“അവർക്ക് പിറകെ പോകണമെങ്കിൽ സത്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞിരിക്കണം. അതെങ്ങനെ എന്നല്ലേ.???? ഈ ജീവിത കഥയിലെ അവശേഷിച്ച വില്ലന്മ്മാർക്ക് എന്ത് സംഭവിച്ചു എന്നല്ലേ.???
ഹാ… ഹാ…. ഹാ…..
കൊന്ന് കളഞ്ഞു എല്ലാത്തിനേയും ഞാൻ…”
അത് പറയുമ്പോൾ അനി എന്ന സൂര്യയുടെ മുഖ ഭാവം പാടെ മാറിയിരുന്നു.
അത് വരെ ശാന്തമായിരുന്ന മുഖത്ത് ആകെ ഒരു വന്യത പടർന്നിരിക്കുന്നു….
“അമ്മ അവർക്ക് എന്ത് സംഭവിച്ചു എന്നറിയും മുമ്പ് എന്റെ ജീവിതം അറിയണം… എന്നെ നിരന്തരം അലട്ടിയിരുന്ന ഒരു ദുസ്വപ്നത്തെക്കുറിച്ച് അറിയണം…. ഒരു നിയോഗം പോലെ എന്റെ ഭൂതകാലത്തിലേക്കു സഞ്ചരിക്കാൻ ഇടയായ കാര്യങ്ങൾ അറിയണം…..
വർഷങ്ങൾക്ക് മുമ്പ് തറവാട്ടിൽ നിന്നും അമ്മയെ പോലീസുകാർ അറസ്റ്റ് ചെയ്തശേഷം എനിക്കൊരു രണ്ടാനമ്മ വന്നു.
മൂന്നോ നാലോ വയസുള്ള അവന് എന്താണ് സംഭവിക്കുന്നത് എന്നൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല.
പിന്നീട് ആ സ്ത്രീയെ അമ്മയായി തന്നെയാണ് ഞാൻ കണ്ടത്.
എന്നാൽ സ്നേഹവും കരുതലും പ്രതീക്ഷിച്ച തനിക്കത് കിട്ടിയില്ലെന്നു മാത്രമല്ല ജീവിതം കൂടുതൽ ദുസ്സഹമായി.
എന്നെ പട്ടിണിക്കിട്ടും തല്ലിച്ചതച്ചും
അവർ ആനന്ദം കണ്ടെത്തി. ജനിപ്പിച്ച മനുഷ്യൻ വെറും കാഴ്ചക്കാരൻ മാത്രമായി മാറി. എല്ലാത്തിനും മൗന സമ്മതം നൽകി.
വേദനകൾ മാത്രം കൈ മുതലായുള്ള ആ ബാല്യം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാറില്ല.
മരവിച്ച മനസ്സും ശരീരവുമായി ആ വലിയ തറവാട്ടിലെ പഴയ പാത്രങ്ങളും വിളക്കുകളും സൂക്ഷിച്ച ഒരു കുടുസ്സ് മുറിയിൽ തള്ളിനീക്കിയ ദിവസങ്ങൾ.
ഇനിയും ആ തറവാട്ടിൽ നിന്നാൽ ചിലപ്പോൾ മരിച്ചു പോകും എന്ന് തോന്നിയ നിമിഷം ഞാൻ അവിടം വിട്ട് ഒളിച്ചോടി.
ഒടുവിൽ ആ ഓട്ടം അവസാനിച്ചത് ഒരു ആക്സിഡന്റിൽ ആയിരുന്നു.
അവിടെ നിന്നും ഒരു ഹോസ്പിറ്റലിലേക്ക്. ആ ഹോസ്പിറ്റലിൽ വച്ചാണ് ഞാൻ ആദ്യമായി ആ സ്വപ്നം കാണുന്നത്.
അന്ന് എല്ലാവരും തീർന്നു എന്ന് വിധി എഴുതിയ ഞാൻ ആ സ്വപ്നത്തിന്റെ ഭീകരത നേരിൽ കണ്ടത് പോലെ അറിഞ്ഞാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. അന്ന് മുതൽ ഏതാനും ദിവസങ്ങൾ മുമ്പ് വരെ എന്റെ ജീവിതത്തിന്റെ പകുതിയിൽ അധികം ദിവസവും ഞാൻ അതേ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നിട്ടുണ്ട്.
തുടക്കത്തിൽ ഒന്നും എനിക്കതിന്റെ അർത്ഥം അറിയില്ലായിരുന്നു. ഒരുപാട് മനഃശാത്രഞ്ഞരെ എല്ലാം സമീപിച്ചിട്ടും എനിക്കത് പരിഹരിക്കാൻ കഴിഞ്ഞില്ല.
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ