ജാനകി.5 [Ibrahim] 272

Views : 17840

കണ്ണുകൾ തുറക്കുമ്പോൾ ആദിയേട്ടന്റെ കയ്യിൽ കിടക്കുകയായിരുന്നു ഞാൻ. ഏട്ടൻ ആണെങ്കിൽ മാനത്തെക്കും നോക്കി കിടക്കുകയായിരുന്നു. ഒന്നും മിണ്ടാൻ തോന്നിയില്ല പക്ഷെ മറ്റേ കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചപ്പോൾ അതേയ് ഇത് വീടല്ല എന്നും പറഞ്ഞു കൊണ്ട് കൈ മാറ്റി ഞാൻ എണീറ്റു ദേഹത്തുള്ള പൊടി മണൽ ഒക്കെ കൈ കൊണ്ട് തട്ടുമ്പോൾ ഏട്ടനും എഴുന്നേറ്റു വന്നു.

അച്ഛനും അമ്മയും ഒക്കെ കുറച്ചു ദൂരെ മാറി ഇരിക്കുന്ന കണ്ടപ്പോൾ ഞങ്ങളും അങ്ങോട്ടേക്ക് പോയി.

ഹാ വന്നോ രണ്ടും ഞാൻ വിചാരിച്ചു ഈ കടപ്പുറം ഒരു മണിയറ ആക്കാനുള്ള ഒരുക്കത്തിലായിരിക്കും രണ്ടും കൂടി എന്നാണ് എന്തായാലും അത് നടന്നില്ലലോ സന്തോഷം എന്നും പറഞ്ഞു കൊണ്ട് അനി ഞങ്ങൾക്ക് നേരെ തൊഴുതു കാണിച്ചു.

ഒന്ന് പോടാ അവരെ നവ മിഥുനങ്ങൾ ആണ് എന്നിട്ടും നിന്നെ ഒക്കെ കൂടെ കൊണ്ട് വന്നില്ലേ അതിനു നന്ദി പറയ്‌ ആദ്യം.
അങ്ങനെ ആണേൽ വർഷം അൻപതു കഴിഞ്ഞ നിങ്ങളെ കൂടെ കൊണ്ടു വന്നതിന് എത്ര നന്ദി പറയേണ്ടി വരും…

പോടാ ന്നും പറഞ്ഞു കൊണ്ടു അമ്മ അനിയുടെ കയ്യിൽ അടിച്ചു.

അവിടെന്ന് നേരെ പോയത് ഹോട്ടലിലക്കായിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് ആ ന്ന് നീലുവിന്റെ അലർച്ച.

ഡീ ഇത് വീടല്ല ഇങ്ങനെ കിടന്നലറാൻ..

ഹോ എന്റെ കാല് ഈ കാലൻ ചവിട്ടി ഒടിച്ചിട്ടാണ്.

എന്തിനാടാ നിനക്ക് ഒന്ന് അടങ്ങി ഇരുന്നൂടെ എന്ന് അമ്മ ചോദിച്ചു.

എന്റെ അമ്മേ ഇതിനെയും പിടിച്ചൊന്ന് കെട്ടിക്ക് എന്നാ പിന്നെ ആദിയേട്ടനെ പോലെ കിളി പോയി ഒന്നിനും ഇല്ലാതെ ഇരിക്കും എന്ന് പറഞ്ഞപ്പോൾ ഏട്ടന് തരിപ്പിൽ പോയി ഏട്ടൻ നോക്കിയത് പക്ഷെ എന്നെയാണ്. അപ്പോൾ തന്നെ ഞാൻ അങ്ങോട്ടും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

അതേയ് അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ഇവിടെ ചർച്ച ചെയ്യേണ്ട ഞാൻ മെല്ലെ നീലിയുടെ ചെവിയിൽ പറഞ്ഞു.

എന്താ എന്നവൾ പതുങ്ങിയ സൗണ്ടിൽ ചോദിച്ചു.

ഏട്ടൻ ഏട്ടത്തിയെ കിസ്സടിച്ച ഹാങ്ങ് ഓവറിൽ ആണ്..

ഒരു കിസ്സാടിച്ചാൽ ഇങ്ങനെ കഞ്ചാവ് അടിച്ച പോലെ കിളി പോയി ഇരിക്കുമോ

ഞാൻ അവളെ നല്ലോണം ഒന്ന് നോക്കി

നീ കഞ്ചാവ് അടിച്ചിട്ടുണ്ടോ

ഇല്ല

പിന്നെ കിസ്സടിച്ചിട്ടുണ്ടോ

ഈ അതിനും അവസരം കിട്ടിയിട്ടില്ല

എന്നാ പിന്നെ മിണ്ടാതിരുന്നു കഴിക്കാൻ നോക്ക്.

നിങ്ങൾക്ക് രണ്ടാൾക്കും എന്താ ഇത്രയും പറയാനുള്ളത് ഒന്നുകിൽ കീരിയും പാമ്പും പോലെയാണ് അല്ലെങ്കിലും തേങ്ങയും ചക്കരയും പോലെയും..

അമ്മ അതുപറഞ്ഞപ്പോൾ അവൻ മുഖം കൊണ്ടു എന്തോ കാട്ടി. ദാ ചെക്കാ ഹോട്ടൽ ആണെന്ന് നോക്കൂല ഒന്നങ്ങ് വെച്ചു തരും ഞാൻ..

അതമ്മേ എന്താ അറിയോ.

മിണ്ടാതെ കഴിക്കെടീ ന്ന് പറഞ്ഞു അമ്മ. അമ്മ കലിപ്പിലാണെന്ന് തോന്നിയവും പിന്നെ ആരും ഒന്നും മിണ്ടിയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ആണ് ആ ന്ന് പറഞ്ഞത്. കാലിൽ എന്തോ തറച്ചത് പോലെ തോന്നി.

എന്താ മോളെ എന്തുപറ്റി.

അതമ്മേ കാലിൽ എന്തോ കുത്തി.

Recent Stories

The Author

Ibrahim

28 Comments

  1. 💖💖💖💖💖

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Popular stories ൽ ജാനകിആധിപത്യം⚡💥

    1. ഇബ്രാഹിം

      അത്രയൊക്കെ വേണോ 🤣

  3. തൃശ്ശൂർക്കാരൻ 🖤

    ഇഷ്തായി ❤🖤❤🖤

    1. ഇബ്രാഹിം

      👍♥️♥️♥️

  4. നന്നായിട്ടുണ്ട്❤️

    1. ഇബ്രാഹിം

      Thanks 😊

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല പാർട്ട് ആയിരുന്നു♥️♥️

    1. ഇബ്രാഹിം

      Thank u….

  6. Superb ❤❣❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  7. Superb❤❤

    1. ഇബ്രാഹിം

      ♥️♥️

  8. Oru kolahala family 😀😀😀

    1. ഇബ്രാഹിം

      🤣🤣🤣

  9. Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka

    1. ഇബ്രാഹിം

      അത്ര ഒക്കെ മതിയല്ലേ 🤣

  10. നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.

    1. ഇബ്രാഹിം

      😄👍

  11. ✨️🔥💯

    1. ഇബ്രാഹിം

      👍👍👍

  12. ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  13. 💕💕💕💕💕💕💕💕💕💕💕💕💕

    1. ഇബ്രാഹിം

      😍😍😍

  14. nice ee part adipoli ayit indee

  15. Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..

    👌👌

    1. ഇബ്രാഹിം

      അതാണ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com