വീണ്ടും വീണ്ടും ഞാൻ അതേ സ്വപ്നം കണ്ട് ഞെട്ടി ഉണരാൻ തുടങ്ങി. അങ്ങനെ ഒടുവിൽ അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.”
“സ്വപ്നം..??? എന്ത് സ്വപ്നം.???”
നിശ്വസിച്ചു കൊണ്ട് കസേരയിൽ നിവർന്നിരുന്ന അനിയെ നോക്കി ഇരുവർക്കും ആ സംശയം ആണ് ഉണ്ടായത്. ഇരുവരും ഒരേ സമയം അത് ചോദിച്ചു.
“ഒരു ദു സ്വപ്നം… കേൾക്കുന്നവർക്ക് കളിയായി തോന്നുന്ന. സ്വപ്നമാണോ യാഥാർഥ്യം ആണോ എന്നറിയാത്ത ഒരു മരീചിക.”
ഒരു കാടിന് നടുവിൽ മുറിച്ച് മാറ്റപ്പെട്ട മരങ്ങൾക്ക് നടുവിൽ ചിലർ നിൽക്കുന്നതും…
ഒരു വലിയ കുഴിയിൽ അഗ്നിയും ദേഹത്ത് വഹിച്ച് ആളുകൾ പരക്കം പായുന്നതും…
ഒരു തൊട്ടിലും അതിൽ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞും അരികത്തായി കണ്ണുനീർ പൊഴിക്കുന്ന ഒരു അമ്മയും. പെട്ടെന്ന് തറയിൽ നിന്നും ഉയർന്നു വരുന്ന ഒരുപാട് കൈകളും….
അനി വളരെ ലളിതമായി ഇരുവർക്കും വർഷങ്ങളായി തന്നെ അലട്ടിയിരുന്ന സ്വപ്നം വിവരിച്ചു കൊടുത്തു.
മറ്റാര് കേട്ടാലും കളിയായി.. കിറുക്കായി.. ചിരിച്ചു തള്ളുന്ന ആ സ്വപ്നത്തെക്കുറിച്ചുള്ള വിവരണം ഭാഗ്യലക്ഷ്മിയിലും റിനിയിയിലും ഉണ്ടാക്കിയത് അമ്പരപ്പായിരുന്നു.
“””””എന്നാലും… ഇതെങ്ങനെ…
വർഷങ്ങൾക്ക് മുമ്പ് ആ വനത്തിൽ നടന്ന കാര്യങ്ങൾ…
അന്ന് ആ കൂട്ടക്കുരുതിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് വിരലിൽ എണ്ണാവുന്ന കുറച്ച് മനുഷ്യർ മാത്രമാണ്.
നിയമവും നീതിയും അന്ന് അവർക്ക് മുന്നിൽ കണ്ണുകൾ അടച്ചു. അവരുടെ വാക്കുകൾ കേൾക്കാൻ ആരും തയ്യാറായില്ല. അങ്ങനൊരു ജനത തന്നെ ആ കാട്ടിൽ അധിവസിച്ചിരുന്നില്ലാ എന്ന് അവർ അന്ന് വിധി എഴുതി.
നഷ്ട്ടപ്പെട്ട കൂടപ്പിറപ്പുകൾക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിയാതെ ഒടുവിൽ അവർക്ക് അന്ന് പിന്മാറേണ്ടി വന്നു.
ആ കൂട്ടക്കുരുതിയിൽ നിന്നും രക്ഷപ്പെട്ട കബനിയും സതിയും എന്റെ കൂടെ ചേർന്നതോടെ ആണ് പ്രതികാരത്തിന് വേണ്ടി ഞങ്ങൾ ഇറങ്ങി പുറപ്പെടുന്നത്.
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ