ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

“എന്നാലും അവളെന്റെ ഒന്നും പറയാതെ പോയേ..
ശേ എന്നെപ്പറ്റി എന്ത്‌ കരുതിക്കാണും, ശ്രീക്കുട്ടി യോട് അങ്ങനെ ഒക്കെ പറയുന്ന കേട്ടു കാണുമാരിക്കും.പെൺകുട്ടികളോട് മോശമായി പെരുമാറുന്നൊരുത്തൻ ആണെന്ന് വിചാരിച്ചു കാണുമോ….”
ഗീതുപോയെന്നു കരുതി തിരിച്ചു അകത്തേക്ക് കേറിയതും ഗീതുവും ശ്രീക്കുട്ടിയും കൂടി അവിടെ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടാരുന്നു .. ഗീതു അവനെ തുറിച്ചൊന്നു നോക്കി എന്നിട്ടോറ്റ ചിരിയ രണ്ടുപേരും കൂടി.

“എന്റെ ഏട്ടാ ചേച്ചി പോയെന്നു ഞാൻ ചുമ്മാ പറഞ്ഞ അതും വിശ്വസിച്ചോ.”?

ശ്രീക്കുട്ടി ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

അവനാണെ ചമ്മി നാറി…

അപ്പോഴാണ് ശരന്റെ അമ്മ ചായയും കൊണ്ട് വന്നേ  അവളുടെ ചിരികണ്ടോണ്ട്
” ടി പരീക്ഷപ്പേപ്പർ കിട്ടുമ്പോഴും അമ്മേടെ മോൾ ഇതുപോലെ ചിരിക്കണം, ഈ ചിരി കാണണം.
അവൾ പെട്ടന്ന് ചിരി നിർത്തി.

അതുകണ്ടു ശരണും ഗീതും അമർത്തിയൊന്നു ചിരിച്ചു..

മോളെ ദാ ചായ കുടിക്ക്.. പലഹാരം ഒന്നും ഇരിപ്പില്ല എവിടൊരു എലിയൊണ്ട്.എവിടെ എന്ത്‌ വെച്ചാലും അതൊന്നും ബാക്കി വെക്കുല ശ്രീക്കുട്ടിയെ നോക്കി പറഞ്ഞു…

  ചേച്ചി ചായ കുടി

അല്ല മോൾ വീട്ടിൽ പറഞ്ഞിട്ടാണോ എങ്ങോട്ട് വന്നേ….
ആ ചോദ്യം കേട്ടു അവളൊന്നും ഞെട്ടി  ഈശ്വരാ എന്തുപറയും ശ്രീക്കുട്ടി വിളിച്ചാട്ടാണ് താൻ വന്നെന്നു പറഞ്ഞാൽ എല്ലാം കുളമാകും ശരണിനോട് ചോദിക്കാതെ എടുത്ത പടവും ഡയറി ഉം എല്ലാം കയ്യോടെ പൊക്കും.

ഏയ് ഞാനിവിടെ അടുത്ത് വരെ വന്ന അപ്പൊ എങ്ങോട്ട് ഒന്നു കേറിയെന്നു ഒള്ളു. ഗീതു ശ്രീക്കുട്ടിയെ ഒന്നുനോക്കി ചതിക്കല്ലേ എന്ന് കണ്ണുകൊണ്ടു അപേക്ഷിച്ചു.

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.