കഴിക്കാനെടുത്ത ഭക്ഷണവുമായി ചിന്തയിൽ വിരാജിത ആയ ഭാഗ്യലക്ഷ്മിയെ ഉണർത്തിയത് സൂര്യന്റെ അമ്മ എന്ന വിളിയാണ്.
“അമ്മ എന്ത് പറ്റി..??? ”
“ഒന്നുമില്ല..”
ഭാഗ്യലക്ഷ്മി നിഷേധ അർത്ഥത്തിൽ തല ആട്ടിക്കൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും അനി എന്ന സൂര്യക്ക് അറിയാമായിരുന്നു അതിന് പിന്നിൽ എന്തായിരിക്കുമെന്ന്.
“അമ്മ എന്താണ് ചിന്തിച്ചതെന്ന് എനിക്കറിയാം…
എന്നെയും ഇവളെയും സുരക്ഷിതമാക്കിയ ശേഷം വീണ്ടും കണക്കുകൾ തീർക്കാൻ ഇറങ്ങാൻ അല്ലെ..???.”
അത് കേട്ടതും ഭാഗ്യലക്ഷ്മി അത്ഭുതത്തോടെ സൂര്യയെ തല ഉയർത്തി നോക്കി.
“നോക്കണ്ട എനിക്കറിയാം അമ്മ ഇപ്പോൾ അത് തന്നെയാണ് ചിന്തിച്ചതെന്ന്.”
“സൂര്യ… മോനെ…. ഞാൻ…
എനിക്ക്….
എല്ലാം മറന്ന്… ക്ഷമിച്ച്… ഒരു ഭീരുവിനെ പോലെ ജീവിക്കാൻ എനിക്ക് കഴിയില്ല.
നീ അവസാനിപ്പിച്ച കോശിയിലോ ആ വാടക ഗുണ്ടയിലോ സതിയെയും കബനിയെയും ഇല്ലാതാക്കാൻ കൂട്ട് നിന്ന ആ പോലീസ് കാരനിലോ അവസാനിക്കുന്നതല്ല എന്റെ പക. അതിന്റെ വേരുകൾ..
ഇനിയും ഒരുപാട് ദൂരം ബാക്കിയുണ്ട്.”
അതും പറഞ്ഞ് ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേൽക്കാൻ നിന്ന ഭാഗ്യ ലക്ഷ്മിയുടെ കൈകളിൽ സൂര്യൻ നിർബന്ധ പൂർവ്വം പിടിച്ച് വീണ്ടും അവിടെ ഇരുത്തി.
“തീർക്കാൻ ഇനി കണക്കുകൾ ഒന്നും ബാക്കി ഇല്ലെങ്കിലോ…!!!”
ഒരു വിജയചിരിയോടെ അത് പറഞ്ഞ സൂര്യനെ ഭാഗ്യലക്ഷ്മിക്ക് ഒരു അത്ഭുതമായി തോന്നി.
“അപ്പോൾ അവർ..???.”
“ആരും ഇന്നീ ഭൂമിയിൽ ജീവനോടെ ഇല്ല.”
ഇതെല്ലാം കെട്ട് കൊണ്ടിരുന്ന റിനിയിലും അമ്പരപ്പായിരുന്നു. അവളും അനി എന്ന സൂര്യനെ ഒരു സൂപ്പർ ഹീറോയെ നോക്കിക്കാണുന്നത് പോലെയാണ് നോക്കിയത്.
“എല്ലാവരും….???എങ്ങനെ…??? ”
ഭാഗ്യലക്ഷ്മിയുടെ ആ ചോദ്യത്തിൽ തനിക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങളുടെ നല്ലൊരു ഭാഗം സൂര്യൻ എങ്ങനെ അറിഞ്ഞു എന്ന ആകാംഷ കൂടി ഉണ്ടായിരുന്നു.
♥️♥️♥️♥️♥️♥️♥️♥️
?ഇത് ടച്ചിങ്ങസ് പോയല്ലൊ