ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

ചേച്ചിയെ ഞങ്ങൾ ഒരു അന്യയായി ആണു കാണുന്നതെന്നും   എനിക്ക് വേണ്ടി നിങ്ങൾ പടിയിറങ്ങിയാൽ എനിക്ക്  അതിലും വലിയൊരു വേദനയുണ്ടോ.. വീട് പണയം വച്ചു കടം തീർക്കാൻ നോക്കിയെക്കുന്നു. അങ്ങനെ തീർക്കാൻ ആണേ കുറെ ഉണ്ട്.. എന്താ കഴിയുവോ….
ചെയ്തത് തെറ്റായപ്പോയന്ന് അമ്മയുടെ ഉള്ളിലെവിടെയോ തോന്നി
അമ്മയ്ക്ക് മറുപടി ഇല്ലാരുന്നു

എന്നിട്ട്,

എന്നിട്ട് എന്താവാൻ  എന്നെ പുറത്തേക്കു വിളിച്ചു ബാങ്കിൽ പറഞ്ഞ തുക ചേച്ചി എന്റെ കൈയിൽ വച്ചു തന്നു അമ്മയോട് ഒന്നും പറയണ്ടാന്നു പറഞ്ഞു.

അപ്പഴും പ്രേശ്നങ്ങൾ അവസാനിച്ചില്ല
വീട്ടിലെ ചെലവ്,ശ്രീക്കൂടെ പഠിപ്പു,  അമ്മയുടെ അവസ്ഥ,
അങ്ങനെ എന്റെ പടുത്തം ഞാൻ ഇടക്ക് വച്ചു നിർത്തി .അതറിഞ്ഞു   സിന്ധുവേച്ചി ഒത്തിരി വഴക്ക് പറഞ്ഞു. ഇനിയും ചേച്ചിയെ ബുദ്ധിമുട്ടിക്കണ്ടാന്ന് എനിക്ക് തോന്നി. ജോലിക്ക് പോകാൻ തീരുമാനിച്ചു.

എന്റെ പഠിത്തത്തിന്റെ ഒരു ഇതു വച്ചു കുറെ ജോലിക്കൊക്കെ try ചെയ്യ്തു കുറെ ടെക്സ്റ്റ്‌ ഒക്കെ എഴുതി, ചിലതൊക്കെ കിട്ടിയാലും കൂടിപ്പോയ ഇന്റർവ്യൂ വരെ…..
എവടെ കിട്ടാൻ അതൊക്കെ പിടിപാടും പണവുമൊക്കെ വേണം. നമുക്ക് 3നേരം കഴിക്കാൻ കിട്ടുന്നത് തന്നെ ഭാഗ്യം..

ഗീതുവിന്റെ കണ്ണുകൾ  നിറഞ്ഞു
അവൾക്കെന്തോ അവനോടു ഒരു അടുപ്പം പോലെ

“ഈ സിന്ധുവേച്ചി അതാരാ..?” ഗീതുവിന് അവരെ പറ്റി കൂടുതൽ അറിയണമെന്ന് തോന്നി.

“പുള്ളിക്കാരി ഞങ്ങളുടെ അയക്കാരിയാണ്, ഇന്നും എന്നെ തളരാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യരുപമുള്ള ദെയ്‌വം.
എനിക്ക് 8 വയസ്സുള്ളപ്പോ ആണ് സിന്ധുവെച്ചിയും രഘു ഏട്ടനും ഞങ്ങളുടെ തൊട്ടപ്പുറത്തെ സ്ഥലവും വീടും വാങ്ങി താമസിക്കാനായ് വന്നത്. അവരാണ് തിരക്കിട്ട ജീവിതത്തിൽ അമ്മയുടെ ഏക ആശ്വാസം.ഞങ്ങളുടെ കഥകൾ എല്ലാം ചേച്ചിക്ക് വളരെ നന്നായറിയാം. അച്ഛന്റെ വഴക്ക് ഉണ്ടാക്കുമ്പോ ഒക്കെ അമ്മ ഞങ്ങളെ രണ്ടുപേരെയും ചേച്ചിടെ അടുത്ത് കൊണ്ടുചെന്നക്കും, ഞങ്ങൾക്ക് അവിടെ ഒരു കുറവും ഉണ്ടായിട്ടില്ല. സ്വന്തം മക്കളെ പോലെയാണ് അവർ ഞങ്ങളോട് പെരുമാറിട്ടുള്ളത്. അവരോടൊപ്പം ഞങ്ങൾക്ക് ഭക്ഷണം തരും ചില ദിവസങ്ങളിൽ ചേച്ചി തന്നെ എനിക്ക് സ്വന്തം കയ്കൊണ്ടു ചോറ് വാരിത്തരും, രഘുവെട്ടനും ചേച്ചിയെ പോലെ തന്നെ പക്ഷേ അതങ്ങനെ പുറത്തുകാണിക്കാറില്ല. ചേച്ചിക്ക് psc 23 റാങ്ക് ആരുന്നു. അതോണ്ട് എന്തുവന്നാലും ഞാൻ പടുത്തം ഉപേക്ഷിക്കല്ലേ എന്നെന്നോട് എപ്പോഴും പറയും.

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.