ആരും പറയാതെ അങ്ങനൊരു രംഗം അതെങ്ങനെ സൂര്യന്റെ മനസ്സിൽ കയറിക്കൂടി..???”””””
എല്ലാം കേട്ടറിഞ്ഞ ഭാഗ്യലക്ഷ്മിയുടെ മനസ്സിൽ ഉടലെടുത്തത് അങ്ങനൊരു ചോദ്യമായിരുന്നു.
“എനിക്കറിയാം വർഷങ്ങൾക്കു മുമ്പ് ആ കാട്ടിൽ അങ്ങനൊരു രംഗം അരങ്ങേറിയിരുന്നു…
ഒരമ്മ ജീവിതം കൈമോശം വന്ന നാളുകളിൽ എന്നോ അത് പോലെ തന്റെ കുഞ്ഞിനരികിൽ ഇരുന്ന് കണ്ണുനീർ വാർത്തിരുന്നു…”
ഒരു നെടുവീർപ്പോടെ അനി അത് പറഞ്ഞപ്പോൾ ഭാഗ്യലക്ഷ്മി ഒരു വിതുമ്പലിന്റെ വക്കത്തേക്ക് വീണ്ടും എത്തിയിരുന്നു.
“അന്ന് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്ന എന്റെ കണ്ണുനീർ തുടയ്ക്കാനും ഒപ്പം കൂട്ടാനും രണ്ട് പേർ ഉണ്ടായിരുന്നു.
എന്നെ അവർ സ്വന്തം മകനായി കണ്ട് പരിഗണന… സ്നേഹം എല്ലാം തന്ന് വളർത്തി.
പിന്നീടുള്ള വർഷങ്ങളിൽ സ്നേഹത്തിന്റെ പുതിയൊരു ലോകം തന്നെ ഇരുവരും എനിക്കായി തുറന്ന് തരുകയായിരുന്നു.
ഒടുവിൽ പ്രായ പൂർത്തിയായപ്പോൾ പോലീസ് സേനയിൽ ജോലിക്ക് കയറി. അവിടെ വച്ചാണ് സുബാഷേട്ടനേയും ലേഖയേയും എല്ലാം പരിചയപ്പെടുന്നത്.
കൂട്ടത്തിൽ ആന്റണിയെ പോലുള്ള ചില വിഷ ജന്തുക്കളെയും.
അങ്ങനെ ഇരിക്കെ ഒരു ദിവസം സുബാഷേട്ടൻ വഴി ഒരു കേസന്വേഷണത്തിന്റെ വാലും പിടിച്ചാണ് അവിചാരിതമായി ഞാൻ എന്റെ ഭൂതകാലത്തിലേക്ക് തിരികെ യാത്ര ചെയ്തത്.
പിന്നീട് സുബാഷേട്ടന്റെ മിസ്സിങ്ങ് ലേഖയുടെ സഹായത്തോടെ ഒരു പേഴ്സണൽ കേസ് ആയി എടുത്ത് കൊണ്ട് നിലമ്പൂര് വരെ എത്തിപ്പെട്ടു. അവിടെ വച്ച് സുബാഷേട്ടനെ മോചിപ്പിക്കുന്നതോടെ ആണ് ഇവളെ കണ്ട് മുട്ടിയത്.
അവിടെ വച്ച് രഹസ്യമായി ഞാൻ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്ന് അമ്മ ഉൾപ്പടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്….”
അത് കേട്ടപ്പോൾ ഇരുവരും ആവിശ്വസനീയതയോടെ സൂര്യയെ നോക്കി. ഇരുവർക്കും അജ്ഞാതമായ സത്യം ആയിരുന്നു അത്.
“അമ്മ…ആ സമയം സത്യമായും എനിക്കറിയില്ലായിരുന്നു എതിരെ നിൽക്കുന്നത് എന്റെ അമ്മയാണെന്ന്….
എനിക്കറിയാം ഞാൻ അന്ന് ചെയ്ത പിഴവിന്റെ വില അമ്മയുടെ രണ്ട് സുഹൃത്തുക്കളുടെ ജീവൻ ആയിരുന്നെന്ന്….
എന്നോട് ക്ഷമിക്ക്….”
സങ്കടത്തോടെ മുഖം താഴ്ത്തി നിൽക്കുന്ന സൂര്യയുടെ കൈകളിൽ ഒരു ചെറു പുഞ്ചിരിയോടെ ഭാഗ്യലക്ഷ്മി തന്റെ ഇടതു കൈ ചേർത്തു.
“അത് കഴിഞ്ഞില്ലേടാ. നീ അറിയാതെ പറ്റിപോയതല്ലേ…
അതായിരുന്നു അവരുടെ വിധി.
നീ അറിയിച്ചില്ലായിരുന്നെങ്കിലും പോലീസ് ഞങ്ങളെ പിടിച്ചേനെ. ആ സമയം അവർ അത്രയും അടുത്ത് എത്തിക്കഴിഞ്ഞിരുന്നു.”
“അമ്മ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതല്ലേ..???..
എനിക്കറിയാം ഞാൻ ഇല്ലായിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്റ്റർക്ക് അമ്മയുൾപ്പടെ ഉള്ളവരെ പിടികൂടാൻ കഴിയുമായിരുന്നില്ല.”
“കൊല്ലാനും വേണ്ടി വന്നാൽ ജീവൻ കളയാനും ഉറപ്പിച്ച് തന്നെയാണ് ഞങ്ങൾ ഈ കളിക്ക് ഇറങ്ങിയത് നീ അത് വിട്… ഞങ്ങളുടെ അറസ്റ്റിനു ശേഷം എന്നിട്ട് എന്താ ഉണ്ടായത്.”
വിഷയം മാറ്റാനായി ഭാഗ്യലക്ഷ്മി ചോദിച്ചു.
“ആ അറസ്റ്റിനു ശേഷം മാധ്യമങ്ങളിലൂടെ നിങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോ ഉൾപ്പടെ പ്രചരിച്ചു. അങ്ങനെ ആണ് ഞാൻ അമ്മയെ തിരിച്ചറിഞ്ഞത്.
അതുവരെ ഞാൻ കരുതിയത് എല്ലാവരും പ്രചരിപ്പിച്ചത് പോലെ ജയിലിൽ വച്ച് അമ്മ ആത്മഹത്യ ചെയ്തു എന്ന് തന്നെയാണ്
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ