ജാനകി.5 [Ibrahim] 272

Views : 17771

ജാനകി.5

Author :Ibrahim

[ Previous Part ]

അയ്യോ

എന്താ എന്ത് പറ്റി

ഏയ്‌ വീട്ടിലേക്ക് പോകേണ്ട നമുക്ക് വേറെ എവിടേക്കെങ്കിലും പോകാം

മ്മ് നിനക്ക് അങ്ങോട്ട് പോകാനാണ് ഇഷ്ടം എന്ന് വിചാരിച്ചു ഞാൻ. വേണ്ടെങ്കിൽ നമുക്ക് വേറെ പോകാം നീ ഒരുങ്ങി നില്ക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്‌റൂമിൽ കയറി. പിന്നെ ഡോർ തുറന്നു കൊണ്ട് തല പുറത്തേക്കിട്ട് അതേ സാരി ഉടുക്കേണ്ട ട്ടോ വേറെ ഡ്രസ്സ്‌ ഉണ്ട് അതിൽ അതിട്ടാൽ മതീന്ന് പറഞ്ഞു..

ഒരു ഡ്രോ മാത്രമേ ഞാൻ ഇതുവരെ തുറന്നു നോക്കിയിട്ടുള്ളു. വേറെ ഒന്നും തുറക്കാറില്ല പിന്നെ ഞാൻ ഈ മുറിയിൽ വരുന്നതും കുറവാണല്ലോ
അടുത്ത ഡ്രോ തുറന്നപ്പോൾ മുഴുവനും മോഡൽ ഡ്രെസുകളായിരുന്നു..

അതിൽ ഓരോന്നിലും കൈ കൊണ്ട് തഴുകി അങ്ങനെ നിന്ന് പോയി…

ഇതുവരെ ഒരുങ്ങിയില്ലേ എന്ന് ചോദിച്ചപ്പോളാണ് ഒരെ നിലപ്പാണല്ലോ ഇപ്പോഴും എന്നോർത്തത് തന്നെ…

പക്ഷെ കണ്ണുകൾ അദ്ദേഹത്തിന്റെ ദേഹത്താകെ ഓടി നടന്നു.

ടവൽ മാത്രം ഉടുത്തു നിൽക്കുന്ന അദ്ദേഹത്തെ ആദ്യമായിട്ടാണ് കാണുന്നത്. മേലൊക്കെ പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ തല ഇടയ്ക്കു ടവൽ കൊണ്ട് തുടക്കുന്നുണ്ട്.

എന്തോ പറയുന്നുണ്ട് പക്ഷെ ഞാൻ ഒന്നും കേൾക്കുന്നുണ്ടായില്ല..

ഒരു ഡ്രസ്സ്‌ എടുത്തു ബെഡിൽ ഇട്ടു. കൈകൾ രണ്ടും ഷോൾഡറിൽ ചേർത്ത് വെച്ച് കൊണ്ട് എന്താ ഇന്ന് പോകണ്ടേ എന്ന് ചോദിച്ചപ്പോൾ ഞാൻ ചിരിയോടെ ആ കൈകൾ തട്ടിമാറ്റി ഡ്രെസും എടുത്തു ഡ്രസിങ് റൂമിൽ കയറി…

ജെഗിനും കറുപ്പിൽ വെള്ള പുള്ളികളുള്ള ഒരു ടോപ്പും രണ്ടും കൂടി ഇട്ടു വന്നപ്പോൾ ഏട്ടൻ എന്നെ അടിമുടി ഒന്ന് നോക്കി. കണ്ണാടിയിൽ കൂടിയാണ് നോക്കുന്നത്. അടിപൊളി എന്ന് കൈകൊണ്ടു പറഞ്ഞു. ഞാൻ പുറകിലൂടെ ഏട്ടന്റ തോളിൽ താടി വെച്ച് കൊണ്ട് നമ്മൾ എങ്ങോട്ടാ പോകുന്നത് എന്ന് ചോദിച്ചു…

ഏട്ടൻ തിരിഞ്ഞു നിന്ന് നിനക്ക് എങ്ങോട്ടാ പോകേണ്ടത് എവിടെ വേണേലും പോകാം. ഇന്നത്തെ എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു എന്നും പറഞ്ഞു കൊണ്ട് എന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു ഉമ്മ വെച്ചു.

എന്നാ നമുക്ക് കടല് കാണാൻ പോയാലോ..

ആയിക്കോട്ടെ എന്റെ ഭാര്യ ആദ്യമായിട്ട് ആവശ്യപ്പെടുന്നതല്ലേ പോയേക്കാം..
നമ്മൾ ഒറ്റക്കാണോ പോകുന്നത്

പിന്നല്ലാതെ കല്യാണം കഴിഞ്ഞു ആദ്യമായിട്ട് നമ്മൾ പുറത്തു പോകുമ്പോൾ കൂടെ ആരെ കൂട്ടാനാ…

ഞാനാ നെഞ്ചിൽ കൈ കൊണ്ട് മെല്ലെ ചിത്രം വരച്ചു കൊണ്ട് നമുക്ക് എല്ലാർക്കും കൂടി പോകാം അതാണ് എനിക്കിഷ്ടം. ഇവിടെ വലിയ വണ്ടി ഉണ്ടല്ലോ അതിൽ പോകാം നല്ല രസമായിരിക്കും..

അതിന് അവരൊക്കെ വരുമോ എന്നറിയില്ല.

ഏട്ടൻ പറഞ്ഞു നോക്ക് അവരൊക്കെ ഉണ്ടെങ്കിൽ എന്ത് രസമായിരിക്കും

ആ ആ പറയാം നീയെന്നെ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാൻ വിട് ജാനി അല്ലെങ്കിൽ പിന്നെ ഇന്ന് പോകേണ്ട എന്ന് വെക്കാമെന്നും പറഞ്ഞു കൊണ്ട് ഏട്ടൻ എന്നെ ചുറ്റിപ്പിടിച്ചു.

Recent Stories

The Author

Ibrahim

28 Comments

  1. 💖💖💖💖💖

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Popular stories ൽ ജാനകിആധിപത്യം⚡💥

    1. ഇബ്രാഹിം

      അത്രയൊക്കെ വേണോ 🤣

  3. തൃശ്ശൂർക്കാരൻ 🖤

    ഇഷ്തായി ❤🖤❤🖤

    1. ഇബ്രാഹിം

      👍♥️♥️♥️

  4. നന്നായിട്ടുണ്ട്❤️

    1. ഇബ്രാഹിം

      Thanks 😊

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല പാർട്ട് ആയിരുന്നു♥️♥️

    1. ഇബ്രാഹിം

      Thank u….

  6. Superb ❤❣❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  7. Superb❤❤

    1. ഇബ്രാഹിം

      ♥️♥️

  8. Oru kolahala family 😀😀😀

    1. ഇബ്രാഹിം

      🤣🤣🤣

  9. Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka

    1. ഇബ്രാഹിം

      അത്ര ഒക്കെ മതിയല്ലേ 🤣

  10. നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.

    1. ഇബ്രാഹിം

      😄👍

  11. ✨️🔥💯

    1. ഇബ്രാഹിം

      👍👍👍

  12. ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  13. 💕💕💕💕💕💕💕💕💕💕💕💕💕

    1. ഇബ്രാഹിം

      😍😍😍

  14. nice ee part adipoli ayit indee

  15. Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..

    👌👌

    1. ഇബ്രാഹിം

      അതാണ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com