ഗൗരിശങ്കരം [DreameR] 177

Views : 14058

“വേണ്ട മോളേ…എല്ലാം ബോധ്യമായതാണ്…നിന്നെ എന്റെ മോൻ അപ്പു നാളെ കെട്ടും…എന്നെ ധിക്കരിച്ചു പോവാനാണ് നിന്റെ ഭാവമെങ്കിൽ നിനക്ക് പോവാം…വളർത്തി ഇത്രയുമാക്കിയതിനുള്ള നന്ദിയായി ഞാനത് .കൂട്ടിക്കോളാം …നിന്നെ തടയില്ല…”

 

“മാമേ..ഞാൻ …ഞാനങ്ങനെ ചെയ്യില്ല…”

 വിക്കിവിക്കി എങ്ങനെയോ ഒപ്പിച്ചപ്പോൾ  പിന്നെ എല്ലാവരും വല്ലാത്തൊരു രീതിയിൽ അനുവിനെ നോക്കി …

 

“അനുവും അങ്ങനെ ഒന്നും കരുതിക്കാണില്ല..”

പറഞ്ഞപ്പോൾ തൊണ്ടയിടറിയിരുന്നു… മറ്റാരോ തന്നെ പിടിച്ചു തള്ളിയിരുന്നു..

 

“എനിക്ക് രാഘവമാമ യോട് ഒറ്റക്കൊന്ന് സംസാരിക്കണം…പ്ളീസ് .”

 

“ഇറങ്ങിപ്പോ ചെറ്റേ …”

 അപ്പോഴേക്കും അച്ഛനും അമ്മയും അവിടെയെത്തിയിരുന്നു…അവർ അനുവിനെ ഭദ്രമായി പൊതിഞ്ഞു പിടിച്ചിരുന്നു…എന്നെയും  പിടിച്ചു വലിച്ചു കൊണ്ടുപോവാനും അച്ഛൻ തന്നെ ആയിരുന്നു മുന്നിൽ…ആകെ ഒരു ഷോക്ക് ആയത് പോലെയായി…

വീട്ടിലെത്തി അച്ഛന്റെ വാക്കുകൂടെ കേട്ടതും എന്റെ പതനം പൂർണമായിരുന്നു…

 

“അനുവിനെയും കെട്ടി ജീവിച്ചോളണം ഇനി…നാണം കെട്ടിടത്തോളം മതി… ”

അത് പറയുമ്പോൾ ഒരിക്കൽ പോലും അച്ഛൻ എന്നെ നോക്കിയിരുന്നില്ല…

 

“അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ വേറെ ആരെയെങ്കിലും നോക്കിക്കോളൂ..

അനിയത്തിയെ മറ്റൊരു രീതിയിൽ കാണാൻ ശീലിച്ചിട്ടുമില്ല…ചെയ്യുകയുമില്ല.. ”

പുറത്തേക്കിറങ്ങി  പോകുമ്പോൾ തനിക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ചു യാതൊരു രൂപവും ഇല്ലായിരുന്നു ..

 

കല്യാണദിവസം അപ്പുവിനെ കണ്ടതോടെ അവസാന പ്രതീക്ഷയും കൈവിട്ടു…..

തൻ്റെ പെണ്ണായിരുന്നവൾ മറ്റൊരാളിന്റെ നിഴലായ നാൾ പൂർണമായും നശിച്ചു പോയത് തന്റെ അസ്തിത്വമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.. ഇനി തൻ്റെതെന്ന പോൽ നോക്കാൻ തനിക്ക് ചുടുചുംബനങ്ങളേകാൻ …കണ്ണിൽ  നോക്കിയിരിക്കാൻ ..അവളില്ലെന്ന് മനസ്സിലായ നാൾ …

 

അന്നുതന്നെ കുറ്റബോധത്താൽ നീറി ഒരു മുഴം കയറിൽ മറ്റൊരുവളും തന്നെ ഒറ്റക്കാക്കിയതോടെ തൻ്റെ തകർച്ച പൂർണമായി …എല്ലാം താൻ കാരണം…എല്ലാം…പക്ഷെ മരിക്കുന്നതിന് മുന്നേ അച്ചുവേട്ടൻ്റെ  നിരപരാധിത്വം എഴുതിവെച് അവൾ എല്ലാവരെയും തോൽപ്പിച്ചു…

കെട്ടിത്തൂങ്ങിയ അവളെ കാണാൻ പോയില്ല…അവളുടെ മറ്റൊരു രൂപം മനസ്സിലുണ്ടായിരുന്നു…അതവിടെ തന്നെ കിടക്കാൻ ആഗ്രഹിച്ചു….അങ്ങനെത്തന്നെ …

 

************************************************************—-തുടരും ..

 

ഒരു പാർട്ടിൽ തീർക്കണമെന്നായിരുന്നു ആഗ്രഹം…പക്ഷെ കിട്ടുന്ന സമയം കൊണ്ട് കഴിഞ്ഞില്ല…സമയം കിട്ടുന്നത് പോലെ അടുത്ത ഒരു ഭാഗം കൂടെ എഴുതാം..അതോടു കൂടി  തീരുമെന്ന് തോന്നുന്നു…അഭിപ്രായം പറയണേ…

Recent Stories

The Author

DreameR

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    😢😢😢

  3. കഥ നന്നായിട്ടുണ്ട്…💖💖💖💖

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com