രമേശന്റെ ക്രിസ്ത്മസ് 🎇🌲🎅🌲🎇-[DaMoN] 111

Views : 1173

ചുമ്മാ ബോർ അടിച്ചപ്പോൾ കുത്തി കുറിച്ചതാ 🙏

 

രമേശൻ രാവിലെ ഉറക്കം എഴുനേറ്റു ക്ലോക്കിലോട്ടു നോക്കി സമയം 8 മണി

 

“ശേ 10 മണിയായില്ലല്ലോ കുറച്ചൂടെ ഉറങ്ങാം “

പണിയില്ലാത്തതുകൊണ്ട് മൂട്ടിൽ വെയിൽ അടിക്കുന്ന വരെ ഉറങ്ങാൻ തീരുമാനിച്ചു മൂടി പൊതക്കാൻ പോയപ്പോൾ

 

“ആന്റി രമേശൻ ഇല്ലേ”അജ്മലിന്റെ ശബ്ദം

 

“ഇവനെന്താ രാവിലെ “

 

“അവൻ അവിടെ കിടന്നു ഉറങ്ങുന്നുണ്ടാകും പോയി നോക്കെടാ”

 

അകത്തു കയറിവന്ന അജ്മൽ

 

“ഹാ നീ കണ്ണ് തുറന്നു ഉറങ്ങാൻ തുടങ്ങിയോ”

 

” ഞാൻ ഇപ്പോൾ എന്നിട്ടേയുള്ളു അല്ല ആശാൻ എന്താണാവോ രാവിലെ കെട്ടി എഴുന്നള്ളിയത്”

 

“വേറെ എന്ത് നാളെ ക്രിസ്മസ് അല്ലെ”

 

“അയിന്”

 

“അതിന് ഒന്നുമില്ലേ? 😁”

 

“നിന്റെ പോക്ക് എങ്ങോട്ടാന്നു മനസിലായി”

 

“ഇപ്രാവിശ്യം സാന്റാ ക്ളോസ് ആകാൻ   എന്നെ കിട്ടില്ല നീ പോയി വേറെ ആളെ നോക്കു”

 

“ശേ അങ്ങനെ പറയല്ലേ അളിയാ നീ ക്രിസ്മസ് അപ്പുപ്പൻ ആയി വരുന്നത് കാണാനേ ഒരു കലയാണ് “

 

 സംഭവം അത്യാവശ്യം കുടവയറുള്ള ആളാണ് രമേശൻ

 

” മിണ്ടല്ല് പന്നി കഴിഞ്ഞ പ്രാവിശ്യം ആ ദിവാകരന്റെ വീട്ടിൽ  അയാളുടെ പട്ടിയുടെ മുമ്പിൽ എന്നെ കൊണ്ട് ഇട്ടിട്ടു നീയൊക്കെ ഓടി തള്ളിയതല്ലേ”

 

“അത് നീ ഞങ്ങടെ പിറകെ വരുമെന്നല്ലേ ഞാൻ വിചാരിച്ചേ പിന്നെ പട്ടി ഓട്ടിക്കുമ്പോൾ ഓടാതെ നിന്നേം നോക്കിക്കൊണ്ടിരിക്കണോ “

 

” അന്ന് അവിടത്തെ കള്ളിമുൾ ചെടിയിൽ കൊണ്ട് സ്റ്റക്ക് ആയി പട്ടിയുടെ കടിയും കൊണ്ട് അവസാനം അതിന്റെ കൂട്ടിൽ കേറി ഇരിക്കേണ്ടി വന്നു അങ്ങേർക്കു കനിവുള്ളതുകൊണ്ട് ഇറങ്ങി ഇല്ലേൽ പോലീസ് കേസ് ആയേനെ “

 

അതിന് എനിക്കറിയോ അവിടെ പട്ടിയുണ്ടെന്നു അവിടെ ഒരു ബോർഡ്‌ പോലും ഞാൻ കണ്ടില്ല പിന്നെ നിന്റെ ഹോസ്പിറ്റൽ ബില്ലൊക്കെ ഞാൻ അല്ലെ നോക്കിയത് പിന്നെ അതൊക്കെ കഴിഞ്ഞതല്ലേ അത് വിടളിയ നീ മൊടക്ക് പറയാതെ വാ”

 

“ശെരി വരാം പക്ഷെ എനിക്ക് 1000 വേണം”

 

“എടെ ഒന്നാമതെ   കിട്ടുന്നത് നക്ക പിച്ചയാ “

 

“ഉണ്ട നീയൊക്കെ കഴിഞ്ഞ പ്രാവിശ്യം എത്രയാ പിരിച്ചെന്നു എനിക്ക് അറിയാം”

 

“നീ അത് വിട് 40% തരാം എന്ത് പറയുന്നു”

രമേശൻ ഒന്ന് ആലോചിച്ചിട്ട്

 

“ഹാ എന്നാൽ ഓക്കേ “

 

“അമ്മേ ഞാൻ ഇറങ്ങുന്നു” ഷർട്ട്‌ എടുത്തു ഇട്ടിട്ടു അജ്മലുമായി പുറത്തിറങ്ങി ചെരുപ്പിട്ടു 

 

“നീ എവിടെയാ ഇന്ന് പണിക്കു പോകണ്ടല്ലോ”

രമേശന്റെ അമ്മ അവർക്കരികിൽ വന്നു ചോദിച്ചു

 

“അല്ല ക്രിസ്മസ് പപ്പയാകാൻ “

 

“ഹ ബെസ്റ്റ് ഒരെണ്ണം കിട്ടിയതൊന്നും പോരല്ലേ”

Recent Stories

The Author

32 Comments

  1. 💖💖💖💖💖💖

  2. Pwoliii

    Happy Christmas ⛄🎄

    1. 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

    1. ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  3. Hehe…kidu maan😂😂🤣

    Heppie xmas machuu

    1. 😁 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  4. Poli 🤣
    Happy Christmas ❤️🎅

    1. 😁 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  5. Nannayitundatto❤️

    1. Merry Christmas 🌲❤️

      1. ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

    2. താങ്ക്സ് sis 😊

      1. 😂😂😂

  6. Adipoli suhruthe 😀😀

  7. Merry Xmas 🎅🎉

    👌👌👌👌👌

    1. 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  8. രമേശന്‍ എന്നും രമേശന്‍ തന്നെ..

    Merry Christmas 🎅 🎄

    1. രാജീവ്‌ ബ്രോ 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  9. Nice
    Merry ക്രിസ്മസ് ❣️

    1. 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  10. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    മെറി ക്രിസ്മസ് ബ്രോ
    ❤️✨️🤍
    Nice Story💓

    1. താങ്ക്സ് bro ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  11. നൈസ്.,.,സ്റ്റോറി.,.
    ഹാപ്പി ക്രിസ്തുമസ്.,.,
    💕💕

    1. താങ്ക്സ് തമ്പു bro ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  12. Happy Christmas

    1. ഹാപ്പി ക്രിസ്ത്മസ് 🎇🌲🎅🌲🎇

  13. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com