കർമ്മ 19 (അവസാന ഭാഗം.) [Yshu] 167

“ഡാ…”

ശ്യാം അലറിക്കൊണ്ട് കയ്യിലെ പിസ്റ്റൽ അനിക്ക് നേരെ ചൂണ്ടി നിറയൊഴിച്ചു.

മിന്നൽ വേഗത്തിൽ അത് കണ്ടത് കൊണ്ട് തന്നെ അനി രണ്ടാമതൊന്ന്‌ ആലോചിക്കാതെ അവശനായി കിടന്ന വിനായകനെ ഒരു പരിച പോലെ മുന്നിൽ ഉയർത്തി നിർത്തി.

“ആ…..

രണ്ട് ബുള്ളറ്റുകൾ വിനായകന്റെ ശരീരത്തിൽ തുളച്ച് കയറി. എന്നാൽ മൂന്നാമത്തെ ബുള്ളറ്റ് വിനായകന്റെ ശരീരവും മറികടന്ന് അനിയുടെ തോളിൽ ചെറിയൊരു പോറൽ ഉണ്ടാക്കി കടന്ന് പോയി

പോറലിൽ നിന്നും ചുടു രക്തം പ്രവഹിക്കാൻ തുടങ്ങിയതും കൂടുതൽ ക്രൗര്യത്തോടെ അനി ചലനമറ്റ വിനായകന്റെ ശരീരവും കൊണ്ട് മുന്നോട്ടാഞ്ഞുകൊണ്ട് ശ്യാമിന്റെ ദേഹത്തേക്ക് പതിച്ചു.

ആ വീഴ്ചയിൽ തന്നെ ശ്യാമിന്റെ കയ്യിലെ പിസ്റ്റലിൽ ആയിരുന്നു അനിയുടെ പിടി വീണത്.

അതും പിടിച്ചു വാങ്ങി ദേഹം പോറിയ ദേഷ്യത്തിൽ അനി പിസ്റ്റലിന്റെ പിൻ ഭാഗം കൊണ്ട് ശ്യാമിന്റെ നെറ്റിത്തടത്തിൽ തുടർച്ചയായി പ്രഹരിച്ചു.

വെടി ശബ്ദം കെട്ട്‌ അപ്പോഴേക്കും മറ്റ് കൊട്ടേജുകളിലെ ആൾക്കാർ പതിയെ പുറത്തേക്കിറങ്ങാൻ തുടങ്ങിയിരുന്നു.

അതിൽ ചിലർ ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ശ്യാമിന്റെ തല പൊട്ടി ബോധം പോയി എന്ന് കണ്ടതും അനി അവനേയും തോളിലേറ്റി തിരികെ ഉയരം കുറഞ്ഞ സെക്യൂരിറ്റി ക്യാബിൻ വഴി മതിൽ കെട്ടിലേക്ക് കയറി നേരെ ജീപ്പിന് മുകളിലേക്കെത്തി.

അതികം വൈകാതെ പോലീസ് എത്തും എന്ന് ഉറപ്പുണ്ടായിരുന്ന അനി സമയം കളയാതെ ശ്യാമിനെ പിന്നിൽ കിടത്തി ജീപ്പ് മുന്നോട്ടെടുത്തു.

*********************************

കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും പ്രധാന വഴികൾ എല്ലാം പോലിസ് സേന വളഞ്ഞു കഴിഞ്ഞിരുന്നു.

തന്റെ കയ്യിലെ വയർലെസ്സ് സെറ്റിൽ നിന്നുള്ള ശബ്ദ സന്ദേശങ്ങൾ ശ്രവിച്ചു കൊണ്ട് അനി മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ജീപ്പ് ആ പഴയ ഉപയോഗ ശൂന്യമായ മര മില്ലിലേക്ക് ഓടിച്ച് കയറ്റി.

പരിസരം വീക്ഷിച്ച് ജീപ്പ് ഒരാൾ പൊക്കത്തിൽ വളർന്നു കിടക്കുന്ന ചെടികൾക്കിടയിൽ മറച്ചു വച്ചു ശ്യാമിനേയും തോളിലേറ്റി മുമ്പ് സ്റ്റാൻലിയെ ലോക്ക് ചെയ്ത ആ റൂം ലക്ഷ്യമാക്കി നടന്നു.

“”””ഇല്ല ആ ഭ്രാന്തനെ ഇവിടെങ്ങും കാണുന്നില്ല.””””

സ്ഥിരമായി ആ ഭാഗത്ത്‌ കാണറുള്ള ഭ്രാന്തനെ തിരഞ്ഞെങ്കിലും തീർത്തും വിജനം ആയിരുന്നു ആ പ്രദേശം.

 

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    ?ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.