ് മാത്രം ജോലിയിൽ പ്രവേശിച്ച ഷമീർ ഈ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ തന്റെ സഹപ്രവർത്തകനായ അലിയെ വിളിച്ചു.

 

“അലിഭായ് ..ഓടി വാ.”

 

ഷമീറിന്റെ വിളി കേട്ട് അലി 13 B സെല്ലിന്റെ മുന്നിലെത്തി.

 

” അലിഭായ് ഇത് കണ്ടോ.ഞാൻ ഡോക്ടറേ വിളിക്കട്ടെ.?”

 

“ഏയ്‌..അതിന്റെ ആവിശ്യം ഒന്നുമില്ല.നീ പുതിയ ആളായതു കൊണ്ടാ.ഇത് ഈ ഭ്രാന്തന് ഇടക്കുള്ളതാ.കുറച്ചു കഴിഞ്ഞാൽ താനേ നിർത്തും.”

അലിഭായ് ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“എന്നാലും ഇയാൾ എന്താ ഇങ്ങനെ അലറി വിളിക്കുന്നത്.ഇയാൾ ആരാ.?”

 

“ഇതാണ് വിബിൻ..ഈ കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തനും അപകടകാരിയുമായ ഭ്രാന്തൻ.മൂന്ന് വർഷമായി ഇവിടെ കിടക്കാൻ തുടങ്ങിട്ട്.

ഇവൻ 5 കൊലപാതകം ചെയ്തിട്ടുണ്ട്.”

 

“കൊലപാതകമോ.?”

 

“അതെ.ഇയാളുടെ ഭാര്യയെയും 4 അയൽവാസികളെയും ”

 

“എന്തിനാണ് ഇയാൾ അവരെ കൊന്നത്.?”

 

ഷമീർ ആകാംഷയോടെ ചോദിച്ചു.

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.