ഗൗരിശങ്കരം [DreameR] 177

Views : 14058

“അവളെ പുഷ്പം പോലെ റാഞ്ചിയെടുക്കാൻ എനിക്ക് കഴിയില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ…”

എന്റെ ശബ്ദം കേട്ടതും അവനൊന്ന് പരിഭ്രമിക്കുന്നത് പോലെ തോന്നി…പക്ഷെ വെറുതെ ചിരിക്കാനെ തനിക്ക് പറ്റിയുള്ളൂ…

“അവളെ നിനക്കൊന്നും ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ലെടാ…ഒരിക്കലും…”

 

വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ ഒരു ജനലിനോരം ചേർന്ന് കലങ്ങിയ രണ്ടു കണ്ണുകൾ കണ്ടു…അങ്ങോട്ടേക്ക് നോട്ടം പായിച്ചപ്പോൾ ആ കണ്ണുകളുടെ ഭാവം പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു…എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവളേപ്പോലെ എന്റെ കണ്ണുകൾക്ക് പിടി തരാതെ ആ കണ്ണുകൾ താഴേക്ക് ചലിച്ചപ്പോൾ ഒന്ന് ചിരിക്കാനെ സാധിച്ചുള്ളൂ…വളരെ വേഗത്തിൽ പുറത്തേക്ക് നടക്കുമ്പോൾ ഒരു ദിവസം കൊണ്ട് മാറിമറിഞ്ഞ ജീവിതത്തിൽ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നത് ഉറപ്പായിരുന്നു…

 

“അച്ചുവേട്ടാ…”

നാട്ടുവഴിയുടെ ഏതോ മൂലയിൽ നിന്നും കേട്ട ശബ്ദം ആരുടേതാണെന്ന് അറിയാൻ തിരിഞ്ഞു നോക്കേണ്ട കാര്യമില്ലായിരുന്നു ..

ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ അന്നാദ്യമായി വെറുപ്പിൻ്റെ ഭാവം എന്റെ മുഖത്തു നിറഞ്ഞിരിക്കണം…അല്ലെങ്കിൽ ഇത്രമേൽ അവൾ അറച്ചുപോവുമായിരുന്നില്ല…പക്ഷെ…ആ വെറുപ്പിനധികം ആയുസ്സ് കൊടുക്കാൻ തനിക്കുമായിരുന്നില്ല…

 

“മോളെ നിനക്ക് എന്നെ മനസ്സിലായില്ലല്ലോ…ഹരിശങ്കർ യഥാത്ഥത്തിൽ തോറ്റു പോയത് നിന്റെ മുന്നിലാണ്…നിൻ്റെ മുന്നിൽ ..”

പറയുമ്പോൾ ചിലപ്പോൾ ശബ്ദമിടറിയിരിക്കണം…ആ കണ്ണുകൾ മാപ്പപേക്ഷിക്കുന്നതു പോലെ തോന്നി…അത് കാണാൻ സാധിക്കാതെ വേഗത്തിൽ തന്നെ നടന്നുനീങ്ങാനേ തനിക്ക് കഴിഞ്ഞുള്ളു..

   

<<<<<<<<<<<<<<<<<<<<<<<<<<<<<<<<  0 >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

 

ഒരു ദശാബ്ദത്തിനപ്പുറം… 

 

വലിയ മൺപാതയായിരുന്നു കണ്മുന്നിൽ ..ഇരുവശവും പരന്നുകിടക്കുന്ന പാടങ്ങൾ പച്ചപ്പട്ടണിഞ്ഞ പരവതാനിയെ പോലെ അല്ലെങ്കിൽ അതിലേറെ മനോഹരം …കാലുകൾ മുന്നോട്ടു ചലിക്കുമ്പോഴും മനസ്സ് എന്തിനെന്നറിയാതെ വിലക്കുന്നുണ്ടായിരുന്നു.എന്തിനായിരുന്നു ഇത്രയും കാലം … ഇരുന്നൂറു മീറ്റർ അകലെ കാണപ്പെടുന്ന അങ്ങാടി വീണ്ടും വിലക്കുന്നുണ്ടായിരുന്നു.എന്തായിരിക്കും എല്ലാവരുടെയും പ്രതികരണം ..മുഖത്തു കാർക്കിച്ചു തുപ്പുമോ ..അതോ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമോ ..മുഖത്തു ഉമ്മകൾ കൊണ്ട് പൊതിയുമോ അതോ മുഖമടിച്ചുള്ള അടിയാണോ തന്നെ വരവേൽക്കുക ,,ഒന്നുമറിയില്ല.. പക്ഷെ എന്തൊക്കെ ആയാലും ഇനി പിന്നോട്ടേക്കില്ല 

 

ഒന്നും മാറിയിട്ടില്ലാത്തത് പോലെ …കുമാരേട്ടന്റെ ചായക്കടയും ഉണ്ണിയേട്ടന്റെ ഇലക്ട്രിക്ക് കടയും രാധ ബേക്കറിയും പഴയ പ്രൗഢിയോടെ തന്നെ നിൽക്കുന്നു..അല്പമൊന്ന് ശങ്കിച്ചാണെങ്കിലും പതിയെ കയറിയിരുന്നത് ചായക്കടയിലായിരുന്നു. 

 

Recent Stories

The Author

DreameR

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    😢😢😢

  3. കഥ നന്നായിട്ടുണ്ട്…💖💖💖💖

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com