ഗൗരിശങ്കരം [DreameR] 177

Views : 14058

ഉറച്ച ശബ്ദത്തിൽ വന്ന ഉറച്ച വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു ഭാവത്തോടെ അദ്ദേഹം എന്നെ തന്നെ നോക്കുകയായിരുന്നു..

 

“ഞാനവനോട് സംസാരിക്കുമെന്ന് മാത്രമേ.. ഇപ്പോൾ പറഞ്ഞുള്ളൂ…അതിനെന്നെ അനുവദിക്കണം..പ്ളീസ് “

 

വീണ്ടും അപേക്ഷസ്വരം കേട്ടതിനാലാകണം അദ്ദേഹം  അപ്പുവിന്റെ മുറിക്ക് നേരെ വിരൽ ചൂണ്ടിയത്…

വളരെ വേഗത്തിൽ തന്നെ അകത്തേക്ക് കയറിയപ്പോൾ അവൻ്റെ കൂടെയുള്ളവർ ഞങ്ങൾക്ക് മുറിയൊഴിഞ്ഞു തന്നിരുന്നു ..

 

“അപ്പൂ..ഡാ…നിനക്കറിയാലോ അവളെൻ്റെതാണെന്ന്…ഒഴിവാക്കേടാ…കുറച്ചു നാളുകൾക്കുള്ളിൽ രാഘവമാമയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. ”

 

നിറഞ്ഞ കണ്ണുകളോടെ പ്രതീക്ഷയോടെ അവനെ ഞാൻ നോക്കിയപ്പോൾ അവനൊന്നു ചിരിച്ചു..

 

“അവൾ കൂടെ വരുമെങ്കിൽ നീ കൊണ്ടുപോടാ…അല്ലേൽ അവളോട് നിർത്താൻ പറ ഈ കല്യാണം …അവൾക്ക് സമ്മതമില്ലെങ്കിൽ ഞാൻ കെട്ടില്ല…”

 

“അവളെ നിനക്കറിയില്ലേടാ…ആ പാവം…അവൾക്ക് മറുത്തുപറയാനാവില്ലെന്ന്..അവൾക്ക് രാഘവമാമ ആരാണെന്ന് ഞാൻ പറഞ്ഞു തരണോ  നിനക്ക്..കടപ്പാടിൻ്റെ കൂട്ടിലല്ലേ അവൾ .. ”

 

“നീ തന്നെ നശിപ്പിച്ച ജീവിതമല്ല…പിന്നെ…ഇമ്മാതിരി ഉരുപ്പടിയെ കിട്ടുമ്പോൾ ആരെങ്കിലും വിട്ടുകളയ്വോ …ആ ചരക്കിനെ കളഞ്ഞാൽ എല്ലാരുമെന്നെ പോങ്ങൻ എന്ന് വിളിക്കില്ലേ,,,ഏഹ് ….”

 

 ചിരിച്ചു കൊണ്ട് അവനത് പറയുമ്പോൾ കേട്ടുനിൽക്കാന്‍ സാധിക്കാതെ അവനെ കോളറിൽ പിടിച്ചു തള്ളാനെ എനിക്കായുള്ളൂ..അലമാര നിലത്തു വീഴുന്ന ശബ്ദം കേട്ടതോടെ വാതിലിനു പുറത്തു ശക്തമായ തട്ടലും മുട്ടലും കേൾക്കാമായിരുന്നു…

വീണുകിടക്കുന്നവനടുത്തേക്ക് നടന്ന് അവന്റെ കാലിലേക്ക് വീണപ്പോൾ ഇരുന്നുകൊണ്ടവൻ എന്നെ പുച്ഛിക്കുകയായിരുന്നെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു…

 

“ഡാ..നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം…എന്റെ സ്വത്ത് മുഴുവൻ ഞാൻ എഴുതിത്തരാം …കനകമംഗലം മാളികയടക്കം എല്ലാം തരാം…കുറച്ചു ദിവസം സമയം തന്നാൽ മതി… പ്ളീസ് ….” 

 

“അപ്പൊ അവൾക്ക് അത്രേം വിലയൊക്കെ ഉണ്ടോ..ഏഹ്…അപ്പൊ വിട്ടുകളയാൻ പറ്റുവോ…..ഡാ…ഞാൻ പറഞ്ഞുകഴിഞ്ഞു…അവൾക്ക് വേണ്ടെങ്കിൽ ഞാൻ കെട്ടില്ല…പക്ഷെ അവളത് പറയണം.പിന്നെ അച്ഛനെ ധിക്കരിച്ചവളത് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..എൻ്റെ ഭാഗത്തു നിന്ന് നീ ഒന്നും നോക്കണ്ട….”

കലങ്ങിനിറഞ്ഞ കണ്ണുകളേക്കാൾ  വല്ലാത്ത ഹൃദയഭാരം തോന്നുന്ന സമയമായിരുന്നു..

 

Recent Stories

The Author

DreameR

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    😢😢😢

  3. കഥ നന്നായിട്ടുണ്ട്…💖💖💖💖

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com