“ഉയ്യോ ഞാനത് മറന്നു. ”
ശ്രീക്കുട്ടി അപ്പുറത്തോട്ടു ഓടിട്ട് പെട്ടന്ന് വന്ന്
ഗീതുവിന്റെ കയ്യും പിടിച്ചു ശരണിന്റെ മുറിയിലേക്ക് കൊണ്ടുപോയി.
ആ മുറിയിലേക്ക് കേറിയതും അവൾക്കു എന്തോ ഒരു പ്രതേക feel അനുഭവപ്പെട്ടു
വലിപ്പം വളരെ ചെറുതാണെങ്കിലും അതൊരു ചെറിയൊരു ലോകം പോലെ ഗീതുനു തോന്നി.
അലമാര നിറെ പുസ്തകങ്ങൾ,ചിത്രങ്ങൾ ചുവറുകളിൽ കിടക്കുന്ന ഫോട്ടോകൾ,ചില്ലുഗ്ലാസിൽ ഇട്ടുവച്ചിരിക്കുന്ന കൊഴിഞ്ഞുപോയ തൂവലുകൾ, അങ്ങനെ നിസ്സാരമെന്നു തോന്നുന്ന പലതും
“ഇതോക്കെ…” ഇത് നിന്റെ റൂം ആണോ..?
“ഏയ് അല്ലല്ല.ഇത് എല്ലാം ഏട്ടന്റെയാ,ഇത് ഏട്ടന്റെ മുറിയ ”
ശ്രീക്കുട്ടി ശരണിന്റ
മേശ തുറന്നു
ആ ബുക്കിൽ നിന്നും ശരൺ വരച്ച ഗീതുവിന്റെ ചിത്രം എടുത്തു.
“ചേച്ചിയൊന്നു കണ്ണടച്ചേ..”
” എന്തിനു.?
“അടക്ക്.”
ശ്രീക്കുട്ടി അതു അവളുടെ കൈയിൽ കൊടുത്തു
കണ്ണുതുറന്നതും അവളൊന്നും ഞെട്ടാലോടെ
“ഇത്… ഇത്…..ഞാനല്ലേ
ഗീതുവിന് അതു വിശ്വസിക്കാൻ ആയില്ല
“ഏട്ടൻ വരച്ച..
ഞാൻ പറഞ്ഞില്ലേ ചേച്ചിയെ എവിടോ കണ്ടിട്ടുണ്ടന്നു…”
വെറും ഒറ്റ ദിവസത്തെ പരിചയം
ഇത്രയും…. അതെ കണ്ണുകൾ,അതെ കവിൾത്തടങ്ങൾ ഓരോ മുടിയിഴകളും അതുപോലും തന്നെ .. എനിക്കിതു വിശ്വസിക്കാൻ വയ്യ.
ഗീതു അതിലെ ഓരോ വരകളിലൂടെയും കണ്ണുകളോടിച്ചു….. ഹൃദയം വല്ലാതെ തുടിച്ചു ആ കൈകളെ ഒന്നു കാണാൻ.
?❤️❤️❤️❤️❤️❤️
സുഹൃത്തെ,
വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…
കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് പെട്ടന്ന് വരുമോ… ♥♥♥♥♥♥
?←♪«_★?????★_»♪→?