ഗൗരിശങ്കരം [DreameR] 177

Views : 14058

“അറിയാം അമ്മെ…അവളെ വെറുക്കാൻ എനിക്ക് പറ്റുവോ ..എൻ്റെയല്ലേ അവൾ …

വിഷമം ണ്ടാരുന്നു …പക്ഷെ ഞാനൊന്ന് മിണ്ടാതെ പോയാൽ അവളിങ്ങനെ ചെയ്യുമെന്ന് കരുതീല ..വെറും പൊട്ടിയാ…പൊ…”

ചിരിച്ചു കൊണ്ട് പറയാനാണ് ഞാൻ ശ്രമിച്ചത് …പക്ഷെ തൊണ്ട വരണ്ടത്  പോലെ തോന്നി..

 

“നമ്മുടെ തെക്കേ തൊടീലാണ് അടക്കിയത് …മരിച്ചുകഴിഞ്ഞെങ്കിലും നിന്റെ സാന്നിധ്യം ഏറെ കൊതിച്ചിരിക്കും..”

 

“പിന്നെ …ഡാ…ഗൗരിയുടെ ഭർത്താവ് അഞ്ചു കൊല്ലം മുന്നേ …മരിച്ചു…”

 

ഗൗരിയെന്ന പേര് കേട്ടപ്പോൾ വല്ലാതെ മനസ്സൊന്നുലഞ്ഞിരുന്നു..പക്ഷെ കേട്ട വാർത്ത വല്ലാത്ത നടുക്കമാണ് എന്നിൽ സൃഷ്ടിച്ചത്..

 

“അപ്പൂൻ്റെ കൂടെ രാഘവൻ നായരും പോയി……മഞ്ഞപ്പിത്തമായിരുന്നു ..”

 അമ്മ തുടർന്നു..

 

“ആ കുട്ടിക്ക് ഒരിക്കലും സമാധാനം കിട്ടില്ലല്ലോ അമ്മെ…പാവം..പണ്ട് കുറെ അങ്ങനെ…”

 

മറ്റൊന്നും പറയാനെനിക്കായില്ല ..പറയാൻ പറ്റിയില്ല ..

 

“അത് മനസ്സറിഞ്ഞൊന്ന് ചിരിച്ചിട്ടില്ല്യാ മോനെ…ഈ കനകക്കുന്നല്ലാതെ ഒരു ലോകം കാണാത്ത മോളാണ്…കെട്ട് കഴിഞ്ഞു കുറെ കാലം നിന്റെ പേര് പറഞ്ഞ ആ കൊച്ചിനെ ഉപദ്രവിക്കുമായിരുന്നു…പിന്നെ കുഞ്ഞായി അവളുടെ ലോകം…നാലഞ്ചു കൊല്ലം കഴിഞ്ഞാണ് കുഞ്ഞിനെ കിട്ടിയേ..അപ്പോഴേക്കും അവനും പോയി…”

 

“ഈശ്വരാ …ഞാൻ ഇവിടന്ന് പോയിക്കഴിഞ്ഞിട്ടും അവൾ…ഹ്മ്മ് ..

പെൺകുഞ്ഞാണോ ആൺകുഞ്ഞാണോ ..അമ്മെ…അമ്മ  കാണാറുണ്ടോ..ആർക്കായാലും അവളുടെ ഭംഗി ആവും…സുന്ദരനോ നല്ല സുന്ദരിക്കുട്ടിയെ ആവും .ല്ലേ..”

ശബ്ദത്തിൽ അവസാനം പ്രതിധ്വനിച്ച വെപ്രാളം കണ്ടിട്ടാകണം അമ്മയുടെ മുഖത്തൊരു ചിരി വിടർന്നത് ..

 

Recent Stories

The Author

DreameR

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    😢😢😢

  3. കഥ നന്നായിട്ടുണ്ട്…💖💖💖💖

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com