ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

മ്മ് നല്ല വഴി പോയെങ്കിൽ വല്ല ഓട്ടോ എങ്കിലും കിട്ടിയേനെ.. അല്ല ഇങ്ങനെ നടക്കണ്ടല്ലോന്ന് കരുതി ചോയ്ച്ചതാ…

“അവിടെ അമ്മയും പെങ്ങളും ഉള്ളോണ്ട് ആ ഞാൻ ഒന്നും ചോയ്ക്കാഞ്ഞേ…”

നീ എന്താ ആളെ കളിയാക്കുവാണോ.. അവരുടെ മുന്നിൽ എന്നെ നല്ലവളക്കിട്ട് എന്താ നിന്റെ ഉദ്ദേശം. നിന്റെ എന്നെ കുറെ പറ്റിക്കുന്നുണ്ട് അതു നിന്റെ മിടുക്കാന്നു ഒന്നും കരുതണ്ട.
ശരിക്കും നീ എന്തിനാ അങ്ങനെ ഒക്കെ അവരോടു പറഞ്ഞെ.. എല്ലാം എന്നോട് നീ തുറന്നു പറഞ്ഞെ പറ്റു.

“എയ് അതോ അതു ഞാൻ വെറുതെ..”

“വെറുതെ ആണോ അത്രേം പൈസ  എനിക്കു തന്നെ…” തമാശ കള ശരൺ. എനിക്കെല്ലാം അറിയണം.

അതുകേട്ട് അവനൊന്നു പൊട്ടിച്ചിരിച്ചു…

“അതു ചേച്ചിയെ കണ്ടപ്പോളെ എനിക്ക് മനസിലായാണ് ഈ സംസാരമൊക്ക ഒള്ളു ആള് വെറും പാവം ആണെന്ന്. പിന്നെ ചേച്ചിയാണ് അങ്ങനെ ഒക്കെ ചെയ്യ്തത് അറിഞ്ഞ അമ്മടെ വായിൽ ഇരിക്കുന്ന മുഴുവൻ കേൾക്കേണ്ടി വരും. ”

“അമ്മാ അത്രക്ക് ദേഷ്യക്കാരിയാണോ..?
ചുമ്മാ തള്ളാതെ..കുറച്ചു മുൻപ് എന്തു സ്നേഹത്തോടെ അവരെനിക്ക് ചായ തന്നത് പാവം അവരെ പറ്റി എന്നോട് നുണപറയണ്ട..

അതുകേട്ടു ചിരിച്ചോണ്ട്
എപ്പോ കാണുന്നപോലൊന്നും അല്ല പെട്ടന്ന് ദേശ്യം വരും. എന്നെയൊക്കെ എപ്പഴും തല്ലാറുണ്ട്..
പണ്ട്  ശ്രീക്കൂട്ടൂടെ നോട്ട്ബുക്ക് ക്ലാസ്സിലെ ഒരു കുട്ടി വലിച്ചു കീറി, കരഞ്ഞോണ്ട് അവൾ അമ്മയോട് പറഞ്ഞു. അന്നു വൈകിട്ടു  തന്നെ അമ്മ അവളെയും കൂട്ടി അവന്റെ വീട്ടിൽ പോയ്‌ അവന്റച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചു  അവനെക്കൊണ്ട് sry  പറയിപ്പിച്ചു.

അതു കേട്ടു ഗീതു അല്പം ഉമിനീറിറക്കി

കഴിഞ്ഞില്ല എന്നിട്ട് അവന്റെ കൈയിന്നു ഒരു പുതിയ നോട്ട് ബുക്ക്‌ വാങ്ങി അവിടെയിരുത്തി ആ നോട് മുഴുവൻ അവനെക്കൊണ്ട് തന്നെ എഴുതിപ്പിച്ചു .എന്നിട്ടാണ് അമ്മ വീട്ടിൽ വന്നത്..”

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.