എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു മനസംഘർഷത്തിന്റെ നാളുകളായിരുന്നു അത്.
പിന്നീട് സത്യത്തിനു പിറകെ ഉള്ള യാത്ര ആയിരുന്നു.
അതിനിടയിൽ ഇവളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ആ കാട്ടിലേക്ക് പോയി.
അവിടെ ചെമ്മരത്തി അമ്മയിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞു.
ഞാൻ നിരന്തരം കണ്ടിരുന്ന സ്വപ്നത്തിന്റെ അർത്ഥം വ്യാപ്തം അന്നാണെനിക്ക് ബോധ്യമായത്.
കൂടാതെ ജയിലിൽ നിന്നും അമ്മ രക്ഷപ്പെട്ട കാര്യം ഉൾപ്പടെ ഞാൻ മനസ്സിലാക്കി കൂട്ടത്തിൽ ആ കാട്ടിൽ ആരുടെയും ശ്രദ്ധയിൽ പെടാത്ത ആ രഹസ്യ അറയും ഞാൻ കണ്ടെത്തി. അവിടെ വച്ചാണ് എനിക്കാവിശ്യമായ പണവും ആയുധങ്ങളും ലഭിച്ചത്.”
ഭാഗ്യലക്ഷ്മിക്ക് അതിശയം ആയിരുന്നു. കാരണം അത്രയും രഹസ്യമായാണ് ഭാഗ്യലക്ഷ്മിയും സതിയും കബനിയും ആ ഭൂഗർഭ അറ ഉപയോഗിച്ചത്.
“”””അവിടെ ചെമ്മരത്തി അമ്മ ഉൾപ്പടെ ഉള്ള മറ്റാർക്കും അതിനെക്കുറിച്ച് അറിവില്ല. പിന്നെങ്ങനെ..??””””
അനി എന്ന സൂര്യന്റെ അസാമാന്യമായ ബുദ്ധി വൈഭവത്തിൽ അഭിമാനം തോന്നിയ നിമിഷം ആയിരുന്നുന്നു ഭാഗ്യലക്ഷ്മിക്കത്.
“അവിടെ അങ്ങനൊരു സ്ഥലം ഉണ്ടോ..?? എന്നിട്ടിതുവരെ ഞാൻ കണ്ടിട്ടില്ലല്ലോ…”
ഒന്നും മനസ്സിലാകാതെ നിന്ന റിനിയിൽ നിന്നുമായിരുന്നു നിഷ്കളങ്കമായ ആ ചോദ്യം.
“അത് കൊച്ചു പിള്ളേർക്ക് കാണേണ്ട സ്ഥലം അല്ല…”
“ഓ വലിയ ആള് വന്നിരിക്കുന്നു…”
അനിയുടെ ആ കളിയാക്കലിൽ റിനി പരിഭവം പ്രകടിപ്പിച്ച് നിശബ്ദ ആയി.
“എന്നിട്ട്..???”
ഒരു നിമിഷം ഭാഗ്യലക്ഷ്മിയും ഇരുവരുടെയും കളിതമാശയിൽ ലയിച്ചെങ്കിലും പെട്ടെന്ന് തന്നെ കാര്യത്തിലേക്ക് വന്നു.
“ഞാൻ ആ കാട്ടിൽ നിന്നും തിരികെ വന്ന അതേ ദിവസമാണ് നിങ്ങൾക്ക് നേരെ ആദ്യത്തെ അറ്റാക്ക് ഉണ്ടായത്.
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ