ഡെഡ്ലി സൈക്കോ [vibin P menon] 43

വിബിൻ തന്റെ മുഖത്തെ സിബ്ബ് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് കൊണ്ട് ഡോക്ടർ ഡേവിഡിന്റെ അടുത്തേക്ക് വന്ന് പറഞ്ഞു.

 

“തെറ്റ് ചെയ്തത് നിങ്ങളും അവളും ഒരുമിച്ചല്ലേ അതുകൊണ്ട് അവൾക്ക് നൽകിയ ശിക്ഷ തന്നെ നിങ്ങൾക്കും ഞാൻ നൽക്കാൻ പോകുന്നു. നിങ്ങൾക്ക് മോക്ഷം ലഭിക്കാൻ പോകുന്നു ആർ യു ഹാപ്പി ? ഹ ഹ ഹ”

 

അട്ടഹസിച്ചു കൊണ്ട് വിബിൻ ഡേവിഡിന് നേർക്കടുത്തു

 

തന്റെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയും ഇല്ലെന്ന് മനസിലാക്കിയ ഡോക്ടർ ഡേവിഡ്.വേഗത്തിൽ മേശപുറത്തിരിക്കുന്ന കത്തിയെടുത്തു വിബിന്റെ കഴുത്തിൽ ആഞ്ഞു കുത്തി.

 

കുത്തേറ്റ് വിബിൻ നിലത്ത് വീണു പിടഞ്ഞു.നിമിഷ നേരം കൊണ്ട് വിബിന്റെ ശരീരം നിശ്ചലമായി.

 

പക്ഷേ വിബിന്റെ കഴുത്തിൽ നിന്ന് ചീറ്റിയ രക്തത്തിന്റെ നിറം കണ്ട്.ഡോക്ടർ ഡേവിഡ് ഭയന്നു വിറച്ചു.

 

ആ രക്തത്തിന് പച്ച നിറമായിരുന്നു.

 

“എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്.? ഇയാൾ ശെരിക്കും ആരാണ്.?”

 

ഭയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഡോക്ടർ ഡേവിഡ്.വിറക്കുന്ന തന്റെ കൈകൾ കൊണ്ട് വിബിന്റെ മുഖത്തെ തുണികൾ അഴിക്കാൻ തുടങ്ങി.

 

അഴിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് മനസിലായി.ഇയാളുടെ മുഖത്ത് യാതൊരു മുറിവും സംഭവിച്ചിട്ടില്ലെന്ന്.

 

“പിന്നെ എന്തിനാണ് ഇയാൾ മുഖം മറച്ചത്..?”

 

അതിനുള്ള ഉത്തരം കിട്ടിയത്.മുഖത്തെ തുണി പൂർണമായി അഴിച്ചു മാറ്റിയപ്പോളാണ്.

 

അയാളുടെ മുഖം കണ്ട് ഡോക്ടർ ഡേവിഡ് ഭയന്ന് പുറകിലേക്ക് നീങ്ങി.

ഡോക്ടർ ഡേവിഡിന്റെ അതെ മുഖം തന്നെയായിരുന്നു വിബിൻ എന്ന വ്യക്തിക്കും.

 

“എന്റെ അതെ മുഖം. ഇത് ഞാൻ തന്നെയാണെല്ലോ.”

 

‘അപ്പോൾ ഞാനാണോ എന്റെ മീരയെ കൊന്നത്.അവളെമാത്രമല്ല എന്നെയും ഞാൻ കൊന്നു.’

 

തളർന്നു നിലത്തു വീണ ഡോക്ടർ ഡേവിഡിന്റെ ചെവികളിലേക്ക് ആയിരത്തോളം അശരീരികളായ വണ്ടുകൾ ശബ്ദിച്ചു കൊണ്ട് പാഞ്ഞു കയറുന്നത് പോലെ അനുഭവപ്പെട്ടു.

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.