ഗൗരിശങ്കരം [DreameR] 177

Views : 14058

“തല തെറിച്ച തോന്ന്യാസിയായ ഒരു ചെറുക്കൻ ഇവിടെ ഉണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിരുന്നു..”

 

അയാളെന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ ഇരിക്കുകയായിരുന്നു ഞാൻ അപ്പോഴും…

 

“പണ്ടെങ്ങോ ഏതോ പെണ്ണിനെ പറഞ്ഞു പറ്റിച്ചു മാനം കെടുത്തി നാടുവിട്ടെന്നൊക്കെ കേട്ടു …അത് സത്യമല്ലെന്ന് ഇവരൊക്കെ ഇപ്പൊ വിശ്വസിക്കുന്നെന്നും തോന്നുന്നു ..എവിടെയായിരുന്നു ഇത്രനാളും …”

 

കേട്ടതിന്റെ അമ്പരപ്പ് എന്നെ വിട്ടു പോയിട്ടുണ്ടായിരുന്നില്ല…എന്നാലും അയാളെ രൂക്ഷമായി നോക്കിയിരുന്നു പോയി..

 

“പണ്ടത്തെ തോന്ന്യാസങ്ങളൊക്കെ കേട്ടിട്ടല്ലേ ഉള്ളൂ..അതിൽ നഷ്ടപ്പെടാത്ത പലതും ഇന്നുമുണ്ടെന്ന് ഓർത്താൽ കാർന്നോർക്ക് നല്ലതാണ് ..”

 

അയാളുടെ തോളിൽ പതിയെ തട്ടിക്കൊണ്ട് എഴുന്നേൽക്കുമ്പോൾ മനസ്സിൽ  ആ വാക്കുകളേൽപ്പിച്ച പ്രഹരം ഇപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല…നിറഞ്ഞ കണ്ണുകളോടും ദേഷ്യത്തോടും  അയാളെ നോക്കുന്ന അമ്മയെ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു..അമ്മയെ നോക്കിയിരുന്ന എന്റെ കണ്ണുകളിൽ ഈറനണിഞ്ഞിരുന്നോ.അറിയില്ല … ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോൾ അകത്തെന്തെല്ലാമോ കോലാഹലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു..

 

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<o >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

 

“അച്ചുവേട്ടാ …നിക്ക് മാങ്ങ പറിച്ചു തരുവോ ..”

 

“അനുമോൾക്ക് ഏത്ര മാങ്ങ വേണം ..”

പറച്ചിലിനോടൊപ്പം തന്നെ ആ മാവിലേക്ക് കയറാനുള്ള ഒരുക്കവും താൻ  തുടങ്ങിയിരുന്നു..ഒരു എട്ടാം ക്ലാസുകാരന്റെ കുരുത്തക്കേടുകളൊക്കെയുള്ള തനിക്ക് മരത്തിലേക്ക് വലിഞ്ഞു കയറാൻ അത്രത്തോളം ആലോചിക്കേണ്ടിയിരുന്നില്ല..ഒരുമിച്ച് കളിച്ചു വളർന്നിട്ടും പ്രായം കൊണ്ട് മൂന്നു വയസ്സിൻ്റെ  മൂപ്പുണ്ടായിരുന്നതുകൊണ്ടാവും അച്ചുവേട്ടാ എന്ന വിളിക്കാൻ അനുരാധക്കും ഒട്ടും ആലോചിക്കേണ്ടിയിരുന്നില്ല..

 

ആ മാവിന്റെ മുകളിലന്ന് ഇരിക്കുമ്പോഴായിരുന്നു ഒരു പെൺകുട്ടി രാഘവൻനായരുടെ കൂടെ പാടവരമ്പത്തൂടെ നടന്നുപോകുന്നത് കണ്ടത്..ഒരു പാവാടയിട്ട സുന്ദരിക്കുട്ടി…നീട്ടിയെഴുതിയ കണ്ണുകളും അല്പം വിടർന്ന ചുണ്ടുകളും സുന്ദരമായ നുണക്കുഴിയും നീണ്ട മുടിയും അവളുടെ അഴക് വർധിപ്പിക്കുന്ന പോലെ തോന്നിയിരുന്നു..മരത്തിനു മുകളിൽ നിൽക്കുന്ന തന്റെ നേരെ വരുന്ന അവളുടെ കണ്ണുകൾ കണ്ടപ്പോൾ കണ്ണുരുട്ടി പേടിപ്പിച്ചിരുന്നു..അതിനിടയിൽ തന്നെയിരുന്നു മരത്തിൽ നിന്നും വീഴാൻ പോയത് …ഏതോ കൊമ്പിലെല്ലാം ശരീരം കോറിയെങ്കിലും എങ്ങനെയോ പിടിച്ചു നിന്നപ്പോൾ അവൾ കണ്ടിട്ടുണ്ടാവരുതേ എന്നായിരുന്നു പ്രാർത്ഥന …എന്നാൽ വാപൊത്തി ചിരിച്ചു കൊണ്ട് പോകുന്ന അവളെ കണ്ടപ്പോൾ ജാള്യതയോടെയും ചമ്മലോടെയും നോക്കുന്നതിനൊപ്പം ചുണ്ടുകളിൽ വല്ലാത്തൊരു ചിരിയും എന്നിലുണ്ടായിരുന്നോ..അറിയില്ല..എങ്ങനെയെല്ലാമോ വെപ്രാളത്തിലിറങ്ങി..അനുവിന് മാങ്ങ കൊടുത്ത ശേഷം മറ്റൊന്നുമായി അവൾക്കടുത്തേക്ക് ഓടി..

 

“മാങ്ങ വേണോ..”

അവളോടത്‌ ചോദിക്കുമ്പോൾ രാഘവമാമ ചിരിക്കുന്നതെന്തിനാണെന്ന് മനസ്സിലായിരുന്നില്ല… 

വേണ്ട എന്ന തലയാട്ടിയവൾക്ക് നേരെ നിന്ന് അവൾക്ക് നേരെ കയ്യിലെ മാങ്ങാ നീട്ടുമ്പോഴും അവളോട് പേര് ചോദിക്കുമ്പോഴും ആ പേരെപ്പോഴും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് അറിഞ്ഞിരുന്നില്ല ..പേര് പറയുന്നതിനു മുന്നേ രാഘവ മാമയുടെ മുഖത്തേക്ക് അവൾ നോക്കുന്നുണ്ടായിരുന്നു..അദ്ദേഹത്തിന്റെ അനുവാദം കിട്ടിയതിനാലാകാം ആ ശബ്ദം കേൾക്കാനായത് .. 

 

Recent Stories

The Author

DreameR

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    😢😢😢

  3. കഥ നന്നായിട്ടുണ്ട്…💖💖💖💖

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com